Breaking NewsKeralaLead NewsNEWS

കുമ്പിടി (സുരേഷ്​ ​ഗോപി)ക്ക് വോട്ട് ഗുരുവായൂരിൽ… കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട്, ഒരുവർഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ, ഇത്തവണ കുടുംബസമേതമല്ല വരുന്നത്- പരിഹസിച്ച് അനിൽ അക്കര

തൃശൂർ: ലോക്സഭാ എംപി സുരേഷ് ഗോപി ഇത്തവണ വോട്ട് ചെയ്യുക ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം.

അതേസമയം ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തതും ചെയ്തതും. എന്നാൽ രണ്ടുമാസം മുൻപു നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു.

Signature-ad

അതേസമയം, വിമർശനവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കരെ രം​ഗത്തെത്തി. കുമ്പിടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിലാണെന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ലെന്നും അനിൽ അക്കര പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: