കാലു കുത്താന്‍ ഇടമില്ല; എസി കമ്പാര്‍ട്ട്‌മെന്റില്‍ നിറയെ ടിക്കറ്റില്ലാത്ത യാത്രക്കാര്‍
ന്യൂഡല്‍ഹി: എസി കമ്പാര്‍ട്ട്‌മെന്റില്‍ തിക്കിത്തിരക്കി യാത്ര ചെയ്യുന്ന ടിക്കറ്റില്ലാത്ത യാത്രക്കാരുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അജ്മീറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന ചേതക് എക്‌സപ്രസില്‍ നിന്നുള്ളതാണ് ദൃശ്യം. ടിക്കറ്റ് പോലുമില്ലാതെ ത്രീ ടയര്‍ എസി കോച്ചില്‍ ആധിപത്യം സ്ഥാപിച്ച യാത്രക്കാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇത് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്ന മറ്റുയാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചു.
ബര്‍ത്തിന് ഇടയിലുള്ള വഴി ടിക്കറ്റില്ലാത്ത യാത്രക്കാരെക്കൊണ്ട് തീവണ്ടി തിങ്ങിനിറഞ്ഞിരിക്കുകയാണ്. ചിലര്‍ ട്രെയിനില്‍ വെറും നിലത്ത് ഇരിക്കുന്നതും കാണാം. ഇതു മൂലം മറ്റ് യാത്രക്കാര്‍ അസ്വസ്ഥരാകുന്നുമുണ്ട്. രാജസ്ഥാനിലെ റിംഗാസ് റെയില്‍വേ സ്റ്റേഷന് സമീപം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എസി ഫസ്റ്റ് ക്ലാസിലും സമാന തിരക്ക് അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃത്യമായ ടിക്കറ്റില്ലാതെ ഇത്രയധികം ആളുകള്‍ കയറിയിട്ടും ടിടിഇ കര്‍ശന നടപടി എടുത്തില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
AC-3 का ये हाल है!!
चेतक एक्सप्रेस अजमेर से दिल्ली आ रही है, रास्ते में पड़ा रींगस स्टेशन (खाटू श्याम)। दर्शन कर लौटी
भयंकर भीड़ ट्रेन में चढ़ी,AC1 में भी लोग घुस गए।स्लीपर,जनरल का तो अंदाज़ा लगाते रहिएस्टेशन पर अफ़रातफ़री और भगदड़ जैसे हालत! स्टेशन आते ही TT ग़ायब।अमृतकाल… pic.twitter.com/wEKKpMo3F9
— Abhinav Pandey (@Abhinav_Pan) January 1, 2024
തിരക്കിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ റെയില്‍വേ ട്രാക്കില്‍ യാത്രക്കാര്‍ ഇറങ്ങി പ്രതിഷേധിച്ചു. യാത്രക്കാര്‍ ബഹളം ഉണ്ടാക്കുകയും ട്രെയിന്‍ നിര്‍ത്തിയിടുകയും ചെയ്തു. റെയില്‍വെ അധികൃതര്‍ ഇവരെ ശാന്തരാക്കുകയും അര മണിക്കൂറിനു ശേഷം രാത്രി 8.40 ന് ട്രെയിന്‍ യാത്ര പുനരാരംഭിക്കുകയും ചെയ്തു.