Social MediaTRENDING

കോഴിക്കോടെത്തുന്ന വൈറല്‍ താരത്തിന് നല്‍കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം! ഒപ്പം മറ്റൊരു സര്‍പ്രൈസും

ഹാകുംഭമേളയിലൂടെ വൈറാലയ ചാരക്കണ്ണുള്ള ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോന്‍സ്ലെ കേരളത്തില്‍ എത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെബ്രുവരി 14ന് കോഴിക്കോട് ചെമ്മണ്ണൂര്‍ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിനാണ് മോണാലിസ എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിരുന്നു.

ഹണി റോസിന്റെ അറസ്റ്റിനും ജയില്‍വാസത്തിനും ശേഷം ബോബി ചെമ്മണ്ണൂര്‍ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടി കൂടിയാണിത്. ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയാണ് ഉദ്ഘാടനത്തിനായി മൊണാലിസയെ എത്തിക്കുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 15 ലക്ഷം രൂപയാണ് വൈറല്‍ താരത്തിന് പ്രതിഫലമായി നല്‍കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഉദ്ഘാടനത്തിന് എത്തുന്ന സെലിബ്രിറ്റികള്‍ക്ക് നല്‍കുന്നത് പോലെ കുറഞ്ഞത് രണ്ട് പവന്റെ ആഭരണങ്ങളെങ്കിലും നല്‍കാന്‍ സാദ്ധ്യത ഉണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്. പെണ്‍കുട്ടിക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരം നല്‍കണമെന്നും അതിന് കൂടി ബോച്ചെ ശ്രമിക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിക്കുന്നു.

Signature-ad

ഇന്‍ഡോറില്‍ നിന്നുള്ള മാലവില്പനക്കാരിയാണ് ‘മൊണാലിസ. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമായെത്തിയ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വ്ളോഗര്‍മാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പിന്നാലെ സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോണി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂര്‍ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക ചിത്രത്തില്‍ അഭിനയിക്കുന്നതിന് പെണ്‍കുട്ടിക്ക് 21 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമെന്ന വിവരവും പുറത്തുവന്നിരുന്നു

 

Back to top button
error: