പൃഥ്വിരാജ് ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയെ കൊന്ന് സെപ്ടിക് ടാങ്കിലിട്ടു!

അഭിനയിച്ചവരെക്കാളും മികവോടെ അഭ്രപാളിയില്‍ താരങ്ങളുടെ ശബ്ദമായി മാറിയവരാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. മലയാള സിനിമാലോകത്തെ താരറാണിമാര്‍ക്ക് ശബ്ദം നല്‍കിയ അതുല്യ കലാകാരിയായ ആന്ദവല്ലിയുടെ ജീവിതവുമായി ബന്ധപ്പെട്ട് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
‘ഒരുകാലത്ത് ഏറ്റവും തിരക്കുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നു ചന്ദ്രമോഹനും ആനന്ദവല്ലിയും. ഞാന്‍ ആനന്ദവല്ലിയെ ആദ്യമായി കാണുന്നത് ദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെരിലാന്റ് സ്റ്റുഡിയോയില്‍ നടക്കുമ്പോഴാണ്. അന്നത്തെ മെരിലാന്റ് സ്റ്റുഡിയോ മാനേജര്‍ വെളിയം ചന്ദ്രന്റെ ഭാര്യയായിരുന്നു അവര്‍. പിന്നീട് ആ ബന്ധത്തില്‍ എന്തോ താളപ്പിഴകളുണ്ടായി അവര്‍ പിരിഞ്ഞു.പിന്നീട് സംവിധായകന്‍ കെ എസ് ഗോപാലകൃഷ്ണനുമായി അവര്‍ ജീവിതം ആരംഭിച്ചു.

മദ്രാസില്‍ ഡബ്ബിംഗിന് ചെല്ലുമ്പോഴാണ് ചന്ദ്രമോഹനെ ഞാന്‍ ആദ്യമായി കാണുന്നത്. ചന്ദ്രമോഹനും ഭാര്യ ജയശ്രിയുമൊക്കെ സന്തോഷത്തോടെ മദ്രാസിലായിരുന്നു താമസിച്ചിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകനും നായികയും പ്രണയിക്കുന്നതുപോലെ അവര്‍ക്ക് വേണ്ടി ശബ്ദം നല്‍കിയവരും ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ പരസ്പരം പ്രണയത്തിലായി.
രണ്ടുപേരും അവരവരുടെ കുടുംബങ്ങളെ മറന്ന് ഒന്നായി. വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഇവരുടെ ഒത്തുചേരല്‍. ഞാന്‍ സംവിധാനം ചെയ്ത ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ നായികയ്ക്ക് ശബ്ദം നല്‍കിയിരുന്നത് ആനന്ദവല്ലിയായിരുന്നു. രാത്രി ഏഴ് മണിക്ക് ഡബ്ബിംഗ് തുടങ്ങിയാല്‍ രാവിലെയായിരിക്കും തീരുക.
അന്ന് എന്റെ കൂടെ അസിസ്റ്റന്റിനെ പോലെ നടക്കുന്ന ഒരു കോമഡി നടനുണ്ടായിരുന്നു. കാവറ ശശാങ്കന്‍. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നായികയുടെ ഡബ്ബിംഗ് തുടങ്ങാന്‍ സമയമായിരിക്കെ അതിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അപ്പി രാധാകൃഷ്ണന്‍ എന്നോട് വന്ന് പറയുന്നു ‘അണ്ണാ ഇന്ന് രാത്രി കാറില്‍ ഞാനൊന്ന് അര്‍ഞ്ചന്റായി പോകുകയാണെന്ന്. എന്താണിത്ര അര്‍ജന്റെന്ന് ചോദിച്ചപ്പോള്‍, എന്നോടൊപ്പം കാവറ ശശാങ്കന്‍ നില്‍ക്കുന്നതുകൊണ്ട് അല്‍പം മടിച്ച് അദ്ദേഹം കാര്യം പറഞ്ഞു. ഇന്നിവിടെ ആനന്ദവല്ലി ഡബ്ബ് ചെയ്യുമ്പോള്‍ ചന്ദ്രമോഹന്‍ അവന്റെ സാധനങ്ങളൊക്കെയെടുത്ത് ആനന്ദവല്ലിയില്‍ നിന്ന് രക്ഷപ്പെടുകയാണെന്ന്. അവര്‍ തമ്മില്‍ ഭയങ്കര പ്രശ്‌നമാണെന്നും, വഴക്കിട്ടാല്‍ ആനന്ദവല്ലി ലോക്കല്‍ റൗഡിയെ വിളിച്ചുവരുത്തി ചന്ദ്രമോഹനെ ഭീഷണിപ്പെടുത്തുമെന്നും പറഞ്ഞു.
പിന്നീട് കുറച്ചുകാലത്തിന് ശേഷം ചന്ദ്രമോഹന്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ അമ്പിളിയെ വിവാഹം കഴിച്ചു. ആനന്ദവല്ലിയുടെ ആദ്യ വിവാഹത്തിലെ ഏകമകനായിരുന്നു ദീപന്‍ എന്ന സംവിധായകന്‍. പൃഥ്വിരാജിനെവച്ച് പുതിയ മുഖം എന്ന ചിത്രം സംവിധാനം ചെയ്തത് ദീപനായിരുന്നു. ദീപന്റെ ജീവിതത്തിലും ഒരു ദുരന്ത കഥയുണ്ട്. ഭാര്യയും ഭാര്യയുടെ അമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് കേബിള്‍ ടിവി കണക്ഷന്‍ കൊടുക്കാനെന്ന വ്യാജേന രണ്ട് ക്രിമിനലുകള്‍ രണ്ട് സ്ത്രീകളെയും കൊന്ന് സ്വര്‍ണവും പണവും അപഹരിച്ചു. മൃതദേഹങ്ങള്‍ ആ വീട്ടിലെ തന്നെ സെപ്ടിക് ടാങ്കില്‍ താഴ്ത്തി. അത് പത്രങ്ങളിലെല്ലാം കോളിളക്കം സൃഷ്ടിച്ചു.‘- അദ്ദേഹം പറഞ്ഞു.