SportsTRENDING

ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റൻസിയില്‍ അതൃപ്തി;  മുംബൈ വിടാനൊരുങ്ങി രോഹിത് ശർമ

മുംബൈ: ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ നേരത്തെ തന്നെ അതൃപ്തി പരസ്യമാക്കിയ മുൻ നായകൻ രോഹിത് ശർമ ഈ‌ സീസണിന് ശേഷം മുംബൈ വിടുമെന്ന് സൂചന.

2011 മുതല്‍ മുംബൈ ടീമിനൊപ്പമുള്ള രോഹിത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച റെക്കോഡുള്ള ക്യാപ്റ്റന്മാരിലൊരാളാണ്. അഞ്ചു തവണയാണ് ടീമിന് കിരീടം നേടികൊടുത്തത്. ടീമിന്‍റെ ടോപ് റണ്‍ സ്കോററും ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും കൂടിയാണ്. 201 മത്സരങ്ങളില്‍നിന്നായി ഇതുവരെ 5110 റണ്‍സാണ് രോഹിത്തിന്‍റെ സമ്ബാദ്യം. സീസണു മുന്നോടിയായി അപ്രതീക്ഷിതമായാണ് രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റുന്നത്. പകരം ഗുജറാത്ത് ടൈറ്റൻസില്‍നിന്ന് റെക്കോഡ് തുകക്ക് ടീമിലെത്തിച്ച ഹാർദിക്കിന് നായക പദവി നല്‍കി.

മുംബൈയുടെ തീരുമാനം വലിയ ആരാധക രോഷത്തിനിടയാക്കി. സീസണില്‍ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ മുംബൈ പോയന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്.ഹാർദിക്കിനെ കൂവി വിളിച്ചാണ് ആരാധകർ വരവേല്‍ക്കുന്നത്. ടീമിന്‍റെ ദയനീയ പ്രകടനത്തിന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നതും ഹാർദിക്കിനെ തന്നെയാണ്. ഇതിനിടെയാണ് ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയില്‍ രോഹിത്തിനും കടുത്ത അതൃപ്തിയുണ്ടെന്ന വാർത്തകള്‍ പുറത്തുവരുന്നത്.

ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയെ ചൊല്ലി ഡ്രസ്സിങ് റൂമിലടക്കം പ്രശ്നങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. ടീമിലെ പല തീരുമാനങ്ങളെയും ചൊല്ലി ഇരുവരും തർക്കം പതിവാണ്. ഇത് ടീമിന്‍റെ കെട്ടുറപ്പിനെ മൊത്തത്തില്‍ ബാധിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തില്‍തന്നെ ടീം അംഗങ്ങള്‍ക്കിടയില്‍ സ്വരചേർച്ചയില്ലാത്തത് പ്രകടമായിരുന്നു

Back to top button
error: