സഹോദരനൊപ്പം എത്തി; കേരളത്തിലെത്തിയതിന് പിന്നാലെ മൊണാലിസ പറഞ്ഞത് …

മഹാ കുംഭമേളയിലൂടെ വൈറലായ ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോന്‍സ്ലെ കോഴിക്കോട് എത്തി. സഹോദരനൊപ്പമാണ് മൊണാലിസ എത്തിയത്. കേരളത്തില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും മൊണാലിസ പ്രതികരിച്ചു.
കോഴിക്കോട് ചെമ്മണ്ണൂര്‍ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിനാണ് മോണാലിസ എത്തിയത്. രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടനം. മൊണാലിസ വരുന്ന വിവരം നേരത്തെ ബോബി ചെമ്മണ്ണൂര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

കൂടാതെ വീഡിയോ കോളിലൂടെ മൊണാലിസയുമായി സംസാരിക്കുന്ന വീഡിയോ ബൊച്ചെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സുഖമാണോയെന്നും താന്‍ കേരളത്തിലേക്ക് വരികയാണെന്നും ബൊച്ചെയോട് പറയുന്ന മൊണാലിസയാണ് വീഡിയോയിലുള്ളത്. മലയാളത്തിലായിരുന്നു സംസാരം.
ഇന്‍ഡോറില്‍ നിന്നുള്ള മാലവില്പനക്കാരിയാണ് മൊണാലിസ. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമായെത്തിയ മൊണാലിസയുടെ ചിത്രങ്ങള്‍ വ്ളോഗര്‍മാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പിന്നാലെ സിനിമയിലും അവസരം ലഭിച്ചു.
ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മൊണാലിസ അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂര്‍ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ഈ സിനിമയുമായി ബന്ധപ്പെട്ട് ‘മൊണാലിസയുമായും അവരുടെ വീട്ടുകാരുമായി സംസാരിച്ചതായി സംവിധായകന്‍ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.