Sports

  • ഐഎസ്‌എൽ ഇന്ന് പുനരാരംഭിക്കുന്നു;കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരം ഫെബ്രുവരി 2 ന്

    കൊച്ചി :ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ ഇന്ന് പുനരാരംഭിക്കുന്നു.നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ജംഷഡ്‌പൂരും തമ്മിലാണ് മത്സരം. ജംഷെഡ്പുരിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ രാത്രി ഏഴരയ്‌ക്കാണ് മത്സരം.സീസണിലെ 13-ാം റൗണ്ട് മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. ഇതുവരെയുള്ള 12 മത്സരങ്ങളില്‍ എട്ട് വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ആണ്  ഒന്നാം സ്ഥാനത്ത്.26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സീസണില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ കഴിയാത്തത് മുന്‍ ചാമ്ബ്യന്‍മാരായ ഹൈദരാബാദ് എഫ്‌സിക്കാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന് ഒഡീഷ എഫ്സിക്കെതിരെയാണ്.ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ 6 എണ്ണവും എവേ മാച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരങ്ങൾ ഇങ്ങനെയാണ് :  Feb 2  ഒഡീഷ എഫ്സി(ഭുവനേശ്വർ) Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2  ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13 …

    Read More »
  • കണ്ടറിയണം എന്ത് സംഭവിക്കുമെന്ന്, ലൂണയ്ക്ക് പിന്നാലെ പെപ്രയും പുറത്ത്; കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന്

    കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ക്വാമെ പെപ്ര പരിക്കേറ്റതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്.അഡ്രിയാൻ ലൂണയ്ക്ക് പുറമെ മറ്റൊരു സ്ട്രൈക്കർ കൂടി പരിക്കിനെ തുടർന്ന് പിന്മാറിയത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായിരുന്നു. ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ നായകനെ തന്നെ ടീമിലെത്തിച്ചെന്ന സന്തോഷ വാർത്തയ്ക്ക് പിന്നാലെയാണ് പെപ്രയുടെ രൂപത്തില്‍ ദൗർഭാഗ്യം ടീമിനെ പിന്തുടർന്നത്.സൂപ്പർ കപ്പിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. സൂപ്പർ കപ്പിലടക്കം നാല് ഗോളൂകൾ നേടിയ താരം ഉജ്ജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരുന്നത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണില്‍ ടീമിനൊപ്പം കളിച്ചിരുന്ന നൈജീരിയൻ താരത്തെ തിരിച്ചുവിളിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഗോകുലം കേരളയില്‍ ലോൺ അടിസ്ഥാനത്തിൽ കളിക്കാൻ വിട്ടിരുന്ന താരത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചത്. നൈജീരിയൻ യുവതാരം ജസ്റ്റിൻ ഇമ്മാനുവലാണ് മഞ്ഞപ്പടയ്ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. പ്രീ സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച്‌ കൂട്ടിയ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നതാണെങ്കിലൂം പെപ്രയ്ക്ക് പകരക്കാരനാകുമോ എന്ന കാര്യത്തിൽ സംശയമാണ്. ജസ്റ്റിന് കൂടുതല്‍ മത്സര പരിചയം ലഭിക്കാനാണ് താരത്തെ ഗോകുലത്തിനൊപ്പം വിട്ടിരുന്നത്.പരിക്ക്…

    Read More »
  • ഈസ്റ്റ് ബംഗാള്‍ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഈസ്‌റ്റ് ബംഗാൾ ജേതാക്കളായി.ഫൈനലിൽ 3-2ന് ഒഡീഷ എഫ്സിയെയാണ് അവർ തോല്‍പ്പിച്ചത്. മുഴുവൻ സയമത്ത് 2-2ന് സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലാണ് വിജയഗോളെത്തിയത്.39-ാം മിനിറ്റില്‍ ഡിയേഗോ മൗറിസിയോ ഒഡീഷയെ മുന്നിലെത്തിച്ചു.51-ാം മിനിറ്റില്‍ നന്ദകുമാർ ഈസ്റ്റ് ബംഗാളിനു സമനില നല്കി. 62-ാം മിനിറ്റില്‍ സൗള്‍ പ്രീറ്റോ ബംഗാളിന് ലീഡ് നല്കി. ഇഞ്ചുറി ടൈമില്‍ അഹമ്മദ് ജാഹുവിന്‍റെ ഗോള്‍ ഒഡീഷയ്ക്കു സമനില നല്കി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കെത്തി. 111-ാം മിനിറ്റില്‍ ക്ലീറ്റൻ അഗസ്റ്റോ ബംഗാളിന്‍റെ വിജയഗോള്‍ നേടി. 12 വർഷത്തിനുശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു ദേശീയ ട്രോഫിയില്‍ മുത്തമിടുന്നത്.

    Read More »
  • ലോകകപ്പ് ഹോക്കി; ഇന്ത്യയെ തോല്‍പ്പിച്ച്‌ നെതര്‍ലൻഡ്‌സിന് കിരീടം

    മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച്‌ നെതർലൻഡ്‌സ്‌ കിരീടം ചൂടി. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ 7-2നാണ് തകർത്തത്. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇന്ത്യ എതിരില്ലാത്ത ആറുഗോളിനു പിന്നിലായിരുന്നു.കളിയുടെ ആദ്യം മുതലേ ഇന്ത്യയെ നിഷ്പ്രഭമാകുന്ന പ്രകടനമായിരുന്നു നെതർലൻഡ്‌സ്‌ നടത്തിയിരുന്നത്. തുടക്കംമുതല്‍ ആക്രമിച്ചു കളിച്ച നെതർലൻഡ്സ് ആദ്യ മിനിറ്റുകളില്‍തന്നെ ഗോള്‍ നേടുകയും ചെയ്തു. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഒപ്പം നെതർലൻഡ്സ് ഗോളിയുടെ തകർപ്പൻ പ്രകടനവും ഇന്ത്യക്ക് വില്ലനായി

    Read More »
  • ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച്‌ ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കാൻ നീക്കം

    ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച്‌ ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കാൻ നീക്കം. ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ കോച്ചിനെ തേടുന്നത്. വാനോളം പ്രതീക്ഷകളുമായി ഏഷ്യന്‍ കപ്പിന് എത്തിയ ഇന്ത്യ നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു. മൂന്ന് കളിയിലും തോറ്റു. ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ ഒറ്റയൊന്നുപോലും തിരിച്ചടിക്കാ നായില്ല. അതേസമയം ടീമിന്റെ തോല്‍വിക്ക് താന്‍ ഉത്തരവാദിയല്ലെന്നാണ് കോച്ച്‌ ഇഗോര്‍ സ്റ്റിമാക്കിന്റെ നിലപാട്. ”ഇന്ത്യന്‍ ടീമിനെ ഒറ്റയടിക്ക് മാറ്റിമറിക്കാന്‍ തന്റെ കയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല. ഫുട്‌ബോളില്‍ പടിപടിയായേ മുന്നേറാന്‍ കഴിയൂ. ശക്തരായ എതിരാളികള്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിന് അനുഭവപാഠമാകും.” അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം കേന്ദ്ര കായികമന്ത്രാലയത്തെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെയും സ്റ്റിമാക്ക് വിമര്‍ശിച്ചു. ക്രോയേഷ്യന്‍ കോച്ചിന്റെ ഈ നിലപാടില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അതൃപ്തരാണെന്നാണ് വിവരം. മുന്‍കൂര്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്റ്റിമാക്കിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയുടെ…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്; ലിത്വാനിയ ക്യാപ്റ്റൻ കൊച്ചിയില്‍ എത്തി

    കൊച്ചി: പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം  വിദേശ താരം ഫെഡോർ സെർനിചിനെ കൊച്ചിയില്‍ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ലിത്വാനിയ ക്യാപ്റ്റനും യൂറോപ്യൻ ലീഗിൽ കളിച്ച്  പരിചയവുമുള്ള  ഫെഡോർ സെർനിചാണ് കൊച്ചിയിലെത്തി ടീമിനൊപ്പം ചേർന്നത്.അടുത്ത ആഴ്ച പുനരാരംഭിക്കുന്ന ഐ എസ് എല്ലില്‍ ആദ്യ മത്സരത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാച്ച്‌ സ്ക്വാഡിക് ഫെഡോർ ഉണ്ടാകും എന്നാണ് സൂചന. 32കാരനായ താരം ഫോർവേഡും അറ്റാക്കില്‍ പല പൊസിഷനിലും കളിക്കാൻ കഴിവുള്ള താരവുമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിനായാണ് കളിച്ചത്. മുമ്ബ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.   ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം ഇക്കാലയളവിൽ 33 ഗോളുകളും നേടിയിട്ടുണ്ട്.

    Read More »
  • ഇമ്മാനുവല്‍ ജസ്റ്റിനെ തിരികെ വിളിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റതോടെ,  മറ്റൊരു വിദേശ താരമായ ഇമ്മാനുവല്‍ ജസ്റ്റിനെ തിരികെ വിളിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ലോണ്‍ അവസാനിപ്പിച്ച്‌ താരം ഉടൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നാണ് വിവരം. ഈ സീസണ്‍ തുടക്കം മുതല്‍ ഗോകുലം കേരളയില്‍ ആയിരുന്നു ജസ്റ്റിൻ  കളിച്ചിരുന്നത്.ഗുരുതരമായി പരിക്കേറ്റ പെപ്ര ഇനി ഈ സീസണില്‍ കളിക്കില്ല എന്ന് ഉറപ്പായതോടെയാണ് ഗോകുലത്തെ നിന്ന് ജസ്റ്റിനെ തിരികെ വിളിക്കുന്നത്. ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ താരം ഉണ്ടായിരുന്നു. ഗോളുകളും താരം നേടിയിരുന്നു. 20കാരനായ താരം നൈജീരിയ സ്വദേശിയാണ്‌..

    Read More »
  • സ്പോർട്സ് ഹബ്ബാകാൻ കേരളം; ക്രിക്കറ്റിനും ഫുട്ബോളിനുമുൾപ്പടെ ഒൻപത് സ്റ്റേഡിയങ്ങൾ

    കൊച്ചി: ഇന്ത്യയുടെ സ്പോർട്സ് ഹബ്ബാകാൻ കേരളം. ക്രിക്കറ്റിനും ഫുട്ബോളിനുമുൾപ്പടെ ഒൻപത് സ്റ്റേഡിയങ്ങളാണ് സംസ്ഥാനത്ത്‌ പുതുതായി നിർമ്മിക്കുന്നത്. കൊച്ചിയിലെ ചെങ്ങമനാടാണ് ക്രിക്കറ്റ് സ്റ്റേഡിയം.1500 കോടി രൂപയുടേതാണ് പദ്ധതി.നെടുമ്ബാശേരി വിമാനത്താവളത്തിന് അടുത്തായാണിത്. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. 40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനോടൊപ്പം  ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ അക്കാദമി, റിസർച്ച്‌ സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ-സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോണ്‍, ക്ലബ് ഹൗസ് തുടങ്ങിയവ ഉണ്ടാകും. ഇതിനൊപ്പം 8 ഫുട്ബോൾ സ്റ്റേഡിയങ്ങളാണ് നിർമ്മിക്കുന്നത്.8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തില്‍ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം വരിക.ഇതിന് മാത്രം 800 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റേഡിയങ്ങള്‍ നിർമ്മിക്കും.…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി, പെപ്ര ഇനി ഈ സീസണില്‍ കളിക്കില്ലെന്ന് റിപ്പോർട്ട്

    ജനുവരി 31 ന് ഐഎസ് എല്‍ വീണ്ടും പുനരാരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. അവരുടെ സ്ട്രൈക്കറായ ക്വാമെ പെപ്രക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. താരത്തിനേറ്റ പരിക്ക് സാരമുള്ളതാണെന്നും ഈ സീസണില്‍ ഇനി കളിക്കാൻ സാധ്യതയില്ലായെന്നും പറയുന്നു.ജനുവരി വിൻഡോ ട്രാൻസ്ഫർ അവസാനിച്ചതിനാൽ  പകരം മറ്റൊരു വിദേശ താരത്തെ സൈൻ ചെയ്യാനും കേരള ബ്ലാസ്റ്റേഴ്സിന് ഇനി  സാധിക്കില്ല. നിലവിൽ തങ്ങളുടെ തന്നെ വിദേശ താരമായ ജസ്റ്റിനെ  തിരിച്ചു വിളിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം 20കാരനായ ജസ്റ്റിൻ ഇപ്പോള്‍ ഗോകുലം കേരളയില്‍ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ്. താരം ഉടൻ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന വിവരം.  ഈ സീസണില്‍ ആദ്യമായി   ബ്ലാസ്റ്റേഴ്സിലെത്തിയ പെപ്ര ടീമിന് മികച്ച സംഭാവനകള്‍ നല്‍കിയിരുന്നു. ഐ എസ് എല്ലിലും സൂപ്പർ കപ്പിലും  2 ഗോളുകൾ വീതം നേടിയ താരം നിരവധി അസിസ്റ്റുകളും നടത്തി.ദിമിത്രിയോസ്-പെപ്ര സഖ്യം അപാര ഫോമിൽ നിൽക്കെയാണ് ഐഎസ്‌എൽ ഇടവേളയ്ക്കായി പിരിഞ്ഞത്.   ഇരുവരുടെയും മികവിൽ കരുത്തരായ മുംബൈയേയും മോഹൻ ബഗാനെയും…

    Read More »
  • പത്തനംതിട്ടയിൽ ഉൾപ്പെടെ 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ;800 കോടി ചെലവ്

    തിരുവനന്തപുരം: 800 കോടി രൂപ ചെലവിട്ട് പത്തനംതിട്ടയിൽ ഉൾപ്പെടെ 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള സർക്കാർ.മുഖ്യമന്ത്രിയും കായികമന്ത്രിയും ചേർന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കൈമാറിയത്.  8 സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നത് പ്രശസ്തമായ മീരാൻസ് ഗ്രൂപ്പ് ആണ്. 8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തിൽ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള  സ്റ്റേഡിയം നിർമിക്കുന്നത്.     രണ്ടാംഘട്ടത്തിൽ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കും. അതിനുശേഷം തൃശൂർ,കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലും സ്റ്റേഡിയങ്ങൾ വരും. ഇതിന് പുറമെ നാല് അക്കാദമികൾ കൂടി  നിർമ്മിക്കുന്നുണ്ട്. 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കത്തക്കവിധമാണ് കരാർ.മൂന്നുവർഷത്തിനുള്ളിൽ  നാല് അക്കാദമികളും നിർമ്മിക്കപ്പെടും.ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് വളരെ മികച്ച രൂപത്തിലുള്ള സ്റ്റേഡിയം തന്നെയായിരിക്കും നിർമ്മിക്കുന്നത്. 40000 – 50000 വരെയാണ് സ്റ്റേഡിയങ്ങളുടെ കപ്പാസിറ്റി.   കഴിഞ്ഞ ദിവസം ഖത്തറിലെ ഏഷ്യൻ കപ്പ് വേദിയിൽ വച്ച് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വേദിയാകാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം…

    Read More »
Back to top button
error: