ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഹൈദരാബാദിനെ തോൽപ്പിച്ച് മുംബൈ സിറ്റി.
ആദ്യ 32 മിനിറ്റില്‍ തന്നെ മുംബൈ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. പതിനെട്ടാം മിനിറ്റില്‍ ചാങ്തെയാണ് മുംബൈ സിറ്റിക്ക് ലീഡ് നല്‍കിയത്. വിക്രം പ്രതാപിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.പിന്നീട് 32ആം മിനിറ്റില്‍ മെഹ്താബ് സിങ് മുംബൈയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ അവസാനം പെരേര ഡിയസ് കൂടെ ഗോള്‍ നേടിയതോടെ മുംബൈ സിറ്റിയുടെ വിജയം പൂർത്തിയായി. ഒരു പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഡിയസിന്റെ ഗോള്‍.
ഈ വിജയത്തോടെ 20 മത്സരങ്ങളില്‍ നിന്നും 44 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ് മുംബൈ സിറ്റി. ഹൈദരാബാദ് 20 മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി അവസാന സ്ഥാനത്താണുള്ളത്.