SportsTRENDING

ഏഷ്യാ കപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഫൈനലുറപ്പിച്ചതിനാൽ ശ്രീലങ്കക്കെതിരെ കളിച്ച ടീമിൽ ഞ്ച് മാറ്റങ്ങളുമായാണ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. വിരാട് കോലി, ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷാർദ്ദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്.

എന്നാൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റൺസിൻറെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനുള്ള ഇന്ത്യൻ ടീമിൻറെ തീരുമാനമാണ് തോൽവിക്ക് കാരണമെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഫൈനലിൽ ആരൊക്കെ തിരിച്ചെത്തുമെന്നറിയാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഓപ്പണിംഗിൽ ശുഭ്മാൻ ഗില്ലിൻറെ മിന്നും ഫോം ഇന്ത്യക്ക് പ്രതീക്ഷ നൽകുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമക്ക് ബംഗ്ലാദേശിനെതിരായ നിരാശ മറികടക്കേണ്ടതുണ്ട്. തിലക് വർമ നിരാശപ്പെടുത്തിയ സാഹചര്യത്തിൽ മൂന്നാം നമ്പറിൽ വിരാട് കോലി തിരിച്ചെത്തുമെന്നുറപ്പാണ്. കെ എൽ രാഹുലും ഇഷാൻ കിഷനും നാലാം നമ്പറിലും അഞ്ചാം നമ്പറിലും തുടരും. ആറാം നമ്പറിൽ ഹാർദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം.

ഏഴാം നമ്പറിൽ രവീന്ദ്ര ജഡേജ തുടരുമ്പോൾ ഷാർദ്ദുൽ താക്കൂറിന് പകരം വാഷിംഗ്‌ടൺ സുന്ദർ നാളെ ടിമിലെത്തിയേക്കും. ലങ്കൻ ബാറ്റിംഗ് നിരയിലെ ഇടം കൈയൻമാരുടെ സാന്നിധ്യമാണ് ഷാർദ്ദുലിന് പകരം ഓഫ് സ്പിന്നറായ വാഷിംഗ്‌ടൺ സുന്ദറിനും അവസരം നൽകാൻ ടീം മാനേജ്മെൻറിനെ പ്രേരിപ്പിക്കുന്നത്. കുൽദീപ് യാദവ് അക്സറിന് പകരം ടീമിൽ തിരിച്ചെത്തുമ്പോൾ പേസർ ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തും. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി തുടരുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചോദ്യം. സിറാജ് തിരിച്ചെത്തിയാൽ ഷമി പുറത്താവും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: