റിയാദ്:2030 ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നു സൗദി അറേബ്യ പിന്മാറിയതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമം ആയ മാര്‍ക ആണ് ഇത് റിപ്പോര്‍ട്ട് ചെയ്‌തത്.
2030-ലെ ലോകകപ്പ് ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം വലിയ രീതിയില്‍ വമ്ബൻ താരങ്ങളെ സൗദി തങ്ങളുടെ ക്ലബുകളില്‍ എത്തിച്ചിരുന്നു.മെസ്സിയുൾപ്പടെ യുള്ളവരുമായും ചർച്ചകൾ നടക്കുന്നുണ്ട്.
2030-ലെ ലോകകപ്പ് ആതിഥേയത്വം വഹിക്കാനായി സംയുക്തമായി സ്‌പെയിൻ, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങൾ രംഗത്തുണ്ട്.അര്‍ജന്റീന, ഉറുഗ്വേ, കൊളംബിയ, ചിലി എന്നീ രാജ്യങ്ങളും 2030-ലെ ലോകകപ്പിനായി മത്സരരംഗത്തുണ്ട്.
2022 ൽ അറബ് രാജ്യമായ ഖത്തറിലാണ് ലോകകപ്പ് നടന്നത്.വീണ്ടും മറ്റൊരു ഗൾഫ് രാജ്യമായ സൗദിയിൽ ഉടൻതന്നെ ലോകകപ്പ് അനുവദിക്കുന്നതിൽ യൂറോപ്പ്-ആഫ്രിക്കൻ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.ഇതിനെ തുടർന്നാണ് സൗദിയുടെ പിൻമാറ്റം എന്നാണ് സൂചന.