മുമ്പ് അരിവിഹിതം, ഇപ്പോള്‍ കെ- ഫോണ്‍: പാര്‍ലമെന്റില്‍ ചോദ്യങ്ങളുമായി എത്തിയ എന്‍.കെ. പ്രമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി വൈറല്‍; ‘99,970 കണക്ഷനുകള്‍, നടത്തിപ്പ് എല്ലാ നടപടികളും പാലിച്ച്’

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണുമായി ബന്ധപ്പെട്ടു കുത്തിത്തിരിപ്പിന് ഇറങ്ങിയ എംപി എന്‍.കെ. പ്രേമചന്ദ്രനു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതെന്നും എല്ലാ ലൈസന്‍സുകളും പാലിക്കുന്നുണ്ടെന്നും കേന്ദ്ര വാര്‍ത്താ വിനിമയ ഗ്രാമവികസന മന്ത്രാലയ സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖര്‍ മറുപടി നല്‍കി.
ഇതിനു മുമ്പും കേരളത്തിലെ നിരവധി പദ്ധതികള്‍ക്കെതിരേ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു. കേരളം അതിദാരിദ്ര്യ മുക്തമാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവു വരുത്തുമോ എന്നായിരുന്നു ചോദ്യം. സദ്ദുദ്ദേശ്യമെന്നു തോന്നുമെങ്കിലും കേന്ദ്രം അരിവിഹിതം വെട്ടിക്കുറയ്ക്കണമെന്ന പരോക്ഷ നിര്‍ദേശമായിട്ടാണ് ഇതു വിമര്‍ശിക്കപ്പെട്ടത്. ഇതിനു സമാനമായ ചോദ്യങ്ങളുമായാണ് ഇക്കുറിയും പ്രേമചന്ദ്രന്‍ രംഗത്തുവന്നതെങ്കിലും കുഴപ്പങ്ങള്‍ കണ്ടു പിടിക്കാന്‍ പഴുതുകളില്ലാതെയാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നതെന്നും വ്യക്തമായി.
പ്രേമചന്ദ്രന്‍ ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും പൂര്‍ണരൂപത്തില്‍
ചോദ്യം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിനായി (കെ-ഫോണ്‍) കേരള സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍;
ഉത്തരം: ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡിന് നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി) സേവനത്തിനും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ.എസ്.പി.) സേവനത്തിനുമുള്ള അനുമതിയോടു കൂടി ‘യൂണിഫൈഡ് ലൈസന്‍സ്’ അനുവദിച്ചിട്ടുണ്ട്.
ചോദ്യം: ലൈസന്‍സിനായി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം പദ്ധതിയുടെ ആകെ ചെലവും പൂര്‍ത്തിയാക്കേണ്ട തീയതിയും. പദ്ധതി നിശ്ചിത സമയക്രമം അനുസരിച്ചാണോ നടപ്പിലാക്കിയത്? എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍. കെ-ഫോണിന്റെ പുരോഗതി സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ഇതുവരെ പൂര്‍ത്തിയായ ജോലിയുടെ ശതമാനവും ഇതിനായി ചെലവഴിച്ച തുകയും
ഉത്തരം: യൂണിഫൈഡ് ലൈസന്‍സിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, അപേക്ഷിക്കുന്ന കക്ഷി പദ്ധതി ചെലവ്, നടപ്പിലാക്കുന്ന രീതി, അല്ലെങ്കില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി തുടങ്ങിയ വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരല്ല.
ചോദ്യം: കെ-ഫോണിന്റെ സാമ്പത്തിക ഭദ്രത, വാണിജ്യപരവും സാങ്കേതികവുമായ പ്രായോഗികത എന്നിവ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍
ഉത്തരം: ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍, അപേക്ഷിക്കുന്ന കമ്പനി യൂണിഫൈഡ് ലൈസന്‍സ് മാര്‍ഗനിര്‍ദേശങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കുറഞ്ഞ ഇക്വിറ്റി, നെറ്റ് വര്‍ത്ത് യോഗ്യതകള്‍ പാലിക്കേണ്ടതുണ്ട്. ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡ് ഈ യോഗ്യതകളെല്ലാം കൃത്യമായി പാലിച്ചിരുന്നു.
ചോദ്യം: കെ-ഫോണ്‍ ജോലിയുടെ ഗുണനിലവാരവും അളവും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ?
ഉത്തരം: കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെയും സാങ്കേതിക പരിശോധനകള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ നടത്താറുണ്ട്.
ചോദ്യം: ഇതുവരെ നല്‍കിയ ആകെ കണക്ഷനുകളുടെ എണ്ണവും പദ്ധതി വാണിജ്യപരമായി ലാഭകരമാക്കാന്‍ ആവശ്യമായ കണക്ഷനുകളുടെ ഏകദേശ എണ്ണവും എത്രയാണ്?
ഉത്തരം: 2026 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച്, കെ-ഫോണ്‍ കേരളത്തില്‍ ആകെ 99,970 ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#KFON, #KeralaNews, #NKPremachandran, #CentralGovernment, #InternetKerala, #MalayalamNews, #Loksabha, #TelecomNews, #BreakingNews, #KeralaselfRespect, #DigitalKerala, #DailyhuntMalayalam
#KFONProject, #DepartmentOfTelecommunications, #UnifiedLicense, #KeralaFiberOpticNetwork, #InternetServiceProvider, #LoksabhaQuestion, #DigitalIndia, #KeralaInfrastructure, #BroadbandConnection, #GovernmentOfIndia
#KFON, #Kerala, #NKPremachandran, #InternetForAll, #DigitalConnectivity, #CentralReply, #KeralaDevelopment, #InformationTechnology, #TelecomUpdates, #ISP






