Social Media

  • ദൂത് സാഗർ: ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം 

    ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അതിനൊറ്റ ഉത്തരമേയുള്ളൂ –  ദൂത് സാഗർ ! ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാൽക്കടൽ വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. അതെ ശരിക്കും അത്ഭുതം തന്നെയാണ് ദൂത് സാഗര്‍. ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 1017 അടി ഉയരത്തിലുള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ നിന്നള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നുകൂടിയാണിത്.   മാഡ്ഗാവോൺ ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ദൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം തൊട്ടടുത്തായി കാണാം.   മൺസൂൺ കാലത്ത് നിറഞ്ഞൊഴുകുന്ന ദൂത് സാഗറിന് സമീപത്ത് കൂടെ ട്രെയിൻ കടന്നുപോകുന്ന കാഴ്ച അതിമനോഹരമാണ്.ഇടതൂർന്ന കാടിന് സമീപത്താണ്…

    Read More »
  • സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മമ്മൂട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ചേരിപ്പോര് !

    ഇന്നത്തെ വാർത്തയിലെ താരം സുരേഷ് ഗോപിയായിരുന്നെങ്കിലും സോഷ്യൽ മീഡിയയിലെ ചേരിത്തിരിഞ്ഞ അടി മമ്മൂട്ടിയുടെ പേരിലായിരുന്നു. മകളുടെ വിവാഹവും ചടങ്ങിലെ  പ്രധാനമന്ത്രിയുടെ സാന്നിധ്യവുമാണ് സുരേഷ്‌ ഗോപിയുടെ ഇന്നത്തെ താരത്തിളക്കത്തിന് കാരണമെങ്കിൽ അതിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയെ സോഷ്യൽ മീഡിയ ‘അതുക്കും മേലെ’ ആക്കുകയായിരുന്നു. സുരേഷ്‌ ഗോപിയുടെ മകളുടെ വിവാഹത്തിന്‌ ഓഡിറ്റോറിയത്തിലേയ്ക്ക്‌ പ്രവേശിക്കുന്ന മമ്മൂട്ടിയെ ദേഹപരിശോധന നടത്തുന്ന വീഡിയോ ആണ്‌ പരിവാർ ഗ്രൂപ്പുകളിലെ ഇന്നത്തെ ആഘോഷം.മോഹൻലാലിനെ പരിശോധിച്ചില്ല, പകരം മമ്മൂട്ടിയെ പരിശോധിച്ചത്‌ ‘ മാപ്പിള ‘ ആയത്‌ കൊണ്ടാണത്രെ….!  വീഡിയോയിൽ മമ്മൂട്ടിയെ പരിശോധിക്കുന്നതും മോഹൻലാലിനെ കടത്തി വിടുന്നതും കാണാം.പ്രധാനമന്ത്രി പോലെ ഒരു വിവിഐപി പങ്കെടുക്കുന്ന ചടങ്ങാണത്.അവിടെ കുറച്ച് സുരക്ഷാ പരിശോധനകളൊക്കെ ഉണ്ടാവുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.പിന്നെ മോഹൻലാൽ ഒരു നടൻ മാത്രമല്ല, അദ്ദേഹം ഒരു ലെഫ്റ്റന്റ്‌ കേണൽ കൂടിയാണ്.സുരക്ഷാ പരിശോധനയിൽ ഇളവുകൾ ലഭിച്ചിട്ടുണ്ടാകാം.എന്തായാലും സംഘപരിവാർ പ്രൊഫൈലുകളിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയില്ല. മറ്റാരേയും പരിശോധിക്കുന്നതായി അതിൽ കാണുന്നുമില്ല…! പക്ഷെ മമ്മൂട്ടിയെ പരിശോധിക്കുന്നത്‌ സംഘപരിവാർ ആഘോഷിക്കുന്നുണ്ടെന്നത് വാസ്തവമാണ്.മമ്മൂട്ടി…

    Read More »
  • ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ടം എന്നോടോ, അതോ നിന്നോടോ? 

    ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ടം എന്നോടോ, അതോ നിന്നോടോ? അറിയില്ല! ഒരു പ്രത്യേകയിഷ്ടം ആരോടുമുള്ളതായി അറിവില്ല. ഇന്ന് രാവിലെ  ഗുരുവായൂരിൽ നടന്ന എന്റെ കസിന്റെ  കല്യാണം പലർക്കും കൂടാൻ കഴിഞ്ഞില്ല. “ആ പലരിൽ” എന്റെ അമ്മയുമുണ്ടായിരുന്നു. പരാതിയില്ല! പക്ഷെ, പരിഭവമൊട്ടു ഉണ്ടുതാനും. ഒരു ഭാഗത്തു നിന്ന് പത്തു പേർ മാത്രം, എന്ന നിബന്ധന ഗുരുവായൂരപ്പന്റേതാകാൻ വഴിയില്ല. വോട്ടുകൾ കിട്ടുമോ? അറിയില്ല! അനുഗ്രഹം കിട്ടും എന്നാണറിഞ്ഞത്! താലികെട്ട് കാണാൻ വിദേശത്തു നിന്ന് വന്ന ഒരു ചേച്ചിയെ കാണാനിടയായി. അവരുടെ കയ്യിൽ പാസ്പോർട്ട് ഉണ്ടെങ്കിലും താലികെട്ട്  കാണാനുള്ള പാസ് ഇല്ലത്രെ! പക്ഷെ വീഡിയോ കോൾ വഴി താലികെട്ട് കണ്ടു! അമ്പതു മീറ്റർ അകലെയുള്ള താലികെട്ട്, ഫോണിൽ കാണുവാനാണ് അവരുടെ യോഗം! ഗുരുവായൂരപ്പന് കൂടുതൽ ഇഷ്ട്ടം എന്നോടോ, അതോ നിന്നോടോ? അറിയില്ല! ഒരു “പ്രധാന” അനുഗ്രഹം കിട്ടുന്നത് നല്ലതല്ലേ, എന്ന് ചിലർ! പക്ഷെ, പ്രധാനപ്പെട്ട പലർക്കും താലികെട്ട് കാണാൻ സാധിച്ചില്ലല്ലോ,  എന്ന് മറ്റു ചിലർ! ഈ ദിവസം…

    Read More »
  • എസ്ബിഐയുടെ ഇരട്ടത്താപ്പ്!

    ലോൺ എടുക്കാൻ എസ് ബി ഐ എന്ന പരസ്യം എന്നും കാണുന്നവരാണ് നമ്മൾ.കാരണം റിസർവ് ബാങ്കിന് കീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. എന്നാൽ എടുത്ത ലോണിന്റെ പകുതി തുകയിലധികം തിരിച്ചടച്ച ഒരു നാവികന്റെ സിബിൽ സ്കോർ ഇപ്പോഴും എസ്ബിഐയുടെ കണക്കിൽ NH ആണ്. അതായത് സിബിൽ സ്കോർ അപ്ഡേറ്റ് അല്ല എന്നർത്ഥം!  നാവികനായ ക്യാപ്റ്റൻ ആനന്ദ് എറണാകുളം എസ്ബിഐയുടെ  ദേശാഭിമാനി ശാഖയിൽ നിന്ന്  തൊണ്ണൂറ് ലക്ഷം രൂപയാണ് ഹൗസിങ് ലോൺ എടുത്തത്.ഇതുവരെ  അൻപത് ലക്ഷത്തി മുപ്പത്തിആറായിരത്തി ഇരുന്നൂറ്റി ഇരുപത്തിയൊന്ന് രൂപ തൊണ്ണൂറ്റി ഒൻപത് പൈസ തിരിച്ചടച്ചു.ബാക്കി അടയ്ക്കാൻ ഉള്ളത് 3963778.01 രൂപയാണ്. ഒരു കാർ ലോൺ എടുക്കാൻ ആനന്ദ് മറ്റൊരു ബാങ്കിനെ സമീപിച്ചപ്പോൾ സിബിൽ സ്കോർ ഇല്ലാത്തതിനാൽ ലോൺ ലഭിച്ചില്ല.കഴിഞ്ഞ രണ്ട് ആഴ്ചയായി ക്യാപ്റ്റൻ ആനന്ദ് എസ്ബിഐ ശാഖയിൽ വിളിച്ചെങ്കിലും ആരും ഫോൺ പോലും എടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഒരു വർഷത്തിൽ ആറ് മാസം കടലിൽ ജോലി നോക്കുന്ന ഒരു…

    Read More »
  • അപകടകരമായ നിഷ്കളങ്കതയാണ് ഗായിക ചിത്രയുടേത്: ശ്രീചിത്രൻ എം ജെ 

    കെ എസ് ചിത്ര പറഞ്ഞതിനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തന്നെ ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചുകൂടേ? ഇതിൽ ക്ഷമിക്കുന്നതിന്റെ പ്രശ്നമൊന്നും ഉദിക്കുന്നില്ല. ചിത്ര എന്ന ഗായികയോടുള്ള സ്നേഹാദരങ്ങൾ ഗായികയെന്ന നിലയിൽ ഇക്കാര്യം കൊണ്ട് നഷ്ടപ്പെടുന്നുമില്ല. പ്രശ്നം ഒരു പള്ളി പൊളിച്ചിടത്ത് പണിയുന്ന അമ്പലം എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാത്തത് അപകടകരമായ നിഷ്കളങ്കതയാണ് എന്നതാണ്. കെ എസ് ചിത്ര അവരുടെ അഭിപ്രായം പറഞ്ഞു, അതിനോടുള്ള വിയോജിപ്പാണ് നമ്മുടെ അഭിപ്രായം, നമ്മൾ അതു പറയുന്നു. അത്രമാത്രം. കെ എസ് ചിത്രയുടെ അഭിപ്രായത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ അവരുടെ സംഗീതമോ ജീവിതനൈർമല്യമോ പ്രസക്തമല്ല. അക്കാര്യങ്ങളിൽ ഒരു തർക്കവുമില്ല താനും. അതിന് കെ എസ് ചിത്രക്ക് നേരെ സൈബർ അറ്റാക്ക് നടത്തണോ? ഒരാവശ്യവുമില്ല. വിയോജിപ്പ് ആശയപരമാണ് , വ്യക്തിപരമല്ല. തികച്ചും മാന്യമായ ഭാഷയിലാണ് ഞാൻ വിയോജിപ്പ് എഴുതിയത്. എന്റെ വിയോജിപ്പിൽ അൺപാർലമെന്ററി ആയ ഒറ്റ വാക്കില്ല. “ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ” എന്നാണ് ഞാൻ അവസാനിപ്പിച്ചത്.…

    Read More »
  • നാടകമേ ഉലകം !! സുരേഷ് ഗോപിയുടെ ക്രൈസ്തവ പ്രേമത്തിന് പിന്നിൽ

    തൃശൂർ:ലൂര്‍ദ്ദ് മാതാവിന് പൊന്നിൻ കിരീടം സമര്‍പ്പിച്ച്‌ നടൻ സുരേഷ് ഗോപിയും കുടുംബവും.തൃശൂര്‍ ലൂര്‍ദ്ദ് കത്തോലിക്കാ കത്തീഡ്രല്‍ പള്ളിയില്‍ എത്തിയാണ് നടൻ സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിച്ചത്. മകളുടെ കല്യാണത്തിന് മുൻപ് സമര്‍പ്പിക്കണമെന്നുള്ള നേര്‍ച്ചയാണ് നടത്തിയതെന്നാണ് വിശദീകരണം.ആ കുടുംബത്തിന്റെ നേര്‍ച്ച അവര്‍ നിര്‍വഹിച്ചതിന് കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ, സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ മാത്രമേ ഈ നേര്‍ച്ചയുള്ളോ? മറ്റൊരു കത്തോലിക്കാ ദേവാലയങ്ങളിലും സുരേഷ് ഗോപി നേര്‍ച്ച നേരുന്നത് കണ്ടിട്ടില്ല. സുരേഷ് ഗോപിയുടെ ജന്മനാട് കൊല്ലം ആണ് .മകളെ കെട്ടിച്ചയക്കുന്നത് ആലപ്പുഴ ജില്ലയിൽപ്പെട്ട മാവേലിക്കരയിലും. അവിടെയൊന്നും സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോട് ഇത്രയൊന്നും സ്നേഹം ഉണ്ടായതായി കണ്ടിട്ടില്ല. മണിപ്പൂരില്‍ ക്രിസ്ത്യൻ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ അവിടെ വര്‍ഗ്ഗീയ വാദികള്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയപ്പോള്‍ മുൻ എം.പി എന്ന നിലയില്‍ സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യാനികളോടുള്ള സ്നേഹം എവിടെയായിരുന്നു എന്ന് ആരെയെങ്കിലും സംശയം ചോദിച്ചാൽ അവരെ കുറ്റം പറയാൻ  പറ്റുമോ?  ഇപ്പോഴാണ്…

    Read More »
  • പ്യൂണില്‍ നിന്ന് 1,39,000 കോടി ആസ്‌തിയുള്ള ബിസിനസ് ഉടമയിലേക്ക്; ബല്‍വന്ത് പരേഖിന്റേത് സിനിമയെ വെല്ലുന്ന ജീവിത കഥ

    മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത പേരാണ് ബല്‍വന്ത് പരേഖിന്റെത്.എന്നാല്‍ അദ്ദേഹത്തിന്റെ കമ്ബനിയുടെ ഒരു ഉത്പന്നത്തിന്റെ പേര് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയും. ഫെവികോള്‍ എന്നാണ് ആ ഉത്പന്നത്തിന്റെ പേര് ! കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസില്‍ പശ എന്നതിന്റെ പര്യമായി തന്നെ മാറിയ പേരാണ് ഫെവികോള്‍. ഇതിന്റെ പിന്നിലെ കമ്ബനിയാണ് പിഡിലൈറ്റ് ഇൻഡസ്ട്രീസ്, ആ മഹാസാമ്രാജ്യത്തിന്റെ സ്ഥാപകൻ ബല്‍വന്ത് പരേഖ് ആണ്. ഗുജറാത്തിലെ മഹുവയില്‍ രണ്ട് സ്‌കൂളുകളും, ഒരു കോളേജും, ഒരു ആശുപത്രിയും കൂടി സ്ഥാപിച്ചയാളാണ് ബല്‍വന്ത് പരേഖ്. ഇത്രയധികം സമ്ബന്നതയുടെ കൊടുമുടി കയറിയ ബല്‍വന്ത് പരേഖ് എന്ന മനുഷ്യൻ ഒരു പ്യൂണ്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്ര പേര്‍ വിശ്വസിക്കും. എന്നാല്‍ അതായിരുന്നു സത്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭകരുടെ പട്ടികയില്‍ മുൻപന്തിയിലാണ് ബല്‍വന്തിന്റെ സ്ഥാനം. ഗുജറാത്തിലെ മഹുവയിലാണ് ബല്‍വന്തിന്റെ ജനനം.ഒരു നിയമ ബിരുദധാരി കൂടിയാണ് അദ്ദേഹം.നിയമ പഠനത്തിനു മുമ്ബ് പരേഖ് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. ക്വിറ്റ്…

    Read More »
  • കെഎസ്ആർടിസിയുടെ ചരിത്രം,ഒറ്റ നോട്ടത്തിൽ 

    ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി​ന്‍റെ ബ​സു​ക​ൾ അ​വി​ടെ കാ​ണാ​നി​ട​യാ​യ​ത്. ഇ​ത്ത​രം ബ​സു​ക​ൾ തി​രു​വി​താ​കൂ​റി​ലെ സ്വ​ന്തം പ്ര​ജ​ക​ൾ​ക്കും സ​മ്മാ​നി​ച്ചാ​ലോ എ​ന്നു ചി​ത്തി​ര​തി​രു​നാ​ൾ ആ​ഗ്ര​ഹി​ച്ചു​പോ​യി. റോ​ഡു​ക​ൾ കു​റ​വാ​യ നാ​ട്ടുരാ​ജ്യ​ത്ത് എ​ങ്ങ​നെ ബ​സോ​ടി​ക്കും എ​ന്ന​തൊ​ന്നും ചി​ന്തി​ക്കാ​തെ​യും മ​ന​സു മ​ടി​ക്കാ​തെ​യും ല​ണ്ട​ൻ ബ​സു​ക​ളെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​ൻ ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് ല​ണ്ട​ൻ പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡ് ഓ​ഫീ​സി​ൽ ചെ​ന്നു. ഇം​ഗ്ള​ണ്ടി​ൽ നി​ന്ന് ബ​സ് എ​ൻ​ജി​നു​ക​ൾ മാ​ത്ര​മ​ല്ല തി​രു​വി​താം​കൂ​റി​ലെ ഗ​ട്ട​ർ റോ​ഡി​നു പ​റ്റി​യ ബോ​ഡി നി​ർ​മി​ക്കാ​ൻ പ​റ്റി​യ എ​ൻ​ജി​നി​യ​റെ​യും ത​രാം എ​ന്ന സാ​യി​പ്പി​ന്‍റെ ഉ​റ​പ്പി​ലാ​ണ് മ​ഹാ​രാ​ജാ​വ് അ​ന​ന്ത​പു​രി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. യാ​ത്ര​യി​ൽ കി​ട്ടി​യ ഉ​റ​പ്പ​നു​സ​രി​ച്ച് ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ന്പ​നി​യി​ൽ ഓ​പ്പ​റേ​റ്റിം​ഗ് സൂ​പ്ര​ണ്ടാ​യി​രു​ന്ന സി.​ജി. സാ​ൾ​ട്ട​ർ എ​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റെ തി​രു​വി​താം​കൂ​റി​ൽ ബ​സി​റ​ക്കാ​ൻ വി​ട്ടു​കി​ട്ടി. അ​ത​നു​സ​രി​ച്ച് 1937 സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ സാ​ൾ​ട്ട​ർ സാ​യി​പ്പി​നെ തി​രു​വി​താം​കൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സൂ​പ്ര​ണ്ടാ​യി ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് നി​യ​മി​ച്ചു.…

    Read More »
  • പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ചേരാം; ഗുണങ്ങൾ ഇതാണ്

    മാസത്തിൽ പലിശവരുമാനം വേണമെന്നുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി.   നിങ്ങൾ ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും എല്ലാ മാസവും ഒരു നിശ്ചിത പലിശ നേടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. പേര് സൂചിപ്പിക്കുന്നത് പോലെ, ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്ക് നിക്ഷേപം തുടങ്ങാവുന്നതാണ്.മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഒരു വ്യക്തിക്ക് നിലവിൽ പരമാവധി 9 ലക്ഷം രൂപയും, ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. നേരത്തെ സിംഗിൾ അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ  9 ലക്ഷം രൂപയുമായിരുന്നു പരിധി. 2023 ഏപ്രിൽ ഒന്ന് മുതലാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ നിക്ഷേപ പരിധി ഉയർത്തി കേന്ദ്ര ധനമന്ത്രാലയം നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. കൂടാതെ,  2023 ഏപ്രിൽ മുതൽ പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമായി ഉയർത്തുകയും…

    Read More »
  • ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്: ഊട്ടിയേക്കാൾ മനോഹരമാണ് കോത്തഗിരി

    ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും.ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം.കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി.   ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം.കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം.   മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍  ഊട്ടിയിലേക്കാള്‍ മനോഹരമെന്ന് ആർക്കും തോന്നിപ്പോകും. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്.പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതിയായ കോടനാട് എസ്റ്റേറ്റും  ഇവിടെയാണ്.   കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു.കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാന…

    Read More »
Back to top button
error: