Social MediaTRENDING
mythenJanuary 3, 2024
ബസിൽ നിന്നും കിട്ടിയ എഴുപതിനായിരം രൂപ ഉടമയെ കണ്ടെത്തി നൽകി കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും ഹരിപ്പാട്ടേക്ക് സര്‍വീസ് നടത്തവേ ബസില്‍ നിന്നും പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ വീണ് കിട്ടിയ എഴുപതിനായിരം രൂപാ ഉടമയെ കണ്ടെത്തി നൽകി കെഎസ്ആർടിസി ജീവനക്കാർ.
കെഎസ്ആർടിസി കരുനാഗപ്പള്ളി ജീവനക്കാരായ ഡ്രൈവര്‍ എച്ച്.അബ്ദുല്‍ വഹാബ്, കണ്ടക്ടര്‍ എല്‍.രാഗേഷ് എന്നിവര്‍ ചേർന്നാണ് പണം ഉടമയ്ക്ക് തിരികെ നല്‍കിയത്.
കെഎസ് പുരം മാപ്പിളത്തറയില്‍ എ നിസാമിന്റേതായിരുന്നു പണം.മകനോടൊപ്പം ബസിൽ സഞ്ചരിക്കവെ അബദ്ധവശാൽ നഷ്ടപ്പെടുകയായിരുന്നു.മകന്റെ പഠനനാവശ്യങ്ങൾക്കായി ബാങ്കിൽ നിന്നും എടുത്തുവരവെയാണ് സംഭവം.






