Social MediaTRENDING

ഫോണിന്റെ ബാറ്ററിലൈഫ് ഉയർത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ നേടിരുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നു എന്നത്.

പുതിയ ഫോണുകള്‍ വാങ്ങി ആദ്യ നാളുകളില്‍ ബാറ്ററി മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെങ്കിലും പതിയെ സാവധാനത്തില്‍ ഇവയുടെ ബാറ്ററി ലൈഫ് കുറഞ്ഞു വരുന്നത് കാണാം.നല്ല രീതിയിലുള്ള പരിചരണം ബാറ്ററിയ്ക്ക് നല്‍കാത്തതിനാലാണ് ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് കുറഞ്ഞുപോകുന്നത്.

ഫോണ്‍ വാങ്ങുന്നത് മുതല്‍ തന്നെ നല്ല രീതിയിലുള്ള പരിചരണം നല്‍കിയാല്‍ വര്‍ഷങ്ങളോളം മികച്ച പ്രകടനം നടത്താൻ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയിക്ക് സാധിക്കുന്നതായിരിക്കും. എങ്ങനെ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ സുരക്ഷിതമായി സംരക്ഷിക്കാം എന്ന് നോക്കാം.

Signature-ad

നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് 100 ശതമാനം ആക്കി ഉപയോഗിക്കരുത്. 65 ശതമാനം മുതല്‍ 70 ശതമാനം വരെയുള്ള ബ്രൈറ്റ്നസ് ആണ് ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്. മാത്രമല്ല നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിനും ഇതാണ് നല്ലത്. സാധരണ ഗതിയില്‍ ഫോണ്‍ ഉപയോഗിക്കാൻ ഈ ബ്രൈറ്റ്നസ് ഉപയോഗിക്കുക.

16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഫോണുകള്‍ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ താപനില. ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച്‌ തുറസായ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. മറ്റൊരു കാര്യം നിങ്ങളുടെ ഫോണില്‍ ഏറ്റവും കുറഞ്ഞത് 50 ശതമാനം ചാർജ്ജെങ്കിലും  എപ്പോഴും ഉണ്ട് എന്നും ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരത്തില്‍ ചാര്‍ജിന്റെ അളവ് പാലിച്ചാല്‍ ദീര്‍ഘനാളത്തേക്ക് ബാറ്ററി മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതായിരിക്കും.

ഒരിക്കലും ഫോണ്‍ ചാര്‍ജ് ചെയ്യുമ്ബോള്‍ 100 ശതമാനം ചാര്‍ജ് വരെ എത്തിക്കരുത്. 80 ശതമാനം വരെ ചാര്‍ജ് കയറുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്. ഇപ്പോള്‍ ഇറങ്ങുന്ന പല ഫോണുകളിലും 80 ശതമാനം ആകുമ്ബോള്‍ തന്നെ ചാര്‍ജ് കയറുന്ന സംവിധാനം ഓട്ടോമാറ്റിക് ആയി ഓഫ് ആകുന്ന സാങ്കേതിക വിദ്യയുണ്ട്. ഇത് ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതായിരിക്കും.അതേപോലെ ചാർജ് 20 ശതമാനത്തിൽ താഴെ ആയാൽ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.അതായത് 20-80 എന്ന കണക്ക് എപ്പോഴും സൂക്ഷിക്കുക.

 നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ കൂടുതലായി വൈഫൈ നെറ്റുവര്‍ക്കുളെ ആശ്രയിക്കാൻ ശ്രമിക്കുക.സാധാരണ മൊബൈല്‍ ഡാറ്റ, വൈഫൈ എന്നിവയിലൂടെയാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ കൂടുതലായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റിനായി മൊബൈല്‍ ഡാറ്റകള്‍ ഉപയോഗിക്കുമ്ബോള്‍ ഫോണിന്റെ ബാറ്ററി കൂടുതലായി പ്രവര്‍ത്തിക്കേണ്ടി വരും എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാല്‍ ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവര്‍ കൂടുതലായി വൈഫൈ സേവനങ്ങള്‍ സ്വീകരിക്കാൻ ശ്രമിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് നിങ്ങള്‍ ഉപയോഗിക്കുന്ന ചാര്‍ജിങ് ആക്സസറികള്‍.

ഓരോ സ്മാര്‍ട്ട് ഫോണുകള്‍ക്കും പ്രത്യേകമായ ചാര്‍ജറുകളാണ് കമ്ബനികള്‍ നിര്‍മ്മിക്കുന്നത്. നിങ്ങളുടെ ഫോണിന് വേണ്ടി മാത്രം നിര്‍മ്മിച്ച ചാര്‍ജറുകള്‍ ഉപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ് ചെയ്യാൻ ശ്രമിക്കുക. ഈ ചാര്‍ജര്‍ നശിച്ചു പോയാല്‍ മൂന്നാം കക്ഷി ചാര്‍ജറുകളെ ആശ്രയിക്കാതെ നിങ്ങളുടെ ഫോണിന്റെ കമ്ബനി നിര്‍മ്മിച്ച ചാര്‍ജറുകള്‍ തന്നെ വാങ്ങി ഉപയോഗിക്കാൻ ശ്രമിക്കുക. മറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യം നശിച്ചുപോകാൻ സാധ്യതയുണ്ട്.

Back to top button
error: