Social MediaTRENDING

കപ്പ വിഷമാണ്; തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള  കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തതിന് പിന്നിൽ

പുതുവർഷം വളരെ ദുഃഖകരമായ ഒരു വാർത്തയാണ് തന്നത്.
തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തു എന്ന് വാർത്ത.
വാട്ടനായി കൃഷി ചെയ്യുന്ന കപ്പ  കട്ടുള്ളതാണ് അതായത് സൈനൈഡ് ആണ് വിഷം.
ഉള്ളിൽ ചെന്നാൽ ഉടനടിയാണ് മരണം.
ചികിത്സ കിട്ടിയാൽ ഉടനെ ജീവിതത്തിലേക്ക് മടങ്ങി വരും.
സാധാരണ കർഷകർക്ക് അറിയാം റബ്ബറിലയും , കപ്പയിലയും കപ്പതൊ ണ്ടുമൊക്കെ വിഷമുള്ളതാണെന്ന്.
അച്ഛനില്ലാത്ത കുഞ്ഞുങ്ങളാണ്.
അറിവുണ്ടാവില്ല.
ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല.
ആ  കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല.
ഇൻഷുർ ചെയ്ത പശുക്കളായിരിക്ക ണേ എന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥന.
ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത്  കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 15 പശുക്കളാണ് ചത്തത്.മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.

Back to top button
error: