NEWSSports

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമില്‍

മുംബൈ:ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തി.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച കൂട്ടത്തിൽ‌ ഏകദിന ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്ബരയില്‍ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലൻഡിനെതിരായ ഏകദിനത്തില്‍ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമില്‍ ഇടംപിടിക്കുന്നത്. ഈ മത്സരത്തില്‍ 38 പന്തില്‍ 36 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്ബരയിലും സഞ്ജു കളിച്ചിരുന്നു.

 

ഇഷാന്‍ കിഷാനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരം കൂടിയാണിത്.

Back to top button
error: