NEWSSports

ഏഷ്യാകപ്പ്: പാകിസ്ഥാൻ വീണു, ഫൈനലിൽ ഇന്ത്യയുടെ എതിരാളി ശ്രീലങ്ക

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ. അവസാനപന്തുവരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ രണ്ടു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം.
സ്കോർ: പാകിസ്ഥാൻ– 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252. ശ്രീലങ്ക–42 ഓവറിൽ 8ന് 252. മഴകാരണം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചയിക്കുകയായിരുന്നു.
 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിനാണ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: