SportsTRENDING

ഐ പി എല്ലില്‍ 2 മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചു

മുംബൈ: ഐപി എല്ലില്‍ രണ്ട് മത്സരങ്ങള്‍ പുനഃക്രമീകരിച്ചതായി ബി സി സി ഐ അറിയിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരവും ഗുജറാത്ത് ടൈറ്റൻസും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരവുമാണ് പു:നക്രമീകരിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയല്‍സും തമ്മിലുള്ള മത്സരം 2024 ഏപ്രില്‍ 17ന് കൊൽക്കത്ത  ഈഡനില്‍ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ കൊല്‍ക്കത്തയിലെ ഗാർഡൻസില്‍ ഈ മത്സരം ഒരു ദിവസം മുമ്ബ് 2024 ഏപ്രില്‍ 16 ന് നടക്കും. സെക്യൂരിറ്റി പ്രശ്നങ്ങള്‍ പോലീസ് ഉയർത്തിയതിനാലാണ് ഈ മാറ്റം.

Signature-ad

പകരം ഏപ്രില്‍ 16ന് നടക്കാനിരുന്ന ഗുജറാത്ത് ടൈറ്റൻസും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം ഏപ്രില്‍ 17 ന് നടക്കും.അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആകും ഈ മത്സരം നടക്കുക.

Back to top button
error: