NEWSSports

സാഫ് കപ്പ് ഫുട്ബോൾ; ഇന്ത്യ സെമിയിൽ

ബംഗളൂരു:സാഫ് ചാമ്ബ്യന്‍ഷിപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യയുടെ നീലപ്പട സെമിയിലെത്തി.
ആദ്യ അങ്കത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത ഇന്ത്യ മറ്റൊരു അയല്‍ക്കാരായ നേപ്പാളിനെ 2-0ന് തോല്‍പിക്കുകയായിരുന്നു.
മത്സരത്തിന്‍റെ 61-ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ  ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 91-ാം ഗോളാണിത്. മഹേഷ് സിംഗാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്. നേരത്തെ ഛേത്രിയുടെ ഗോളിന് വഴിയൊരുക്കിയതും മഹേഷായിരുന്നു.
പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയായിരുന്നു ഇന്ത്യയുടെ ഹീറോ. മത്സരത്തില്‍ സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോള്‍ ഇന്ത്യ എതിരില്ലാത്ത നാല് ഗോളിന് പാകിസ്ഥാനെ തകര്‍ക്കുകയായിരുന്നു.
27-ാം തിയതി കുവൈറ്റിന് എതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം.ഇന്ത്യക്കൊപ്പം കുവൈറ്റും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: