Sports

  • ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ അഭിലാഷ് ടോമിക്ക് പരുക്ക്, പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും വെല്ലുവിളി

    മും​ബൈ: ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മത്സരത്തിനിടെ ഇന്ത്യൻ നാവികൻ അ‌ഭിലാഷ് ടോമിക്കു പരുക്ക്. പ്രതികൂല കാലാവസ്ഥയും കനത്ത കാറ്റും വെല്ലുവിളിയുയർത്തുന്ന മത്സരത്തിൽ അ‌ഭിലാഷ് ടോമി നിലവിൽ രണ്ടാം സ്ഥാനത്താണ്. നേരിയ പരുക്കേറ്റെങ്കിലും അ‌ത് അ‌വഗണിച്ച് അ‌ഭിലാഷ് യാത്ര തുടരുകയാണെന്നാണു ലഭിക്കുന്ന വിവരം. പരുക്ക് സംബന്ധിച്ച് അഭിലാഷ് ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി യാത്ര പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. ഇനി ഒൻപതിനായിരം നോട്ടിക്കൽ മൈൽ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറിൽ തുടങ്ങിയ യാത്ര ഏപ്രിൽ വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വർഷമാദ്യം വിരമിച്ചിരുന്നു.…

    Read More »
  • ഇന്‍ഡോറിലും ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം

    ഇന്‍ഡോര്‍: ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യക്ക് പരമ്പരയും(3-0) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി. ബാറ്റിംഗില്‍ സെഞ്ചുറികളുമായി രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. അര്‍ധസെഞ്ചുറിയും ഒരു വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും നിര്‍ണായകമായി. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരി. ഇന്ത്യ മുന്നോട്ടുവെച്ച 386 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ തിരിച്ചടി നല്‍കി. ടീം അക്കൗണ്ട് തുറക്കും മുമ്പ് ഫിന്‍ അലനെ(2 പന്തില്‍ 0) ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം…

    Read More »
  • അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓരോ റെക്കോർഡും സ്വന്തം പേരിലാക്കികൊണ്ടിരിക്കുകയാണ് വിരാട് കോലി; സച്ചിന്റെ റെക്കോർഡിനരികെ, സെവാഗിനൊപ്പം എത്താനുള്ള അവസരവും…

    ഇന്‍ഡോര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓരോ റെക്കോര്‍ഡും സ്വന്തം പേരിലാക്കികൊണ്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. നാളെ ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനം ആരംഭിക്കാനിരിക്കെ ഒരു റെക്കോര്‍ഡ് കൂടി അദ്ദേഹതതിന് മുന്നിലുണ്ട്. മറികടക്കുക ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളും സെഞ്ചുറികളും നേടുന്ന കാര്യത്തില്‍ സച്ചിനെ മറികടക്കാനുള്ള അവസരം കോലിക്കുണ്ട്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിന സെഞ്ചുറികള്‍ സച്ചിനും കോലിക്കുമുണ്ട്. നാളെ ഒരു സെഞ്ചുറി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ കോലിക്കാവും. അതോടൈാപ്പം ആറ് സെഞ്ചുറികള്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പം എത്തുകയും ചെയ്യാം. കോലി ന്യൂസിലന്‍ഡിനെതിരെ 28 ഏകദിന ഇന്നിംഗ്‌സുകളാണ് കളിച്ചിട്ടുള്ളത്. സച്ചിന്‍ 41 ഇന്നിംഗ്‌സുകളും കളിച്ചു. അര്‍ധ സെഞ്ചുറികളുടെ കാര്യമെടുത്താല്‍ സച്ചിനും കോലിയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും കിവീസിനെതിരെ 13 ഫിഫ്റ്റികള്‍ വീതമാണുള്ളത്. ഒരു അര്‍ധ സെഞ്ചുറി നേടിയാല്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികളുള്ള ഇന്ത്യന്‍ താരമാവും കോലി. ന്യൂസിലന്‍ഡിനെതിരെ ആദ്യ രണ്ട് ഏകദിനവും…

    Read More »
  • ലൈംഗികാരോണപങ്ങൾക്കും സമരങ്ങൾക്കും പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം

    ന്യൂഡൽഹി: ​​ലൈംഗികാരോണപങ്ങൾക്കും സമരങ്ങൾക്കും പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുമെന്ന് കേന്ദ്ര കായികമന്ത്രാലയം അ‌റിയിച്ചു. ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ പുതിയതായി നിയോ​ഗിച്ച മേൽനോട്ട സമിതി ഉടൻ ഏറ്റെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. താരങ്ങളുടെ റാങ്കിങ് മത്സരം റദ്ദാക്കാനും മത്സരാർഥികളിൽ നിന്ന് ഈടാക്കിയ പ്രവേശനഫീസ് തിരിച്ചുനൽകാനും നിർദേശിച്ചിട്ടുണ്ട്. സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ​​ഗുസ്തി താരങ്ങൾ ആരോപിച്ച ഫെഡറേഷനിലെ ക്രമക്കേടുകളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് കായികതാരങ്ങളുടെ സമരം വെള്ളിയാഴ്ച രാത്രി പിൻവലിച്ചത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെയാണ് താരങ്ങൾ ലൈം​ഗിക ആരോപണങ്ങൾ ഉന്നയിച്ചത്. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനിൽക്കുമെന്നും മന്ത്രി അ‌നുരാഗ് താക്കൂർ വ്യക്തമാക്കിയിരുന്നു. 72 മണിക്കൂറുകൾക്കുള്ളിൽ വിശദീകരണം നൽകാൻ ഫെഡറേഷനോട്…

    Read More »
  • കുട്ടിക്കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്…. ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ ഈ മാസം 27 മുതൽ

    തിരുവനന്തപുരം: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ സെലക്ഷൻ ജനുവരി 27 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ജില്ലാ കേന്ദ്രങ്ങൾക്കു പുറമെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചും സെലക്ഷൻ നടത്തും. 6,7,8, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ. 6,7 ക്ലാസുകളിലേക്കുള്ള സെലക്ഷൻ കായികക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 1 ക്ലാസുകളിലേക്കുള്ളത് കായിക ക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. 9,10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാന തലത്തിൽ മെഡൽ കരസ്ഥമാക്കണം. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജൂഡോ, തയ്ക്വാണ്ടോ, വോളിബോൾ, റെസ്ലിങ് എന്നീ ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ക്രിക്കറ്റിൽ പെൺകുട്ടികൾക്ക് മാത്രവുമായിരിക്കും സെലക്ഷൻ. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാഥമിക സെലക്ഷനിൽ മികവ്…

    Read More »
  • വില്‍ യു മാരി മി?; കാവ്യ മാരനോട് ആരാധകന്റെ ‘വിവാഹ അഭ്യര്‍ഥന’

    ജോഹനാസ് ബര്‍ഗ്: ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗിലെ ടീമാണ് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ്. ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേണ്‍ കേപ്പ് ഒടുവില്‍ നടന്ന മത്സരത്തില്‍ പാള്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിനാണു കീഴടക്കിയത്. വ്യാഴാഴ്ച ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരം കാണാന്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. റോയല്‍സിനെതിരായ മത്സരത്തിനിടെ ഒരു ആരാധകന്‍ കാവ്യ മാരനോട് വിവാഹം കഴിക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തി. ‘കാവ്യ മാരന്‍, വില്‍ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് ആരാധകന്‍ കളി കണ്ടത്. റോയല്‍സ് ബാറ്റിങ്ങിനിടെ ക്യാമറകള്‍ ഈ ആരാധകനെയും അദ്ദേഹത്തിന്റെ പ്ലക്കാര്‍ഡും പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പിന്നീടു സമൂഹമാധ്യമങ്ങളില്‍ വൈറലായി. https://twitter.com/SA20_League/status/1616108660517748737?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1616108660517748737%7Ctwgr%5E241d2bdc82220b875011da7f58f17e68574eadd6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2023%2F01%2F20%2Fsunrisers-eastern-cape-franchise-owner-kaviya-maran-gets-a-marriage-proposal-from-a-fan.html ആരാധകന്റെ വിവാഹ അഭ്യര്‍ഥനയെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സണ്‍ നെറ്റ്‌വര്‍ക്ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ…

    Read More »
  • ലോകകപ്പ് ഹോക്കി: വെയ്ൽസിനെ തകര്‍ത്ത് ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ

    ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്‌ വെയ്ൽസിനെ തകര്‍ത്ത് ഇന്ത്യ. ആകാശ്ദീപ് സിങ് ഇന്ത്യക്കായി ഇരട്ട ​ഗോളുകൾ നേടി. പൂളില്‍ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള അവസരം ഇന്ത്യക്ക് പക്ഷേ ലഭിച്ചില്ല. കുറഞ്ഞത് ഏഴ് ഗോളുകള്‍ക്കെങ്കിലും മത്സരം വിജയിക്കണമായിരുന്നു ആ നേട്ടത്തിന്. ഇതോടെ ഇംഗ്ലണ്ട് പൂള്‍ ചാമ്പ്യന്‍മാരായി നേരിട്ട് യോഗ്യത നേടി. ഇന്ത്യ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ക്രോസ് ഓവര്‍ മത്സരം വിജയിക്കണം. ഈ മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളി. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരേ പോയിന്റാണ്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 21ാം മിനിറ്റിലാണ് ഇന്ത്യ ലീഡെടുത്തത്. ഷംഷേറാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഹര്‍മന്‍പ്രീത് തൊടുത്ത ഡ്രാഗ് ഫ്‌ളിക്ക് ബ്ലോക്ക് ചെ്തപ്പോള്‍ പന്ത് ലഭിച്ച ഷംഷേര്‍ വെയ്ൽസ് ഗോൾ കീപ്പര്‍ക്ക് അവസരം നല്‍കിയില്ല. രണ്ടാം ഗോള്‍ ആകാശ്ദീപ് നേടി. കളിയുടെ 32ാം മിനിറ്റിലാണ് ഈ ഗോളിന്റെ പിറവി. എന്നാല്‍ വെയ്ൽസ് തിരിച്ചടിച്ചു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന ഘട്ടത്തില്‍…

    Read More »
  • ഉത്തേജക മരുന്ന് ഉപയോഗം; സ്പ്രിൻറർ ദ്യുതി ചന്ദിന് സസ്പെൻഷൻ

    ദില്ലി: വേള്‍ഡ് ആന്‍റി ഡോപ്പിങ് ഏജന്‍സി(വാഡ)യുടെ പരിശോധനയില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സ്പ്രിന്‍റര്‍ ദ്യുതി ചന്ദിനെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എ.എഫ്.ഐ) താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ദ്യുതിയെ തല്‍ക്കാലത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെങ്കിലും നീണ്ട വിലക്കാണ് ദ്യുതിയെ കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദ്യുതിയുടെ മൂത്ര സാംപിള്‍ പരിശോധനയിലാണ് നിരോധിതമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എ സാംപിള്‍ പരിശോധനയിലാണ് ദ്യുതി പൊസറ്റീവ് ആണന്ന് കണ്ടെത്തിയതെന്നും താരം അപ്പീല്‍ നല്‍കുകയാണെങ്കില്‍ ബി സാംപിള്‍ കൂടി പരിശോധിച്ചശേഷം വിലക്കിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അധികതൃതര്‍ പറഞ്ഞു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ ദ്യുതി ഈ വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള ദ്യുതി ലോകവേദിയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും നിരോധിത…

    Read More »
  • സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് ആരോപണം; ആദ്യമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് നായകൻ

    ഇസ്ലാമാബാദ്: സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് നായകൻ. സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ടെന്നാണ് ബാബർ അസമിന്റെ ട്വീറ്റ്. വിവാദത്തിനു പിന്നാലെ മൗനമവലംബിച്ച ബാബറിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, സഹതാരത്തിന്റെ കാമുകിയുമായി സെക്‌സ് ചാറ്റ് നടത്തിയോ എന്നതിനെക്കുറിച്ച് ബാബർ പ്രതികരിക്കാൻ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച സെക്സ് വീഡിയോ വിവാദമുണ്ടായത്. ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പ്രതിസ്ഥാനത്ത്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ബാബറും ഒന്നുംതന്നെ പ്രതികരിച്ചിരുന്നില്ല. അതേസമയം, പലരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരുത്തനായിരിക്കൂവെന്ന് ബാബറിനെ പിന്തണച്ചുകൊണ്ട് പലരും ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ വിവാദത്തിന് ശേഷമുള്ള ബാബറിന്റെ ട്വീറ്റാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ടെന്നാണ് പാക് പങ്കുവച്ചിരിക്കുന്ന ട്വീറ്റ്. കൂടെ ചിരിയോടെയുള്ള അദ്ദേഹത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. പാകിസ്ഥാന്‍ നായകന്‍ ഹണിട്രാപ്പില്‍ അകപ്പെട്ടെന്ന രീതിയിലാണ്…

    Read More »
  • കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വിജയഗാഥയ; ലങ്ക 73ന് പുറത്ത്

    തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വിജയഗാഥ. ഇന്ത്യയുടെ പരമ്പര നേട്ടത്തോടെ ഫലം അപ്രസക്തമായി മാറിയെങ്കിലും, തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനം ഇനി ചരിത്രത്തിന്റെ ഭാഗം. രാജ്യാന്തര ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡുമായി ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത് 317 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 390 റൺസ്. ശ്രീലങ്കയുടെ മറുപടി 22 ഓവറിൽ വെറും 73 റൺസിന് അവസാനിച്ചു. 168 പന്തുകൾ ബാക്കിയാക്കിയാണ് ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയത്. സെഞ്ചറി നേടിയ വിരാട് കോലിയാണ് കളിയിലെ കേമനും പരമ്പരയിലെ താരവും. റൺ അടിസ്ഥാനത്തിൽ രാജ്യാന്തര ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2008 ജൂലൈ ഒന്നിന് അയർലൻഡിനെതിരെ ന്യൂസീലൻഡ് നേടിയ 290 റൺസിന്റെ വിജയമാണ് പിന്നിലായത്. ഇതിനു മുൻപ് ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയം…

    Read More »
Back to top button
error: