Social MediaTRENDING
പുതുവൽസര ദിനത്തിൽ മകൻ ട്രെയിൻ തട്ടി മരിക്കുമ്പോൾ അദ്ദേഹം ശബരിമല ഡ്യൂട്ടിയിലായിരുന്നു; മാതാപിതാക്കളേ ഇത് വായിക്കാതെ പോകരുത്
News DeskJanuary 4, 2024
കോഴിക്കോട് : പുതുവൽസരാഘോഷം കഴിഞ്ഞു മടങ്ങവേ വെള്ളയിൽ റയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപെട്ട ആദിൽ എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ വാപ്പ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ സംഭവം നടക്കുമ്പോൾ അദ്ദേഹം ശബരിമല ഡ്യൂട്ടിയിൽ ആയിരുന്നു.
എന്നാൽ ശബരിമലയിലേക്ക് പുറപ്പെടും മുൻപ് വീട്ടിലെ ബൈക്ക് അദ്ദേഹം പോലീസ് സ്റ്റേഷനിൽ കൊണ്ടുവെച്ചു, കാർ മറ്റൊരു വീട്ടിൽ കൊണ്ടിട്ടു.ഇത്രയേറെ മുൻകരുതൽ സ്വീകരിച്ച പിതാവാണ്.എന്നിട്ടും മറ്റൊരാളുടെ സ്കൂട്ടർ എടുത്ത് ഉമ്മയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയ ആദിൽ എത്തിയത് വെള്ളയിൽ ബീച്ചിൽ. ബാലുശ്ശേരി പനങ്ങാട് നിന്നും 30 km അകലെ, പുതുവത്സര ആഘോഷത്തിൽ കൂടുന്നതിനു വേണ്ടിയായിരുന്നു അത്.
തിരികെ വരുമ്പോൾ അർദ്ധരാത്രി.പുതുവർഷം പിറന്നിരുന്നു എളുപ്പവഴി നോക്കി ഗാന്ധിറോഡ് മേൽപ്പാലത്തിനു താഴെയുള്ള അധികം ആരും സഞ്ചരിക്കാത്ത വഴിയിലൂടെ റെയിൽവേ പാളം ക്രോസ് ചെയ്യുന്നതിനിടയിൽ അതിവേഗമെത്തിയ ട്രെയിൻ ഇടിച്ച് ചിതറി തെറിക്കുകയായിരുന്നു.
കുട്ടികളെ, നിങ്ങൾ ഓരോ ആവശ്യത്തിനുമായി ഇറങ്ങി പുറപ്പെടുമ്പോൾ ആലോചിക്കുക, പ്രതീക്ഷയോടെ, നിങ്ങൾക്കു വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനും അമ്മയും വീട്ടിലുണ്ടെന്ന്! ദുരന്ത വാർത്ത അറിയുമ്പോഴുള്ള അവരുടെ അവസ്ഥ ഒന്ന് സങ്കൽപ്പിച്ചു നോക്കുക. വാഹനങ്ങൾ എന്തുമായിക്കൊള്ളട്ടെ നിയമപരമായി, ട്രാഫിക് നിയമങ്ങൾ പാലിച്ചു കരുതലോടെ ഉപയോഗിക്കുക.അച്ഛനമ്മമാരെ മനസിലാക്കുക, അവരെ അനുസരിക്കുക, അവരെ വേദനിപ്പിക്കാതിരിക്കുക.അതിലു പരി രാജ്യത്തിന്റെ നാളത്തെ സമ്പാദ്യങ്ങളാണ് നിങ്ങൾ.
ഇനിയും പറയാനുള്ളത് ആ ഉമ്മയോടാണ്.ആദിലിന്റെ മരണത്തിന് യഥാർത്ഥ കാരണക്കാരി നിങ്ങൾ തന്നെയാണ്.ആ ഉപ്പ എത്രമാത്രം കരുതൽ സ്വീകരിച്ചിട്ടാണ് നൂറുകണക്കിന് കിലോമീറ്റർ ദൂരെ തനിക്ക് മേലുദ്യോഗസ്ഥർ ഡ്യൂട്ടിയിട്ട സ്ഥലത്തേക്ക് പോയത്.എന്നിട്ടും അയൽവാസിയുടെ സ്കൂട്ടറുമായി അവൻ രാത്രിയിൽ പുറത്തേക്കിറങ്ങുമ്പോൾ നിങ്ങൾ തടഞ്ഞില്ല.
പ്ലസ് വൺ വിദ്യാർത്ഥിയായ ആദിലിന്റെ വയസ്സ് കണക്കാക്കുമ്പോൾ അവന് വാഹനം ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് വേണം കരുതാൻ.ഇവിടെ അവന്റെ ഉപ്പയും കുറ്റക്കാരനാണ്.നിയമം അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം.നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ അധികാരവും അവകാശവുമുള്ള മനുഷ്യനാണ്. ശബരിമലയിലേക്ക് പോകുന്നതിന് മുൻപ് തന്റെ ബൈക്കും കാറും അദ്ദേഹം മറ്റൊരു വീട്ടിൽ കൊണ്ട് സൂക്ഷിച്ചതിൽ നിന്നുതന്നെ മനസ്സിലാക്കാൻ സാധിക്കും ആദിൽ ഇതിനുമുൻപും വാഹനങ്ങളുമായി റോഡിൽ ഇറങ്ങിയിട്ടുണ്ടെന്ന്.
ആരാണ് ഇവിടെ കുറ്റക്കാരെന്ന് ഇത് വായിക്കുന്ന മാതാപിതാക്കളെങ്കിലും മനസ്സിലാക്കണം.എല്ലാവർക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്!