നടനൊപ്പം ഒളിച്ചോടിയ മലയാളികളുടെ പ്രിയനടി, 12 വര്‍ഷത്തിന് ശേഷം ജ്യോത്സ്യന്റെ വാക്കുകേട്ട് ദാമ്പത്യജീവിതം വേണ്ടെന്നുവച്ചു!

താരങ്ങളുടെ ജീവിതത്തില്‍ അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്താറുണ്ട്. പ്രേംനസീര്‍ അടക്കമുള്ള പല താരങ്ങളെയും അദ്ദേഹം ഇതിനോടകം തന്നെ യൂട്യൂബ് ചാനലില്‍ കണ്ടന്റ് ആക്കിയിട്ടുണ്ട്.
ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്ന നളിനിയുടെയും പ്രശസ്ത നടന്‍ രാമരാജന്റെയും പ്രണയ ജീവിതത്തിലെ വിചിത്രമായ സംഭവങ്ങളെ കുറിച്ചാണ് അദ്ദേഹം തന്റെ പുതിയ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

‘നളിനി സിനിമയില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സമയത്താണ് രാമരാജനുമായി പ്രണയത്തിലാകുന്നത്. നളിനിയുടെ അമ്മയും ആങ്ങളമാരും ബന്ധം എതിര്‍ത്തു. രാമരാജന്‍ നളിനിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തി അവരുടെ മനസ് മാറ്റി വളച്ചെടുത്തതാണെന്നും പറയപ്പെടുന്നു.
അക്കാലത്ത് രാമരാജന്‍ വളരെ മാര്‍ക്കറ്റുള്ള രണ്ടാംനിര താരമായിരുന്നു. സാധാരണ കുടുംബത്തില്‍ നിന്ന് ഉന്നതിയിലെത്തിയ നടനായിരുന്നു. ഈ ബന്ധം കാരണം നളിനിയുടെ അഭിനയ ജീവിതം നിന്നുപോകുമെന്ന ആശങ്കയും കുടുംബത്തിനുണ്ടായി. ഈ ബന്ധത്തെ പ്രതിരോധിക്കാന്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ കുടുംബത്തിലെ ചിലരെ ബോഡി ഗാര്‍ഡായി ഒപ്പമയക്കാറുണ്ടായിരുന്നു.
എന്നാല്‍ നളിനി ഒരുദിവസം രാമരാജനൊപ്പം ഒളിച്ചോടി. എംജിആറിന്റെ അടുത്തായിരുന്നു അവര്‍ അഭയം തേടിയെത്തിയത്. അങ്ങനെ അവരുടെ വിവാഹം നടന്നു. പില്‍ക്കാലത്ത് രാമരാജനെ ജയലളിത എംപിയാക്കുകയും ചെയ്തു. ആ ദാമ്പത്യം 12 വര്‍ഷക്കാലമേ നിലനിന്നിരുന്നു. അതിനിടയില്‍ അവര്‍ക്ക് രണ്ട് കുട്ടികളും പിറന്നു.
അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നതിന്റെ കാരണം സിനിമാ കഥയെപ്പോലും വെല്ലുന്നതാണ്. സാധാരണ വേര്‍പിരിയലിന്റെ കാരണം അവിഹിത ബന്ധം, പെരുമാറ്റദൂഷ്യം, മദ്യപാനം, സംശയം, പിന്നെ സ്ത്രീധനം ഇവയൊക്കെയായിരിക്കാം. എന്നാല്‍ ഇവരെ സംബന്ധിച്ച് അതൊന്നുമല്ല. ഇവര്‍ വേര്‍പിരിയാനുള്ള പ്രധാന കാരണം ജ്യോത്സ്യപ്രവചനമാണ്.
ജ്യോത്സ്യന്‍ പറയുന്നു, ഈ രണ്ട് കുട്ടികള്‍ പിതാവിനൊപ്പം ജീവിച്ചാല്‍ പിതാവിനോ കുട്ടികള്‍ക്കോ ജീവനാശം വരെ സംഭവിച്ചേക്കാമെന്ന്. അഭിനയത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ രാമരാജന്റെ ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നത്രേ, നിങ്ങള്‍ അഭിനയം തിരഞ്ഞെടുത്താല്‍ സര്‍വനാശം ഉണ്ടാകുമെന്ന്. ഈയിടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വേര്‍പിരിഞ്ഞ് 25 വര്‍ഷം പിന്നിട്ടെങ്കിലും രണ്ടുപേരും അവിവാഹിതരായി കഴിയുന്നു. ഞാനിപ്പോഴും അദ്ദേഹത്തെ പ്രണയിക്കുന്നെന്ന് നളിനി ചാനലുകളോട് വിളിച്ചുപറഞ്ഞിരുന്നു.’- അദ്ദേഹം പറഞ്ഞു.