
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പർ സച്ചിൻ സുരേഷ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായി എന്ന് സച്ചിൻ തന്നെയാണ് അറിയിച്ചത്.
ചെന്നൈയിനെതിരായ മത്സരത്തില്‍ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു പരിക്കേറ്റത്.

ഈ സീസണില്‍ സച്ചിൻ ഇനി കളിക്കില്ല. അടുത്ത പ്രീസീസണ്‍ ക്യാമ്ബിലേക്ക് സച്ചിൻ തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.സച്ചിൻ തിരികെ വരുന്നത് വരെ കരണ്‍ജിത് ആകും ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുക.