Social Media
-
January 13, 2024
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീടം: ദിമിത്രിയോസ് ഡയമന്റക്കോസ്
ഇന്ത്യയിൽ നിന്നും മടങ്ങുന്നതിന് മുൻപ് ഒരുതവണയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഗ്രീസിൽ നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ദിമിത്രിയോസ് ദിയമന്റകോസ്. സൂപ്പര്‍ കപ്പിനിടയില്‍ ദേശീയ മാധ്യമമായ ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു ദിമി. ” എല്ലാ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിനെ വിജയിപ്പിക്കുക എന്നതാണ്. ഞങ്ങള്‍ സീസണിൽ വളരെ നല്ല നിലയിലാണ്, പല മികച്ച വിജയങ്ങള്‍ നേടിയിട്ടുമുണ്ട്. എന്നാല്‍ ഇത് ഒന്നും കാര്യമല്ല. അവസാനം വരെ നമ്മള്‍ ഇങ്ങനെ തന്നെ തുടരണം.” ദിമി പറഞ്ഞു. “ഞങ്ങള്‍ക്ക് കിരീടം നേടണം. അതിനാണ് ഞങ്ങള്‍ ഇവിടേക്കെത്തിയത്. അതാണ് ഞങ്ങള്‍ ഓരോ കളിയിലും ചെയ്യാൻ ശ്രമിക്കുന്നതും. കിരീടം ഞങ്ങള്‍ക്ക് മാത്രമല്ല, ആരാധകര്‍ക്ക് കൂടിയാണ്. അവര്‍ അത് എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി എല്ലാം നല്‍കുന്നു, ഓരോ കളിയിലും അവർക്കു വേണ്ടി കിരീടത്തിലേക്ക് എത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.ഇത്തവണയെങ്കിലും അതിന് സാധിക്കണം” ദിമി…
Read More » -
January 12, 2024
എല്ലാം ചെയ്തു കൊടുത്തു, നമ്മള്‍ വട്ട പൂജ്യം; ചര്‍ച്ചയായി എലിസബത്തിന്റെ കുറിപ്പ്
നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി കുറച്ചുകാലങ്ങളായി. കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്ന് ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് ബാല ആശുപത്രിയിലാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തപ്പോള്‍ എലിസബത്ത് എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. എലിസബത്ത് കൂടെയില്ലെന്ന് ഈയിടെയാണ് ബാല വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിക്കുന്ന കുറിപ്പുമായി എലിസബത്ത് രംഗത്ത് വന്നിരിക്കുകയാണ്. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ വട്ടപൂജ്യമാക്കി തോന്നിപ്പിക്കുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണ് എലിസബത്ത് കുറിച്ചത്. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്. കുന്ദംകുളം സ്വദേശിയായ എലിസബത്ത് ഡോക്ടര്‍ കൂടിയാണ്. ജോലി സംബന്ധമായി കേരളത്തിന് പുറത്താണ് എലിസബത്തിപ്പോള്‍.
Read More » -
January 12, 2024
ദിശതെറ്റിക്കും ദിശാ ബോർഡ് !
എരുമേലി:ദിശതെറ്റിക്കും ദിശാ ബോർഡ്.എരുമേലി മുക്കൂട്ടുതറ ശബരിമല റൂട്ടിൽ എംഇഎസ് കോളജ് ജംഗഷനിലാണ് സംഭവം. വൺവേ അല്ലാത്ത റോഡിലേക്കാണ് വൺവേ ബോർഡ് വെച്ചിരിക്കുന്നത് ! ബോർഡ് കണ്ട് വൺവേയാണന്ന് കരുതി തീർത്ഥാടകരുടെവാഹനങ്ങൾ വിട്ട് ചെല്ലുമ്പോളാണ് എതിർ ദിശയിൽ നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നത്.ചെറുതും വലുതുമായ നൂറുകണക്കിന് അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. പൊതുപ്രവർത്തകനും സിപിഎം നേതാവുമായ കെ സി ജോർജ്കുട്ടി മുക്കൂട്ടുതറ ശബരിമല പാതയിലെ ഈ ഗതാഗത പ്രശ്നം ചൂണ്ടിക്കാട്ടി അധികാരികളെ സമീപിച്ചിരുന്നുവെങ്കിലും തൽക്കാലം ഭക്തർക്ക് അയ്യപ്പൻ തന്നെ തുണ!
Read More » -
January 12, 2024
രാജസ്ഥാനിലുമുണ്ട് ‘കേരള’
രാജസ്ഥാനിൽ ഒരു കേരള ! ഹിന്ദിയിൽ കേരളയെന്നാണെങ്കിലും ഇംഗ്ലീഷിൽ കൈർളയെന്നാണ് കൊടുത്തിരിക്കുന്നത്. മാർവർ ജോധ്പുർ റൂട്ടിൽ ആണ് ഈ കേരള. 16312 കൊച്ചുവേളി – ശ്രീ ഗംഗാനഗർ എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾ കടന്നുപോകുന്നത് ഇതിലെയാണ്.റെയിൽവേ സ്റ്റേഷന്റെ പേരും ‘കേരള’യെന്നാണ്!
Read More » -
January 11, 2024
അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് ; മോദിയുടെ ചിത്രം പങ്കുവച്ച് രചന നാരായണൻകുട്ടി
മാലദ്വീപ് മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ ‘ബോയിക്കോട്ട് മാലദ്വീപ്’ ക്യാമ്ബയിൻ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതേത്തുടർന്ന് നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്.മാലിയിലേക്ക് പോകാതെ ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലക്ഷദ്വീപിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി രചന നാരായണൻകുട്ടി. അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പോടെ ലക്ഷദ്വീപില്‍ നിന്നുള്ള മോദിയുടെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കളെ ടാഗ് ചെയ്‌തുകൊണ്ടാണ് രചന നാരായണൻകുട്ടിയുടെ പോസ്റ്റ്. ലക്ഷദ്വീപ് ടൂറിസത്തെ പിന്തുണച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദനും നടി ശ്വേതാ മേനോനും അടക്കമുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്. മാലദീപിന്റെ പ്രധാന വരുമാനം ടൂറിസമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മാലദ്വീപ് സന്ദര്‍ശിക്കുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം മാലിദ്വീപ് സന്ദര്‍ശിച്ചത് രണ്ടരലക്ഷം ഇന്ത്യക്കാരായിരുന്നു. …
Read More » -
January 11, 2024
സ്ത്രീകളുടെ ശബരിമല: അറിയാം പത്തനംതിട്ട കക്കാട്ടുകോയിക്കല്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ
പത്തനംതിട്ട:സ്ത്രീകളുടെ ശബരിമലഎന്ന വിശേഷണമാണ് പത്തനംതിട്ട ജില്ലയിലെ കക്കാട്ടുകോയിക്കല്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്. ഇവിടെനിന്നും ശബരിമലയിലേക്കുള്ള ദൂരം 45 കിലോമീറ്റര്‍ മാത്രം. മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭരണം ശബരിമല കഴിഞ്ഞാല്‍ ചാര്‍ത്തി ദീപാരാധന നടത്തുന്ന ഏകക്ഷേത്രമാണിത്. ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തിരുവാഭരണം കണ്ടുതൊഴാന്‍ അവസരം കിട്ടുന്ന ഏക ക്ഷേത്രവുമാണിത്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നടയടച്ച് തിരുവാഭരണവുമായുള്ള മടക്കയാത്രയിലാണ് പെരുനാട് ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത്. മകരമാസം എട്ടാം തീയതി രാവിലെയാണ് ശബരിമല നടയടയ്ക്കുന്നത്. പിറ്റെദിവസം 2024 ജനുവരി 22നു രാവിലെ പെരുനാട്ടില്‍ എത്തും.തുടർന്ന് ഉച്ചയോടെ കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തിൽ തിരുവാഭരണം ചാര്‍ത്തും. അര്‍ദ്ധരാത്രിവരെ തിരുവാഭരണം ചാര്‍ത്തി ഇവിടെ ദര്‍ശനമുണ്ട്.അതുകഴിഞ്ഞ് തിരുവാഭരണപേടകം പന്തളത്തേക്ക് മടങ്ങും. ശബരിമല ക്ഷേത്രനിര്‍മാണത്തിനായി എത്തിയ പന്തളം രാജാവ് താമസിച്ച സ്ഥലമാണ് പെരുനാട്. ചിന്മുദ്രാങ്കിത യോഗസമാധിയിലുള്ള അയ്യപ്പ വിഗ്രഹമായതിനാല്‍ ശബരിമലയില്‍ നിത്യപൂജ പറ്റില്ല. ശബരീശന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് നിത്യപൂജ നടത്താന്‍ പന്തളം രാജാവ് നിര്‍മിച്ച ക്ഷേത്രമാണിതെന്ന് കരുതുന്നു. ഇവിടുത്തെ ക്ഷേത്രത്തിന് ശബരിമല…
Read More » -
January 11, 2024
യാത്ര ക്ലേശം രൂക്ഷമായ പ്രദേശങ്ങളിലേക്ക് നിങ്ങൾക്കും റൂട്ടുകൾ നിർദ്ദേശിക്കാം; നിർദ്ദേശം പുറത്തിറക്കി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: ബസ്സുകൾ അധികം ഓടാത്ത റൂട്ടുകൾ നിങ്ങൾക്കറിയാമോ…..? യാത്ര ക്ലേശം രൂക്ഷമായ പ്രദേശങ്ങളിലേക്ക് നിങ്ങൾക്കും റൂട്ടുകൾ നിർദ്ദേശിക്കാം.മോട്ടോർ വാഹനവകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ അധികം ബസുകൾ സർവീസ് നടത്താത്തതും യാത്രാക്ലേശം രൂക്ഷവുമായ റൂട്ടുകളാണ് നിർദ്ദേശിക്കേണ്ടത്. ലാഭകരമല്ലാത്ത കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിക്കുമെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ തീരുമാനത്തെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. സ്വകാര്യ ബസുകൾക്കും ഇത് ബാധകമാണ്.ബസ് ഓടിക്കാൻ തയാറെങ്കിൽ ജനങ്ങൾ നിർദ്ദേശിക്കുന്ന റൂട്ടുകൾ ഉടമകൾക്ക് കൈമാറും.
Read More » -
January 10, 2024
പ്രൊജക്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു, പിന്നാലെ അശ്ലീലം; യുവാവിന്റെ വീഡിയോ പുറത്തുവിട്ട് ആര്യ
കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. സമൂഹ മാധ്യമത്തിലും ആര്യക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോണ്‍ കോള്‍ പങ്കുവച്ചിരിക്കുകയാണ് ആര്യ. കമ്പനി നമ്പറിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞയാളുടെ മൊബൈല്‍ സംഭാഷണമാണ് ആര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത്. ‘ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് വിളിച്ചു (കമ്പനി നമ്പര്‍). ഞാനുമായി ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്. പെട്ടെന്ന് തന്നെ വിഷയം മൊത്തം വഴി മാറുകയായിരുന്നു. ബാക്കി ചരിത്രമാണ്’ എന്നു പറഞ്ഞാണ് ആര്യ വിഡിയോ പങ്കുവെച്ചത്. ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്. നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുന്നുണ്ട്. അല്ല കാസര്‍കോട് ആണെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ? എന്നാണ് യുവാവ് ചോദിക്കുന്നത്. പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും യുവാവ് അത് പങ്കുവെക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍, വീഡിയോയില്‍ വളരെ അശ്ലീലമായാണ് യുവാവ് സംസാരിക്കുന്നത്. താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ്…
Read More » -
January 10, 2024
നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങള്‍; കൊച്ചിയിൽ ക്രൂയിസ് കപ്പല്‍ സർവീസ് 13 മുതൽ
കൊച്ചി:നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങളോടെ അറബിക്കടലില്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ക്രൂയിസ് ഷിപ്പ് നെഫര്‍ടിറ്റിയാണ് ഈ മാസം 13 മുതല്‍ കൊച്ചിയില്‍ നിന്ന് സർവീസ് ആരംഭിക്കുന്നത്. നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങളാണ് ഈ കപ്പലിലുളളത്. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലില്‍ ഒരുക്കും. ഒരു മാസത്തെ ട്രിപ്പുകള്‍ ആണ് ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം മുഖേന ലഭിക്കുക. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയവയാണ് നെഫര്റ്റിറ്റിയില്‍ ഉള്ളത്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍ടിറ്റിയില്‍ ലഭ്യമാണ്. ‘സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും. നെഫര്‍റ്റിറ്റി യാത്രയ്‌ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.ക്രൂയിസ് ബുക്കിംഗിനും സംശയങ്ങള്‍ക്കും…
Read More » -
January 10, 2024
നാല് ദേശിയ പുരസ്ക്കാരം ഉൾപ്പെടെ നൂറ്റി അൻപതിൽപരം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു വീട്ടമ്മ കോട്ടയത്തുണ്ട്
ലോകത്തുള്ള എല്ലാവരും അറിയണമെന്നില്ലെങ്കിലും മലയാളികളെങ്കിലും അറിയണം ഈ വീട്ടമ്മയെ ! പറ്റുമെങ്കിൽ മാതൃകയാക്കണം സാധാരണക്കാരിയായ ഈ തയ്യൽക്കാരി വീട്ടമ്മയെ ! തന്റെ 19-ാ മത്തെ വയസ്സ് മുതൽ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളിൽ ആകൃഷ്ടയായി കോട്ടയം പട്ടണത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ആളാണ് നിഷയെന്ന ഈ വീട്ടമ്മ. ഇപ്പോൾ നിഷ വെറുമൊരു വീട്ടമ്മയല്ല.മക്കളും ബന്ധുക്കളും വഴിയരികിൽ ഉപേക്ഷിച്ച നൂറ്റി എൺപതിൽ പരം വ്യദ്ധരായ മാതാപിതാക്കന്മാരുടെ മകളാണ്.കോട്ടയം ടൗണിൽ മൂന്ന് വാടക വീടുകളിലായാണ് അശരണരായ അച്ഛനമ്മമാർക്ക് വേണ്ടതെല്ലാം നൽകി നിഷ പാർപ്പിച്ചിരിക്കുന്നത്. നിഷയുടെ ‘സ്നേഹക്കൂട്’ വെറുമൊരു അനാഥാലയമല്ല. നിറയെ അച്ഛനമ്മമാരുള്ള വലിയൊരു കൂട്ടുകുടുംബമാണ് ഇത്.ഇവിടെ അച്ഛനമ്മമാർക്കെന്നല്ല ആരുടെമേലും യാതൊരു നിയമങ്ങളുമില്ല. ഉണ്ണാനും, ഉറങ്ങാനും , ടി വി കാണാനും , ആഹാരം കഴിക്കുവാനും മണിയടികളോ നിർബന്ധങ്ങളോ അങ്ങനെയൊന്നും തന്നെ ഇവിടെയില്ല. ഇവിടുത്തെ അച്ഛനമ്മമാർക്ക് മക്കൾ ഉപേക്ഷിച്ചതിന്റെ യാതൊരു വിഷമങ്ങളുമില്ല. മക്കളുടെയും, കൊച്ചുമക്കളുടേയും സ്നേഹം നൽകാൻ സേവന തല്പരരായ നൂറിലധികം മക്കൾ അവർക്കുണ്ട്. കിടപ്പിലായാൽ…
Read More »