NEWSSports

ഏകദിന ലോകകപ്പ് ക്രിക്കറ്റ്: കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിൽ സന്നാഹമത്സരം മാത്രം 

തിരുവനന്തപുരം:ഏകദിന ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയവും വേദിയാകും.സന്നാഹ മത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുക.

ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.നവംബര്‍ 19ന് ഫൈനല്‍ മത്സരവും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ 15നും 16നും മുംബൈയിലും കൊല്‍ക്കത്തയിലുമായാണ് സെമി ഫൈനലുകള്‍.

10 ടീമുകളാണ് ലോകകപ്പിനുള്ളത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തെ നേരത്തെ പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.സന്നാഹമത്സരം മാത്രമാണ് ഇവിടെ നടക്കുക.

ലോകകപ്പ് 2023 വേദികള്‍

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയം (ഫൈനല്‍)
കോല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് (സെമി ഫൈനല്‍)
മുംബൈ: വാങ്കഡെ സ്റ്റേഡിയം (സെമി ഫൈനല്‍)
ബംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയം
ചെന്നൈ: എംഎ ചിദംബരം സ്റ്റേഡിയം
ഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയം
ധര്‍മശാല: ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
ഗുവാഹത്തി: അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഉപ്പല്‍
ഇന്‍ഡോര്‍: ഹോള്‍ക്കര്‍ സ്റ്റേഡിയം
റായ്പൂര്‍: ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
രാജ്കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

Back to top button
error: