Social MediaTRENDING

‘കാശ് തീര്‍ന്നു, ഏട്ടന്‍ ഉപേക്ഷിച്ചു…’ ചേച്ചിയുടെ ഭര്‍ത്താവുമായി ഒളിച്ചോടിയ സംഭവത്തില്‍ ട്വിസ്റ്റ്?

ചേച്ചിയുടെ ഭര്‍ത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടേതെന്ന പേരിലുള്ള വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തങ്ങള്‍ ഒളിച്ചോടുകയാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇരുവരും ലൈവിട്ടിരുന്നു. ഇതാണ് വൈറലായത്.

‘എല്ലാവരും ഞങ്ങളോട് ക്ഷമിക്കുക. നിശ്ചയിച്ചുവച്ച കല്യാണത്തിന് എനിക്ക് താത്പര്യമില്ല. എല്ലാവരും നിര്‍ബന്ധിച്ചതുകാരണമാണ് സമ്മതം മൂളിയത്. ഞാനും ഏട്ടനും വര്‍ഷങ്ങളായി ഇഷ്ടത്തിലാണ്. ഇത് ചേച്ചിക്ക് മാത്രമേ അറിയൂ. സത്യം പറഞ്ഞാല്‍ ചേച്ചിയൊന്നും മിണ്ടാതിരിക്കുകയായിരുന്നു. എനിക്ക് ഏട്ടനില്ലാതെ ജീവിക്കാന്‍ പറ്റില്ല. അതുപോലെ തന്നെയാണ് ഏട്ടനും. ഞങ്ങള്‍ പോയിക്കഴിഞ്ഞാല്‍ ആരും അന്വേഷിക്കാനൊന്നും വരരുത്. ഇന്നുവരെ വീട്ടുകാരുടെ നിര്‍ബന്ധത്തിനാണ് എല്ലാം ചെയ്തത്. ഏട്ടന്‍ വന്ന് നിര്‍ബന്ധിച്ചിട്ടോ ബ്ലാക്ക്മെയില്‍ ചെയ്തിട്ടോയൊന്നുമല്ല ഈ വീഡിയോ എടുക്കുന്നത്. ഞങ്ങള്‍ പോയിക്കഴിഞ്ഞാലും ഇതിനെക്കുറിച്ച് ഒരു പ്രശ്‌നം ഞങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. അത്രയും ആത്മാര്‍ത്ഥമായിട്ട് സ്നേഹിച്ചവരാണ് ഞങ്ങള്‍. ഞങ്ങള്‍ എവിടെയെങ്കിലും പോയി ജീവിച്ചോളാം’- എന്നൊക്കെയായിരുന്നു യുവതി വീഡിയോയില്‍ പറഞ്ഞത്. തങ്ങള്‍ക്ക് പിരിയാനാകില്ലെന്ന് യുവാവും പറയുന്നുണ്ട്. ഇയാള്‍ക്ക് രണ്ട് മക്കളുണ്ടെന്നാണ് വിവരം.

Signature-ad

അതേസമയം, ദിവസങ്ങള്‍ക്കിപ്പുറം കമിതാക്കള്‍ വേര്‍പിരിഞ്ഞെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘കാശൊക്കെ തീര്‍ന്നു, മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് തന്നെ അവന്‍ പോയി. ഗുരുവായൂരായിരുന്നു. ഇവിടുന്ന് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും. മുസ്ലീമായി മതപരിവര്‍ത്തനം ചെയ്യും’- എന്നൊക്കെ പെണ്‍കുട്ടി പറയുന്ന രീതിയിലുള്ള ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ വാസ്തവമെന്താണെന്ന് വ്യക്തമല്ല. ഒരു മാദ്ധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: