SportsTRENDING

ഐഎസ്‌എല്ലിലെ അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി 6 ടീമുകൾ

ന്ത്യൻ സൂപ്പർ ലീഗില്‍ (ISL) ഇനി ശേഷിക്കുന്ന അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. മുംബൈ സിറ്റി് മോഹൻ ബഗാൻ, ഒഡീഷ എഫ്സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച 5 ടീമുകള്‍.

സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ആറാം സ്ഥാനത്തിന് വേണ്ടിയുള്ള അങ്കം മുറുകുകയാണ്.ആറാം സ്ഥാനത്ത് ഇപ്പോള്‍ ബെംഗളൂരു ആണ് നില്‍ക്കുന്നത്‌. എങ്കിലും അവർക്ക് പിറകിലുള്ള 5 ടീമുകള്‍ കൂടെ ആ സ്ഥാനത്തിന് ഇപ്പോഴും അർഹരാണെന്നതാണ് വാസ്തവം. ആറാമതുള്ള ബെംഗളൂരു എഫ് സിയും പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ 2 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ.

 

Signature-ad

നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ എഫ്സി എന്നിവർക്ക് ഇനി മൂന്നു മത്സരങ്ങള്‍ ശേഷിക്കുമ്ബോള്‍, ബംഗളൂരു എഫ് സി് ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂര് എഫ്സി, പഞ്ചാബ് എഫ് സി എന്നിവർക്ക് രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്.

 

ബംഗളൂരു എഫ്സി 22 പോയിന്റില്‍ നില്‍ക്കുമ്ബോള്‍, ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂർ, പഞ്ചാബ്് ചെന്നൈയിൻ എന്നിവർ 21 പോയിന്റില്‍ നില്‍ക്കുന്നു‌. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 22 പോയിന്റാണ് ഉള്ളത്.അതുകൊണ്ടുതന്നെ അവസാന റൗണ്ടുകളില്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയാണുള്ളത്.

Back to top button
error: