Sports

  • കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്സിന് അഞ്ച് ഗോള്‍ ജയം, തുരത്തിയത് ഡോണ്‍ ബോസ്‌കോ എഫ്.എയെ

    കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സിക്ക് തകര്‍പ്പന്‍ ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ എഫ്.എയെ അഞ്ച് ഗോളിന് തോല്‍പ്പിച്ചു. അജയ് അലക്സ്, ക്രൈസ്റ്റ് ഒദ്രാഗോ, അജാത് സഹീം, പകര താരം കെ.എസ് അബ്ദുല്ല, ഇ.എസ് സജീഷ് എന്നിവരാണ് ഗോളടിച്ചത്. ആദ്യ കളിയില്‍ കേരള പൊലീസിനോട് തോറ്റെങ്കിലും ആത്മവിശ്വാസത്തോടെയാണ് ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സി ഡോണ്‍ബോസ്‌കോ എഫ്.എയ്ക്കെതിരെ ഇറങ്ങിയത്. ആദ്യ ഘട്ടത്തില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ഡന്‍ ത്രെഡ്സ് മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം കാണാനായില്ല. 24-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ഡന്‍ ത്രെഡ്സ് മുന്നിലെത്തി. ക്യാപ്റ്റന്‍ അജയ് അലക്സിന്റെ തകര്‍പ്പന്‍ കിക്ക് വല തുളച്ചു. പിന്നാലെ സുബിയുടെ കരുത്തുറ്റ ഷോട്ട് ഗോള്‍ കീപ്പര്‍ ആകാശ് തടഞ്ഞു. 42-ാം മിനിറ്റില്‍ ക്രൈസ്റ്റ് ഔദ്രാഗോ മിന്നുന്ന ഫ്രീകിക്കിലൂടെ ത്രെഡ്സിന്റെ നേട്ടം രണ്ടാക്കി. രണ്ടാംപകുതിയിലും ഗോള്‍ഡന്‍ ത്രെഡ്സ് തകര്‍പ്പന്‍ കളി പുറത്തെടുത്തു. 50-ാംമിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലീഡ്…

    Read More »
  • ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി ഗില്ലിന് സ്വന്തം; പ്രകീർത്തിച്ച് യുവരാജ് സിംഗ്

    തിരുവനന്തപുരം: ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ശുഭ്മാന്‍ ഗില്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. 97 പന്തുകള്‍ നേരിട്ട താരം 116 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. താരത്തിന്റെ ആദ്യ ഏകദിന സെഞ്ചുറി കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരായിരുന്നു. അന്ന് 130 റണ്‍സാണ് ഗില്‍ നേടിയിരുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി കൂടിയാണ് ഗില്‍ നേടിയത്. ഇതിന് മുമ്പുണ്ടായിരുന്നു ഉയര്‍ന്ന സ്‌കോര്‍ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സായിരുന്നു. 2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായിരുന്നു മത്സരം. വിരാട് കോലിക്ക് ഇരുവരേയും മറികടന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. അതേസമയം, സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസിച്ച് യുവരാജ് രംഗത്തെത്തി. സെഞ്ചുറി നേടുന്നതിന് മുമ്പെ യുവരാജ്, ഗില്ലിനെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു. നന്നായി കളിക്കുന്നുവെന്നും സെഞ്ചുറി പൂര്‍ത്തിയാക്കുവെന്നും യുവരാജ് കുറിച്ചിട്ടു. കോലിയും നന്നായി കളിക്കുന്നുവെന്നും യുവരാജ് ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മത്സരം കാണാന്‍…

    Read More »
  • ലോകകപ്പ് ഹോക്കി: ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ

    ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. പൂള്‍ ഡിയില്‍ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ടീമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത വര്‍ധിക്കും. ലോകകപ്പില്‍ പൂള്‍ ജേതാക്കള്‍ മാത്രമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസ് ഓവര്‍ റൗണ്ട് കളിക്കണം. ഇന്ത്യയുടെ അവസാന മത്സരത്തിലെ എതിരാളി നവാഗതരായ വെയില്‍സാണ്. കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനെ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. നവാഗതരായ വെയില്‍സിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ലോകറാങ്കിങ്ങില്‍ ഇംഗ്ലണ്ട് അഞ്ചാമതും ഇന്ത്യ ആറാം സ്ഥാനത്തുമാണ്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ലോകകപ്പില്‍ സ്‌പെയിന്‍ ഇന്ന് വെയില്‍സിനെ നേരിടും.

    Read More »
  • കുട്ടികായിക താരങ്ങളുടെ ശ്രദ്ധയ്ക്ക്… സ്പോര്‍ട്സ് അക്കാഡമികളിലെ സോണല്‍ സെലക്ഷന്‍ 18 മുതല്‍

    തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാഡമികളിലേക്കുള്ള സോണല്‍ സെലക്ഷന്‍ ജനുവരി 18 മുതല്‍ 24 വരെ നടക്കും. 2023-24 അധ്യയന വര്‍ഷത്തെ 7,8 ക്ലാസുകളിലേക്കും, പ്ലസ് വണ്‍, കോളേജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കും അണ്ടര്‍-14 വിമണ്‍ ഫുട്ബോള്‍ അക്കാഡമിയിലേക്കുമാണ് കായികതാരങ്ങളെ തിരെഞ്ഞെടുക്കുന്നത്. സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ആര്‍ച്ചറി, റസ്ലിങ്, തയ്കേ്വാണ്ടോ, സൈക്ലിങ്, നെറ്റ്ബോള്‍, കബഡി, ഖോ ഖോ, ഹോക്കി, ഹാന്‍ഡ്ബോള്‍ എന്നീ കായികയിനങ്ങളിലേക്ക് നേരിട്ടാണ് സോണല്‍ സെലക്ഷന്‍ നടത്തുന്നത്. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍ എന്നിവയില്‍ ജില്ലാതല സെലക്ഷനില്‍ യോഗ്യത നേടയവര്‍ക്ക് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കാം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ കുട്ടികള്‍ക്ക് 18ന് സ്‌കൂള്‍, പ്ലസ് വണ്‍ വിഭാഗത്തിലേക്കും 19 ന് അണ്ടര്‍ 14 ഗേള്‍സ് ഫുട്ബോള്‍, കോളേജ് തലത്തിലേക്കുമുള്ള സെലക്ഷന്‍ കണ്ണൂര്‍ പോലീസ് സ്റ്റേഡിയത്തില്‍ നടക്കും.

    Read More »
  • ഫുട്ബോൾ ലോകകപ്പ് ലൈവ് ടെലികാസ്റ്റിങിന് പിന്നാലെ ഐപിഎൽ ടെലികാസ്റ്റിങിന്റെ സാധ്യത തേടി റിലയൻസ്; അണിയറയിലൊരുക്കങ്ങളുമായി ജിയോ സിനിമ

    മുംബൈ: ഫുട്ബോൾ ലോകകപ്പ് ലൈവ് ടെലികാസ്റ്റിങിന് പിന്നാലെ ഐപിഎൽ ടെലികാസ്റ്റിങിന്റെ സാധ്യത തേടി റിലയൻസ്. ജിയോസിനിമ ആപ്പിൽ 2022 ഫിഫ ലോകകപ്പ് സൗജന്യമായാണ് സംപ്രേക്ഷണം ചെയ്തത്. സമാനമായ മോഡൽ പരീക്ഷിക്കാനാണ് ജിയോ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം 23,758 കോടി രൂപയ്ക്കാണ് റിലയൻസിന്റെ വയാകോം18 (Viacom18) ഐപിഎല്ലിന്റെ 2023-2027 സീസണുകളുടെ ഡിജിറ്റൽ മീഡിയ റൈറ്റുകൾ വാങ്ങിയത്. ലൈവ് സ്പോർട്സ് സ്‌ട്രീമിങ് മാർക്കറ്റിനെ വെല്ലുന്ന രീതിയിലുള്ള പദ്ധതിയാണ് വയാകോം18 ആലോചിക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. മികച്ച എക്സ്പീരിയൻസിനായി സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നത് ഇനിയുമുണ്ടാകും എന്നാണ് സൂചന. കൂടാതെ പ്രാദേശിക ഭാഷകളിൽ ഐപിഎൽ പ്രക്ഷേപണം ലഭ്യമാക്കുക, ജിയോ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾക്കൊപ്പം സൗജന്യ ഐപിഎൽ കാണുകയോ ജിയോസിനിമയിൽ ഏതെങ്കിലും തരത്തിലുള്ള സൗജന്യ സ്ട്രീമിങ് ആക്‌സസ് ചെയ്യാനോ മറ്റ് ടെലികോംകമ്പനികളുടെ ഉപയോക്താക്കളെ അനുവദിക്കാനും പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിൻറെ ഉടമസ്ഥതയിലുള്ള വയാകോ 18 ആയിരുന്നു ഫുട്ബോൾ ലോകകപ്പിൻറെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്.…

    Read More »
  • മിസോറാമിനെയും തുരത്തി, ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ടില്‍

    കോഴിക്കോട്: മിസോറാമിനെയും തുരത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ടില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി, വിശാഖ് മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റു ഗോളുകള്‍ നേടിയത്. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 15 പോയിന്റുണ്ട്. 12 പോയിന്റുമായി മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ്. വഴങ്ങിയതോ വെറും രണ്ട് ഗോള്‍ മാത്രം. ആറാം മിനിറ്റില്‍ തന്നെ മിസോറം കേരളത്തിന് ഭീഷണിയുയര്‍ത്തി. ആറാം മിനിറ്റില്‍ മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ…

    Read More »
  • സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: സെമി ഫൈനൽ പോരാട്ടം ഇന്ന് 

    പാലാ: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിൽ നടക്കും. പുരുഷവിഭാഗത്തിൽ കെ എസ് ഇ ബി താരങ്ങളടങ്ങിയ തിരുവനന്തപുരം സെമി ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കു കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമിയിൽ എത്തിയത്. സ്കോർ: 25-14, 25-21, 25-18. വനിതാ വിഭാഗത്തിൽ എറണാകുളത്തെ തകർത്ത് കോഴിക്കോടും സെമിയിൽ പ്രവേശിച്ചു. സ്കോർ: 25-23, 25-18, 19-25, 25-17. വനിതാ വിഭാഗത്തിൽ കോഴിക്കോടും പത്തനംതിട്ടയും സെമിയിലെത്തി. എറണാകുളത്തെ ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് കോഴിക്കോട് തറപറ്റിച്ചത്.സ്കോർ: 25-23, 25-18, 19-25, 25-17. പത്തനംതിട്ടയുടെ ജയവും ഏകപക്ഷീയമായിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കു കണ്ണൂരിനെ അടിയറവ് പറയിച്ചു. സ്കോർ: 25-18, 25-16, 25-15. ചാമ്പ്യൻഷിപ്പിൽ മന്ത്രി റോഷി അഗസ്റ്റ്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി കെ ഉസ്മാൻ, എം എസ് അനിൽകുമാർ, ജെയിസൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ജെറി ജോസ്, തങ്കച്ചൻ കുന്നുംപുറം, സിബി അഴകൻപറമ്പിൽ,…

    Read More »
  • ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഉറപ്പായി; ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു

    മുംബൈ: ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഉറപ്പായി. ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്‍റിലുണ്ടാവുക. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്. രണ്ടാം ഗ്രൂപ്പില്‍ അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം പ്രീമിയര്‍ കപ്പ് വിജയിക്കുന്ന ടീം കൂടി ഇടംപിടിക്കും. ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറിലാണ് അരങ്ങേറുക. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ ജയ് ഷായാണ് 2023-24 സീസണിലെ ക്രിക്കറ്റ് കലണ്ടര്‍ പുറത്തുവിട്ടത്. യോഗ്യതാ മത്സരങ്ങൾ കൂടാതെ ആറ് ലീഗ് മത്സരങ്ങളും ആറ് സൂപ്പര്‍ 4 മത്സരങ്ങളും അടക്കം ആകെ 13 മത്സരങ്ങളാണ് നടക്കുക. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നിരുന്നു. Presenting the @ACCMedia1 pathway structure & cricket calendars for 2023 & 2024! This signals our…

    Read More »
  • ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങുന്നു; ടീമുകൾ 13ന് തിരുവനന്തപുരത്തെത്തും

    തിരുവനന്തപുരം: ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങുന്നു. ആവേശ മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. തലസ്ഥാനത്ത് എത്തുന്നതിന് പിന്നാലെ ഇരു ടീമുകള്‍ക്കും മൈതാനത്ത് പരിശീലനമുണ്ടാകും. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരു ടീമുകളും 14ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര…

    Read More »
  • ദേശീയ വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ലീഗ് മത്സരങ്ങളില്‍ പൊരിഞ്ഞ പോരാട്ടം

    ഇടുക്കി: ദേശീയ വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആവേശകരമായി മുന്നേറുന്നു. കോര്‍ട്ട് എ യില്‍ നടന്ന മത്സരത്തില്‍ ഭുവനേശ്വര്‍ കെ.ഐ.ഐ.ടി യൂണിവേഴ്‌സിറ്റിയെ, നാഗ്പൂര്‍ രാഷ്ട്രസന്റ് മഹാരാജ് യൂണിവേഴ്‌സിറ്റി ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (പോയിന്റ് നില 13-25, 17-25,25-16,24-26). ഇതേസമയം കോര്‍ട്ട് ബി യില്‍ മഹാരാഷ്ട്ര സാവിത്രി ഭായ് ഫൂലെ യൂണിവേഴ്‌സിറ്റിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി തോല്‍പ്പിച്ചു. (പോയിന്റ് നില 18-25, 12-25,25-22,20-25). രണ്ടാംഘട്ട മത്സരത്തില്‍ കോര്‍ട്ട് എ യില്‍ എം.ജി യൂണിവേഴ്‌സിറ്റി, ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റിയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. (പോയിന്റ് നില 25-19, 25-16,25-16). കോര്‍ട്ട് ബി യില്‍ ചണ്ഡീഗഡ് പഞ്ചാബ് യൂണിവേഴ്‌സിറ്റി, ബര്‍ദ്വാന്‍ യൂണിവേഴ്‌സിറ്റിയെ, ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.(പോയിന്റ് നില 25-18,25-22,25-19). മൂന്നാം ദിവസം തുടങ്ങിയ ആദ്യ മത്സരങ്ങളില്‍ കോര്‍ട്ട് എ യില്‍ എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ, രാഷ്ര്ടസന്റ് മഹാരാജ് യൂണിവേഴ്‌സിറ്റിയെ, എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.(പോയ്ന്റ് നില 25-7,25-14,25-15). കോര്‍ട്ട് ബി…

    Read More »
Back to top button
error: