NEWSSports

കേരള ബ്ലാസ്റ്റേഴ്സ് വിവാദം ഫിഫ അന്താരാഷ്ട്ര കോടതിയിലേക്ക്

കൊച്ചി: കഴിഞ്ഞ സീസണിലെ ഐഎസ്എൽ പ്ലേ ഓഫുമായി ഉണ്ടായ വിവാദം അവസാനിപ്പിക്കാതെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്.
സംഭവം ഫുട്ബോൾ മേഖലയിലെ എല്ലാ പ്രശ്നങ്ങളുടെ അന്തിമവിധി പറയാൻ അധികാരമുള്ള ഫിഫയുടെ അംഗീകാരമുള്ള സ്വതന്ത്ര കോടതിയായ ‘കാസിലേക്ക്’ (CAS-The Court of Arbitration for Sport) -നു മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
സ്വിറ്റ്സര്‍ലാന്റ് ആണ് CASന്റെ ആസ്ഥാനം. ഇനി CAS വിധി വന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പിഴ അടക്കുന്നതുൾപ്പടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
ബംഗളൂരു എഫ്സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിനിടയില്‍ ഗ്രൗണ്ട് വിട്ടുപോയതിന് ഓൾ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ (INR 4,00,00,000/-) പിഴ ചുമത്തിയിരുന്നു. ഒപ്പം പരസ്യമായി മാപ്പു പറയണമെന്നും ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ക്ലബ് പിഴ ഇതുവരെ അടച്ചിരുന്നില്ല.

പ്ലേ ഓഫില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ബെംഗളുരു എഫ്‌സി നേടിയ ഗോള്‍ വിവാദമായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്. ഗോളിന് കാരണമായ ഫ്രീകിക്ക് ഗോള്‍ സ്‌കോറര്‍ സുനില്‍ ഛേത്രിയെ എടുക്കാൻ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനത്തിനെതിരെ ക്ലബ് എഐഎഫ്‌എഫിനെ പ്രതിഷേധം അറിയിച്ചുവെങ്കിലും ക്ലബിന് എതിരായാണ് എഐഎഫ്എഫ് നടപടി എടുത്തത്.

 

Signature-ad

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകമോനോവിച്ചിന് എഐഎഫ്‌എഫ് നടത്തുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് 10 മത്സരങ്ങളുടെ വിലക്കും ഒപ്പം അഞ്ച് ലക്ഷം രൂപ (5,00,000/- രൂപ) പിഴയും വിധിച്ചിരുന്നു.

Back to top button
error: