SportsTRENDING

നിര്‍ണായക വിജയവുമായി ചെന്നൈയിൻ; പ്ലേ ഓഫ് യോഗ്യതയ്ക്കരികിൽ 

ചെന്നൈ:ഇന്ത്യൻ സൂപ്പർ ലീഗില്‍ നിർണായക വിജയവുമായി ചെന്നൈയിൻ എഫ് സി‌. ഇന്നലെ ജംഷദ്പൂർ എഫ് സിയെ നേരിട്ട ചെന്നൈയില്‍ തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ശേഷം തിരിച്ചടിച്ച്‌ 2-1ന്റെ വിജയം സ്വന്തമാക്കി.

 പ്ലേ ഓഫ് യോഗ്യത പോരാട്ടത്തില്‍ ഇനി ഒരു ടീമിന് മാത്രം സാധ്യത നിലനിൽക്കേ ചെന്നൈയിന്റെ നിർണായക വിജയമാണിത്.വിജയത്തോടെ ആറാം സ്ഥാനത്തേക്ക് മുന്നേറാൻ ചെന്നൈയിനായി.

Signature-ad

ഇതോടെ 24 പോയിന്റുള്ള ചെന്നൈയിൻ ബംഗളൂരുവിനെ മറികടന്ന് ആറാം സ്ഥാനത്തേക്ക് എത്തി. ചെന്നൈയിന് ഇനിയും രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ചെന്നൈയിനാണ് ആറാംസ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാധ്യത നിലനിൽക്കുന്നത്. 21 പോയിന്റും ഒരു മത്സരവും മാത്രം ബാക്കിയുള്ള ജംഷദ്പൂരിന് അടുത്ത കളി വിജയിച്ചാലും ആറാം സ്ഥാനത്ത് എത്താൻ ആകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: