‘ഞാന്‍ പിള്ളേരെ വിട്ട് വേറെ ഒരുത്തന്റെ കൂടെ പോയോ? നല്ലത് പറഞ്ഞില്ലേലും തെറി വിളിക്കരുത്’

സോഷ്യല്‍ മീഡിയയയുടെ സദാചാരബോധത്തിനെതിരെ തുറന്നടിച്ച് രേണു സുധി. കഴിഞ്ഞ ദിവസം ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ റീല്‍ വൈറലായി മാറിയിരുന്നു. ചാന്തുപൊട്ട് എന്ന സിനിമയിലെ ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന പാട്ടിന്റെ പുനരാവിഷ്‌കാരമായിരുന്നു രേണുവിന്റെ റീല്‍. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറുകയും ചെയ്തു.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ക്ക് വീഡിയോ പിടിച്ചിട്ടില്ല. നിരവധി പേരാണ് മോശം കമന്റുകളുമായി എത്തിയത്. നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍, സുധിയെ ഓര്‍ത്ത് ജീവിച്ചോളാം എന്ന് പറഞ്ഞവളാണോ ഇത് എന്നൊക്കെയാണ് കമന്റുകള്‍. പിന്നാലെ കമന്റുകള്‍ക്ക് മറുപടിയുമായി രേണു തന്നെ എത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇത് വേണ്ടായിരുന്നു. അദ്ദേഹത്തോട് ചെയ്യുന്ന വലിയ തെറ്റാണ്. അത് പാവം ആണ്. ഒരുപാട് ഇഷ്ടമാണ് സുധിച്ചേട്ടനെ. അതിനാല്‍ ഇങ്ങനെ ചെയ്യരുത് എന്നായിരുന്നു മറ്റൊരു കമന്റ്. ”എന്ത് തെറ്റ്? ഇത് എന്റെ ജോലിയാണ്. പുള്ളിയുടെ മക്കളെ ഇട്ടു വേറെ പോയാല്‍ അത് തെറ്റാണ്. നിങ്ങള്‍ എന്റെ കാര്യം ഓര്‍ത്ത് ബേജാറാകണ്ട” എന്നായിരുന്നു രേണുവിന്റെ മറുപടി. ചേട്ടനും ടീമും കള്ളും കുടിച്ച് വരുന്ന വഴിക്ക് വണ്ടി ആക്സിഡന്റ് ആയതുകൊണ്ട് നിനക്ക് ഗുണമായി എന്നായിരുന്നു മറ്റൊരു കമന്റ്. എടാ ഒന്നു പോടാ. ഈ കമന്റ് കേട്ട് ഓടി കരയുന്നവള്‍ അല്ല ഈ കെകെ ജോസഫ്. ചേട്ടന്‍ എന്റെ ഭര്‍ത്താവാണ്. ഞങ്ങള്‍ തമ്മിലുള്ള സ്നേഹം നിന്നെപ്പോലുള്ളവനെ അറിയിക്കേണ്ട കാര്യമില്ലെന്ന് അയാള്‍ക്ക് രേണു മറുപടി നല്‍കുന്നുണ്ട്.
അഭിനയം അഭിനയമായി കാണണം. അങ്ങനെ കാണാത്ത കുറെ പേര് ഇതിന്റെ റിയല്‍ വീഡിയോ കണ്ടിട്ട് ഇട്ട ബാഡ് കമന്റ് കണ്ട് വേദനിച്ചു പോയി എനിക്ക്. ഇതുപോലെ മുന്നോട്ടു പോകണം. തളര്‍ത്താനായിരം പേരുണ്ടാവും തളരാതെ മുന്നോട്ടു പോവുക എന്നായിരുന്നു മറ്റൊരു പ്രതികരണം.നമ്മളൊക്കെ ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരാണ്. നല്ലത് പറഞ്ഞില്ലേലും പബ്ലിക്കായി തെറി വിളിക്കാതിരിക്കുക. അത്രയേയുള്ളൂ. ഉറക്കമുളച്ച് നാടകം ചെയ്യുന്നത് എന്റെ കുടുംബം നോക്കാനാ. ഞാന്‍ വേറെ ഒരുത്തന്റെ കൂടെ പിള്ളേരെ ഇട്ട് പോയോ? ഇല്ലല്ലോ. പോയാല്‍ നിങ്ങള്‍ പറഞ്ഞാലും നോ പ്രോബ്ലം. മനസിലാക്കിയതിന് നന്ദി എന്നാണ് അതിന് രേണു നല്‍കിയത്.
നിരവധി പേരാണ് രേണുവിന് പിന്തുണയുമായി എത്തുന്നത്. ‘ഈ നെഗറ്റീവ് പറയുന്നവര്‍ അവരുടെ മക്കളുടെ ചിലവും അവരുടെ ചിലവും നോക്കി നടത്തു. സ്വന്തം കണ്ണിലെ കരട് എടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കോല് എടുക്കാന്‍ പോകുന്നത്. അവര്‍ക്കു ജീവിതം ഇനിയും ബാക്കി ഉണ്ട്. പാവം അതിനെ ഉപദ്രവിക്കാതെ, എന്തിനാ ഇങ്ങനെ നെഗറ്റീവ് പറയുന്നേ?
ഈ മൂവിയിലെ സീന്‍ ഒക്കെ നമ്മളും കണ്ടത്തല്ലേ എന്നിട്ട് ഗോപികയെ ആരെങ്കിലും പറഞ്ഞോ? അവസരങ്ങള്‍ വന്നാല്‍ ചെയ്യുക, ഇല്ലെങ്കില്‍ ഇത്രയും വിഷമം ആണെങ്കില്‍ എല്ലാ മാസവും അവര്‍ക്ക് ഒരു തുക അയച് കൊടുക്ക് ആവര് ജീവിക്കട്ടെ, ഇഷ്ടമുള്ള ജോലി ചെയ്യണം അല്ലാതെ സദാചാരം എന്ത് പറയും എന്ന് ഓര്‍ത്താല്‍ പട്ടിണി കിടക്കാന്‍ നമ്മളെ ഉണ്ടാകുള്ളൂ. സഹായിക്കുന്നവര്‍ക്ക് എത്ര നാള്‍ ഹെല്പ് ചെയ്യാന്‍ പറ്റും. അതും കൂടെ ചിന്തിക്കുക അവര് ജീവിക്കട്ടെ” എന്നിങ്ങനെയാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.