Sports
-
ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് കിരീടം
കോഴിക്കോട്: ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ജേതാക്കളായി. ഇന്നലെ നടന്ന അവസാനമത്സരത്തില്‍ എം.ജി സര്‍വകലാശാലയുമായി 2-2 എന്ന സ്‌കോറിന് സമനില പാലിച്ചത്തോടെയാണ് മൂന്നു കളികളില്‍ ഏഴു പോയിന്റുമായി കാലിക്കറ്റ് ജേതാക്കളായത്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് കേരള സര്‍വകലാശാലയെ പരാജയപ്പെടുത്തി 4 പോയിന്റ്‌റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആകാശ് രവി (44,48 മിനുട്ടുകളില്‍ )കണ്ണൂരിനായി രണ്ടു ഗോളുകളും സഫാദ് 47 മിനുട്ടിലും മുഷറഫ് 80 ാം മിനുട്ടിലും ഗോളുകള്‍ നേടി. കേരള സര്‍വകലാശാല ആണ് നാലാം സ്ഥാനം. കാലിക്കറ്റ് – എം. ജി മത്സരത്തില്‍ ആദ്യപകുതിയുടെ 18 മിനുട്ടില്‍ കാലിക്കറ്റിനെ ഞെട്ടിച്ച് എം. ജിയുടെ 12 നമ്പര്‍ താരം നിംഷാദ് റോഷന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. നിറം മങ്ങിയ കാലിക്കറ്റിന്റെ വലയില്‍ രണ്ടാം ഗോളും എത്തി.പ്രതിരോധ നിരയുടെ മുകളിലൂടെ കടന്നെത്തിയ പന്ത് എടുത്ത് അദ്‌നാന്‍ 47 ാം മിനുട്ടില്‍…
Read More » -
സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്: കോട്ടയത്തിനും വയനാടിനും ജയം
പാലാ: സംസ്ഥാന സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൻ്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കോട്ടയം, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ടീമുകളും വനിതാ വിഭാഗത്തിൽ വയനാട് ടീമും വിജയിച്ചു. പുരുഷ വിഭാഗത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് കോട്ടയം കൊല്ലത്തെ അടിയറവ് പറയിപ്പിച്ചത്. സ്കോർ: 25-17, 25-14, 25-21. തൃശൂർ ഒരു സെറ്റിനു വഴങ്ങിയാണ് കണ്ണൂരിനെ കീഴടക്കിയത്. സ്കോർ: 25-18, 28-26, 20-25, 25-20. ആലപ്പുഴയും പാലക്കാടിനോട് ഒരു സെറ്റുവഴങ്ങിയ ശേഷമാണ് വിജയിച്ചത്.സ്കോർ: 25-23, 25-23, 23-25, 25-23. തിരുവനന്തപുരം നേരിടുള്ള സെറ്റുകൾക്കാണ് ഇടുക്കിയെ തുരത്തിയത്. സ്കോർ: 25-16, 27-25, 25-15. മറ്റൊരു മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കു തൃശൂർ ആലപ്പുഴയെ കീഴടക്കി. സ്കോർ: 25-22, 25-18, 25-23. വനിതാ വിഭാഗത്തിൽ വയനാട് നേരിട്ടുള്ള സെറ്റുകൾക്ക് ആലപ്പുഴയെ അടിയറവ് പറയിച്ചു. 25-17, 25-15, 25-22. ഇന്ന് പുരുഷവിഭാഗത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, കാസർകോഡ്, കോഴിക്കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി വനിതാ വിഭാഗത്തിൽ കണ്ണൂർ, പാലക്കാട്,…
Read More » -
‘വരവറിയിച്ച് സിആര്‍ 7’ ! അല്‍ നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്‍ കുതിപ്പ്; ഇന്‍സ്റ്റ ഫോളോവേഴ്‌സ് എട്ടില്‍നിന്ന് 30 ലക്ഷത്തിലേക്ക്
ജിദ്ദ: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെത്തിയതിനു പിന്നാലെ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറിനെ സമൂഹമാധ്യമങ്ങളില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. റൊണാള്‍ഡോ ക്ലബില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിക്കുമ്പോള്‍ 8.60 ലക്ഷം പേരാണ് ടീമിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 31 മില്യന്‍ പിന്നിട്ടു. അല്‍ നസറിന്റെ ഫെയ്‌സ്ബുക്ക് ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷം ആയിരുന്നത് 6.61 ലക്ഷം ആയി ഉയര്‍ന്നു. ക്ലബിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം നാലു ലക്ഷം കടന്നു മുന്നേറുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 200 മില്യന്‍ യൂറോയിലധികമാണ് കരാര്‍ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 1775 കോടിയിലധികം ഇന്ത്യന്‍ രൂപ. പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ വരുമാനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷം ഫ്രീ ഏജന്റായിരുന്നു ക്രിസ്റ്റ്യാനോ.
Read More » -
കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് അപകടനില തരണം ചെയ്തു; അപകട കാരണം ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതെന്ന് പന്ത്
ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. കടുത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് താരത്തെ രക്ഷപ്പെടുത്തിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കിയിരുന്നു. രാവിലെ 5.30ന ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. പുറത്ത് പൊള്ളലേറ്റ നിലയിലാണുള്ളത്. പന്തിനെ, ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ ചികിത്സയുടെ മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. പന്തിന് ഒരു വര്‍ഷത്തേക്കെങ്കിലും ക്രിക്കറ്റ് കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പന്തിനെ…
Read More » -
ബ്രസീൽ പരിശീലനകനായിരുന്ന ടിറ്റെക്ക് നേരെ ആക്രമണം; മർദ്ദിച്ച് മാല കവർന്നതായി റിപ്പോർട്ട്
റിയോ ഡി ജനീറോ: ബ്രസീൽ പരിശീലനകനായിരുന്ന ടിറ്റേയുടെ മാല കവരുകയും അദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തതായി റിപ്പോർട്ട്. റിയോയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് റിയോയിലെ തെരുവിൽവെച്ച് മുൻ ബ്രസീൽ പരിശീലകൻ ടിറ്റെയെ അജ്ഞാതൻ കൊള്ളയടിച്ചത്. 2022 ഫിഫ ലോകകപ്പിൽ നിന്ന് ബ്രസീലിന്റെ ക്വാർട്ടർ ഫൈനൽ പുറത്തായിരുന്നു. ടീമിന്റെ തോൽവിയിൽ ടിറ്റെക്കെതിരെ കടുത്ത വിമർശനമുയർന്നു. ബ്രസീലിയൻ പത്രമായ ഒ ഗ്ലോബോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 61 കാരനായ ടിറ്റെ 2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു. ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ തോറ്റത്. തോൽവിയെ തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവച്ചു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018-ൽ കോപ്പ അമേരിക്ക കിരീടം നേടിയത്. എന്നാൽ 2018, 2022 ലോകകപ്പിൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാനായില്ല. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീൽ. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, എഎസ് റോമ കോച്ച് ജോസ് മൗറീഞ്ഞോ എന്നിവർ പരിഗണനയിലുണ്ട്. നേരത്തെ പെപ് ഗ്വാര്‍ഡിയോളയ്ക്കായി ബ്രസീല്‍…
Read More » -
ഇനി കളിയാവേശം, സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 26 മുതൽ പത്തനംതിട്ടയില്‍
പത്തനംതിട്ട: സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 26 മുതല്‍ 29 വരെ തീയതികളല്‍ മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനീയറിങ് കോളേജ് സ്‌റ്റേഡിയത്തില്‍ നടക്കും. എല്ലാ ജില്ലകളില്‍ നിന്നുമായി 28 പുരുഷ-വനിതാ ടീമുകള്‍ പങ്കെടുക്കും. 26 ന് വൈകിട്ട് നാലിന് വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫ് പതാക ഉയര്‍ത്തും. അഞ്ചിന് മന്ത്രി വീണാ ജോര്‍ജ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. 28 ന് സംസ്ഥാന, ദേശീയഅന്തര്‍ദ്ദേശീയ വോളിബോള്‍ മുന്‍ താരങ്ങളേയും ഇപ്പോള്‍ വോളിബോളിന് നേതൃത്വം നല്‍കുന്ന താരങ്ങളെയും ആദരിക്കും. ആദരിക്കല്‍ സമ്മേളനം ഉദഘാടനവും മൊമെന്റോ വിതരണവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മുന്‍ ദേശീയ വോളിബോള്‍ താരങ്ങളായ എസ്. ഗോപിനാഥ്, അബ്ദുള്‍ റസാഖ്, ജോണ്‍സണ്‍ ജേക്കബ്ബ്, ആര്‍. രാജീവന്‍, എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. 29 ന് സമാപന സമ്മേളനം ഉദ്ഘാടനവും വിജിയികള്‍ക്ക് ജിംജി മാത്യു പാലക്കോത്ത് പീടികയില്‍ സ്‌പോണ്‍സര്‍ ചെയ്ത പി.ജി. മാത്യു മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി വിതരണവും ഡെപ്യൂട്ടി സ്പീക്കര്‍…
Read More » -
കോടികളുടെ കിലുക്കവുമായി സാം കറന്‍, ഐ.പി.എൽ ചരിത്രത്തിലെ വിലയേറിയ താരം, പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത് 18.5 കോടിക്ക്
കൊച്ചി: ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലീഷ് താരം സാം കറന്‍. കൊച്ചിയില്‍ നടന്ന ഐ.പി.എല്‍. 2023 മിനി ലേലത്തില്‍ 18.5 കോടിക്കാണ് പഞ്ചാബ് കിങ്‌സ് ഇലവന്‍ ഇംഗ്ലീഷ് താരത്തെ സ്വന്തമാക്കിയത്. രണ്ട് കോടിയായിരുന്നു അടിസ്ഥാന വില. മറ്റൊരു താരം കാമറൂണ്‍ ഗ്രീന്‍ 17.5 കോടിക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്. ചെന്നൈ കിങ്‌സ് ബെന്‍ സ്‌റ്റോക്കിനെ ടീമിലെത്തിച്ചത്. നിക്കോളാസ് പൂരാന്‍ 16 കോടി രൂപക്ക് ലക്‌നോ സൂപ്പര്‍ ജയന്റ്‌സിലെത്തി. കന്നി ഐപിഎല്‍ ലേലത്തിനെത്തിയ ഹാരി ബ്രൂക്കിനെ 13.25 കോടി രൂപക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചു. ബെംഗളൂരു, രാജസ്ഥാന്‍ ടീമുകള്‍ വിളിച്ച ലേലത്തിനൊടുവിലാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്. 2021ല്‍ ക്രിസ് മോറിസിന് വേണ്ടി രാജസ്ഥാന്‍ റോയല്‍സ് 16.25 കോടി രൂപ മുടക്കിയതാണ് ഇതുവരെയുണ്ടായിരുന്നു ഏറ്റവും കൂടിയ തുക. ഈ റെക്കോഡാണ് മിനി ലേലത്തില്‍ സാം കറന്‍ തകര്‍ത്തത്. വിരാട് കോഹ്ലിയുടെയും കെ. എല്‍. രാഹുലിന്റെയും…
Read More » -
സന്തോഷ് ട്രോഫി ലക്ഷ്യമിട്ടു യുവനിരയുമായി കേരളം, ടീമിനെ പ്രഖ്യാപിച്ചു, വി. മിഥുന്‍ നയിക്കും
കൊച്ചി: സന്തോഷ് ട്രോഫി ലക്ഷ്യമിട്ടു യുവനിരയുമായി കേരളം, ടീമിനെ പ്രഖ്യാപിച്ചു, വി. മിഥുന്‍ നയിക്കും. പതിനാറ് പുതുമുഖങ്ങളുമായാണ് 76- ാമത് സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചത്. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെ ഗോള്‍കീപ്പറും പരിചയ സമ്പന്നനുമായ മിഥുന്‍ വി. (കണ്ണൂര്‍) നയിക്കും. വി. മിഥുന്റെ എട്ടാം സന്തോഷ് ട്രോഫി ടൂര്‍ണമെന്റാണിത്. 2017 ലും 2022 ലും കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. 22 അംഗ ടീമില്‍ 16 പേരും പുതുമുഖങ്ങള്‍. പോയ വര്‍ഷം കിരീടം നേടിയ ടീമിലെ മൂന്നുപേര്‍ (മിഥുന്‍, വിഘ്‌നേഷ് എം, നിജോ ഗില്‍ബെര്‍ട്ട്) മാത്രമാണ് ഇത്തവണ ടീമിലുള്ളത്. എട്ടുപേര്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ വെള്ളിനേടിയ ടീമിലെ അംഗങ്ങളാണ്. ആറു താരങ്ങള്‍ക്കു മുമ്പ് സന്തോഷ് ട്രോഫി കളിച്ച പരിചയവുമുണ്ട്. കൊല്ലം സ്വദേശി പി.ബി. രമേശാണു മുഖ്യ പരിശീലകന്‍. കേരള ടീം: (താരം, സ്വദേശം, ക്ലബ് എന്ന ക്രമത്തില്‍) ഗോള്‍കീപ്പര്‍മാര്‍-മിഥുന്‍ വി. (എസ്.ബി.ഐ., കണ്ണൂര്‍), അജ്മല്‍…
Read More » -
274 ഇന്ത്യൻ താരങ്ങൾ, 132 വിദേശ താരങ്ങൾ, ഐ.പി.എൽ. താരലേലമാമാങ്കം ഇന്ന് കൊച്ചിയിൽ
കൊച്ചി: ഐപിഎല്‍ മിനി താരലേലം ഇന്ന് ഉച്ചക്ക് 2.30 മുതല്‍ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ അരങ്ങേറും. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളും ലേലപട്ടികയിലുണ്ട്. 991 പേരാണ് ലേലത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. വിദേശ താരങ്ങളില്‍ നാല് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 87 താരങ്ങളുടെ ഒഴിവുകളാണ് എല്ലാ ടീമുകളിലുമായി ആകെയുള്ളത്. ഇവയില്‍ 30 സ്ഥാനങ്ങള്‍ വിദേശ കളിക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. ഏറ്റവും ഉയര്‍ന്ന റിസര്‍വ് തുകയായ രണ്ട് കോടിയില്‍ 19 വിദേശ താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വിലയ്ക്ക് 11 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളില്‍ മനീഷ് പാണ്ഡെയും മായങ്ക് അഗര്‍വാളുമുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനാണ് ലേലത്തില്‍ കൂടുതല്‍ തുക ചെലവഴിക്കാനാവുക. 42.25 കോടി രൂപയാണ് ടീമിന് അവശേഷിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും (7.05 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിനുമാണ് (8.75 കോടി) കുറഞ്ഞ തുക അവശേഷിക്കുന്നത്. സൺറൈസേഴ്സിനു 13 താരങ്ങളുടെ ഒഴിവുണ്ട്.…
Read More » -
പരമ്പര തൂത്തുവാരാൻ ഇന്ത്യ, ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതല്‍
മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. മിര്‍പുരില്‍ ഇന്നു രാവിലെ ഒന്‍പതുമുതല്‍ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന് തുടക്കമാകും. ആദ്യകളി 188 റണ്ണിനു ജയിച്ച ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റും അക്കൗണ്ടിലാക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള രണ്ടു ടീമുകളിലൊന്നാകാനുള്ള തയാറെടുപ്പിലാണ്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പരുക്കുമൂലം സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തിലും ഇറങ്ങില്ല. ലോകേഷ് രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ കളി ജയിച്ച ഇലവനില്‍ മാറ്റം വരുത്താനുള്ള സാധ്യത തുലോം കുറവാണ്. രോഹിത്തിനു പകരം ടീമിലെത്തിയ ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനവുമായി സെലക്്ഷനെ ന്യായീകരിക്കുകയും ചെയ്തു. രോഹിത് പരുക്കില്‍നിന്നു മുക്തനായി മടങ്ങിയെത്തിയിരുന്നെങ്കില്‍ അന്തിമ ഇലവന്‍ തെരഞ്ഞെടുപ്പ് ദുഷ്‌കരമാകുകയും ചെയ്യുമായിരുന്നു. ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്‌സിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ട രാഹുലും പ്രതീക്ഷയോടെയാണ് ഇന്നത്തെ മത്സരത്തെ വീക്ഷിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കു മുമ്പ് ഫോമിലാണെന്നു തെളിയിക്കേണ്ട ബാധ്യതയാണ് താല്‍ക്കാലിക ക്യാപ്റ്റനു മുന്നിലുള്ള വലിയ വെല്ലുവിളി. മൂന്നാം നമ്പര്‍ വീണ്ടും കുത്തയാക്കുന്ന പ്രകടനമാണ്…
Read More »