Sports

  • സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാൾ x ഒഡീഷ എഫ്സി ഫൈനൽ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഒഡീഷ എഫ്സി ഈസ്‌റ്റ് ബംഗാളുമായി ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ  മറുപടിയില്ലാത്ത ഏക ഗോളിന്  ശക്തരായ മുംബൈ സിറ്റിയെ തോല്‍പ്പിച്ചാണ് ഒഡീഷ ഫൈനലിൽ കടന്നത്. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ ജംഷദ്പൂരിനെ തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്. 28-ാം തീയതിയാണ് ഫൈനൽ.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് വേദി.

    Read More »
  • ഓസീസ് ടീം നായകൻ പാറ്റ് കമ്മിൻസ് ഐസിസി ‘ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍’

    ദുബായ്: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം  ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന്. കമ്മിൻസിന്റെ നേതൃത്വത്തിലാണ് ഓസീസ് കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് കിരീടവും സ്വന്തമാക്കിയത്. ഇന്ത്യയില്‍ വെച്ച്‌ ഫൈനലില്‍ ഇന്ത്യയെ തകർത്താണ് കമ്മിൻസിന്റെ നേതൃത്വത്തില്‍ ഓസീസ് ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ തകർത്തായിരുന്നു ഓസീസിന്റെ കിരീടനേട്ടം. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ടീമിന് നിർണായക സംഭാവനകള്‍ നല്‍കാനും താരത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം 24 മത്സരങ്ങളില്‍ നിന്നായി 422 റണ്‍സും 59 വിക്കറ്റുമാണ് കമ്മിൻസിന്റെ സമ്ബാദ്യം.

    Read More »
  • ഐഎസ്‌എൽ ജനുവരി 31 ന് പുനരാരംഭിക്കും; കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന്

    കൊച്ചി :ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ ജനുവരി 31 ന് പുനരാരംഭിക്കുന്നു.നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കേരള ബ്ലാസ്റ്റേഴ്സ് ആണ്.  12 മത്സരങ്ങളിൽ നിന്ന് നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ  സമ്പാദ്യം കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം  ഫെബ്രുവരി 2 നാണ്.ഒഡീഷ എഫ്സിയുമായി ഭുവനേശ്വറിലാണ് മത്സരം.ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ 6 എണ്ണവും എവേ മാച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റ് മത്സരങ്ങൾ ഇങ്ങനെയാണ് :  Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2  ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13  മോഹൻ ബഗാൻ (കൊച്ചി), Mar 30  ജംഷഡ്‌പൂർ എഫ്‌സി (ജംഷഡ്‌പൂർ), Apr 3  ഈസ്റ്റ് ബംഗാൾ (കൊച്ചി), Apr 6  നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (ഗുവാഹത്തി), Apr 12 ഹൈദരാബാദ് എഫ്സി (ഹൈദരാബാദ്)

    Read More »
  • ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ഫിഫ റാങ്കിംഗില്‍ കൂപ്പുകുത്തി ടീം ഇന്ത്യ

    സൂറിച്ച്: ഖത്തറില്‍ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ കൂപ്പുകുത്തി ടീം ഇന്ത്യ.റാങ്കിംഗില്‍ 117-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ പകുതിയില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനത്തോടെയാണ് ഇന്ത്യ ഖത്തറിലെ യാത്ര ആരംഭിച്ചത്. എന്നാല്‍ 2-0 തോല്‍വിയില്‍ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്‌ബെക്കിസ്ഥാനോട് 3-0 ന് നാണംകെട്ട തോല്‍വിയും സിറിയയോട് 1-0ന് പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ പ്രകടനത്തേക്കാള്‍ പ്രാധാന്യമർഹിക്കുന്നതാണ് ഈ തിരിച്ചടി. കഴിഞ്ഞ വർഷം ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കിരീടം നേടിയ ഇന്ത്യ അതിനു പിറകെ സാഫ് കപ്പും സ്വന്തമാക്കിയിരുന്നു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഫിഫ റാങ്കിംഗില്‍ മുന്നിലുള്ള ലെബനനെനും കിര്‍ഗിസ്ഥാനെയും കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.ഇതോടെ 102 ൽ നിന്നും കഴിഞ്ഞ വർഷം  99-ാം റാങ്കിങ്ങിലേക്ക് ഇന്ത്യ കടന്നിരുന്നു.2019 ഏപ്രിലിൽ ഫിഫ പുറത്തുവിട്ട റാങ്കിങ്ങിൽ നൂറാം റാങ്കിന് പുറത്തായതിന് ശേഷം ആദ്യമായാണ് ഇന്ത്യ…

    Read More »
  • ഫുട്ബോളിനെ വിടാതെ ഖത്തർ; 2025 ഫിഫ അറബ് കപ്പിനും വേദിയാകും

    ദോഹ: 2025ല്‍ നടക്കുന്ന ഫിഫ അറബ് കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് കായിക യുവജന മന്ത്രിയും എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ പ്രദേശിക സംഘാടക സമിതി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് മത്സരങ്ങളിലെ ജനപങ്കാളിത്തം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിഫ ലോകകപ്പ് ഉൾപ്പെടെ പ്രധാന കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നതിന് ഗള്‍ഫ് മേഖലകള്‍ പ്രാപ്തമാണെന്ന് തെളിയിക്കുന്നതാണിതെന്നും ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉള്‍പ്പെടെ വമ്ബൻ കായിക മേളകള്‍ക്ക് വേദിയായ മണ്ണില്‍, ഇനി ഒളിമ്ബിക്‌സ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 2027 ലെ ഏഷ്യന്‍ കപ്പിനും 2034 ല്‍ ലോകകപ്പിനും വേദിയാകുന്ന സൗദി അറേബ്യയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

    Read More »
  • മൂന്നു തോൽവികളുമായി എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത് 

    ദോഹ: ഖത്തർ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്.ഇന്നലെ നടന്ന മൂന്നാമത്തെയും അസാനത്തെയും കളിയില്‍ സിറിയയെ വിറപ്പിച്ച്‌ ബ്ലൂ ടൈഗേഴ്‌സ് കീഴടങ്ങുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് സിറിയ ആഘോഷിച്ചത്.കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താവുകയും ചെയ്തു. 75 മിനിറ്റ് വരെ സിറിയയെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യ ഗോൾ വഴങ്ങിയത്. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഒമര്‍ കിര്‍ബിനാണ് മികച്ചൊരു ഫിനിഷിംഗിലൂടെ സിറിയക്ക് വേണ്ടി ഗോൾ നേടിയത്.   ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും തോറ്റാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും മടക്കം. ആദ്യ കളിയില്‍ കരുത്തരായ ഓസ്‌ട്രേലിയയോടു 0-2നു തോറ്റാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പകുതിയിലുടനീളം സോക്കറൂസിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യക്കു രണ്ടാം പകുതിയില്‍ പിഴയ്ക്കുകയായിരുന്നു. അതിനു ശേഷം നടന്ന രണ്ടാം മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനോടു 0-3നും ഇന്ത്യ പരാജയപ്പെട്ടിരുന്നു.   മൂന്നു മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകൾ വഴങ്ങിയ ഇന്ത്യക്ക് ഒരു ഗോൾ പോലും…

    Read More »
  • കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം  ചെങ്ങമനാട്;ബിസിസിഐ അനുമതി ലഭിച്ചു;1500 കോടിയുടെ പദ്ധതി

    കൊച്ചി:കൊച്ചിയില്‍ പുതിയതായി വരുന്ന ക്രിക്കറ്റ് സ്റ്റേഡിയം ചെങ്ങമനാട് ആയിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു. രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിശദമായ രൂപരേഖയാണ് മുഖ്യമന്ത്രി പിണറായി വിജയന് കെസിഎ കൈമാറിയത്. ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന 1500 കോടി രൂപയുടേതാണ് പദ്ധതി. ‘കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി രൂപരേഖ കെസിഎ സര്‍ക്കാരിന് സമര്‍പ്പിച്ചത്. പുതിയ സ്‌പോര്‍ട്‌സ് സിറ്റിക്കായി സ്ഥലം കണ്ടെത്തിയ ചെങ്ങമനാട് നെടുമ്ബാശേരി വിമാനത്താവളത്തിന് അടുത്താണ്. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപരേഖയിലുള്ളത്. ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക…

    Read More »
  • കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം; സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ച്‌ കെ.സി.എ

    തിരുവനന്തപുരം: കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാരിന് പ്രൊപ്പോസല്‍ സമർപ്പിച്ച്‌ കെ.സി.എ. എറണാകുളത്ത് നെടുമ്ബാശേരി വിമാനത്താവളത്തിന് സമീപമാണ് പുതിയ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയതെന്നാണ് വിവരം. ഇവിടെ നിരവധി സ്റ്റാർ ഹോട്ടലുകളും മറ്റ് സൗകര്യങ്ങളും ഉള്ളതിനാല്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്നായി 60 ഏക്കറാകും ഏറ്റെടുക്കുകയെന്നാണ് സൂചന.അതേസമയം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം ഏറ്റെടുക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചും മറ്റൊരു പ്രൊപ്പോസലും കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിന് സമർപ്പിക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ 33 വർഷത്തേക്ക് ഏറ്റെടുക്കാനാണ് തീരുമാനം.

    Read More »
  • ഏഷ്യൻ കപ്പില്‍ ഇന്ത്യ x സിറിയ പോരാട്ടം ഇന്ന് വൈകുന്നേരം അഞ്ചിന്; ജയിച്ചാൽ പ്രീ ക്വാർട്ടർ സാധ്യത 

    ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ഇന്നു ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന് സിറിയയ്ക്കെതിരേ ഇറങ്ങും. അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് ഇന്ത്യ x സിറിയ പോരാട്ടം. ഗ്രൂപ്പിലെ ആദ്യരണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പ്രീക്വാർട്ടർ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എഎഫ്സി ഏഷ്യൻ കപ്പ് ചരിത്രത്തില്‍ ആദ്യമായി പ്രീക്വാർട്ടറില്‍ പ്രവേശിക്കുക എന്ന സ്വപ്നത്തിനായാണ് നീലക്കടുവകള്‍ എന്ന വിശേഷണമുള്ള ഇന്ത്യ ഇറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനും ഏറ്റുമുട്ടും. വൈകുന്നേരം അഞ്ചിനാണ് ഈ മത്സരവും. ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കുന്ന പോരാട്ടമാണിത്. എ എഫ്സി ഏഷ്യൻ കപ്പ് പ്രീക്വാർട്ടറില്‍ പ്രവേശിക്കാനുള്ള ഇന്ത്യയുടെ സാധ്യത ഇന്നത്തെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ഇന്ന് ജയിച്ചാല്‍ മൂന്ന് പോയിന്‍റുമായി ഇന്ത്യക്ക് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അതോടെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ഗണത്തില്‍പ്പെട്ട് പ്രീക്വാർട്ടറില്‍ പ്രവേശിക്കാനുള്ള…

    Read More »
  • കേരളത്തിലേക്ക് വരാനും ആ കാണികളുടെ മുന്നിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാനും ഏറെ ആഗ്രഹം : ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്

    ദോഹ: ഇന്ത്യൻ ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കുമെന്ന് കോച്ച്‌ ഇഗോർ സ്റ്റിമാക്.കൊച്ചിയിലെ ആ  കാണികളുടെ മുന്നിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാൻ ഏറെ ആഗ്രഹമുണ്ട്. പക്ഷെ അറിഞ്ഞിടത്തോളം നിലവാരമുള്ള സ്റ്റേഡിയങ്ങൾ കേരളത്തിലില്ല – അദ്ദേഹം പറഞ്ഞു. ഇന്ത്യയും സിറിയയും തമ്മില്‍ ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിനൊരുങ്ങും മുൻപ് നടന്ന പ്രീ മാച്ച്‌ വാർത്താ സമ്മേളനത്തില്‍ കേരളത്തിൽ നിന്നുമുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വേദിയാകാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം നിർമാണത്തിന് നിക്ഷേപം നടത്താൻ കേരള സർക്കാർ തയാറാവുകയാണെങ്കില്‍ ഏറെ അഭിനന്ദനീയം. അങ്ങനെയെങ്കില്‍ ഇന്ത്യൻ ടീമിന് കേരളത്തില്‍ വന്നു കളിക്കാനും ആസ്വദിക്കാനും സൗകര്യമാകും.കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ സ്പിരിറ്റ് ഇവിടെ ഇന്ത്യയുടെ മത്സരങ്ങളിൽ ഞാൻ കണ്ടു.ഈ ആരാധകർ കൊച്ചിയിലെ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിനായി ആർപ്പു വിളിക്കുന്നത് ഞാൻ ഇതിനുമുൻപും ശ്രദ്ധിച്ചിട്ടുണ്ട്.ഇന്ത്യൻ ടീമിനൊപ്പം കേരളത്തിലേക്ക് വരാനും അവർക്ക് മുൻപിൽ ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാനും ഏറെ ആഗ്രഹമുണ്ട്. പക്ഷേ ഫിഫ ലൈസൻസിങ് നിലവാരമുള്ള…

    Read More »
Back to top button
error: