Social MediaTRENDING

‘ഇഷ്ടത്തിന് പോയതാകും, പീഡനമെന്ന വാക്കാണ് തെറ്റ്… അവര്‍ രണ്ടുപേരും എഞ്ചോയ് ചെയ്തു’

ലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാനും അതിനെ അഭിസബോധന ചെയ്യാനും വേണ്ടിയാണ് 2017 ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ശേഷം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുതല്‍ കൃത്യമായ വിവേചനവും അനീതിയും പുറത്തുകൊണ്ടുവന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിവാദങ്ങളുടെ കൊടുമുടിയിലായിരുന്നു മലയാള സിനിമ.

താരസംഘടനയുടെ തലപ്പത്തുണ്ടായിരുന്ന നടന്മാരുടെ പേരില്‍ വരെ ആരോപണങ്ങള്‍ വന്നു. ഇപ്പോഴിതാ വിഷയത്തില്‍ സിനിമാ-സീരിയല്‍ താരം ജീജ സുരേന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സംഭവം നടന്ന ഉടന്‍ പ്രതികരിക്കാതെ പത്ത് കൊല്ലം കഴിഞ്ഞ് വെളിപ്പെടുത്തല്‍ നടത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജീജ പറഞ്ഞത്.

Signature-ad

സമൂഹിക വിഷയങ്ങളില്‍ അടക്കം കൃത്യമായ നിലപാടുകള്‍ എടുക്കുകയും തുറന്ന് പറയുകയും ചെയ്യാന്‍ ശ്രമിക്കാറുള്ള അഭിനേത്രി കൂടിയാണ് ജീജ സുരേന്ദ്രന്‍. ശാന്തിവിള ദിനേശ് സാര്‍ ചില കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തൊരു ധൈര്യമാണെന്ന് തോന്നും. അദ്ദേഹത്തിനുള്ള അനുഭവങ്ങളൊന്നും എനിക്കില്ലല്ലോ. അസോസിയേറ്റ് ഡയറക്ടറായി വന്ന് പിന്നീട് സംവിധായകനായ വ്യക്തിയാണ് ശാന്തിവിള ദിനേശ്. അങ്ങനെയുള്ള ബന്ധങ്ങളുമാണ് പുള്ളിക്ക്. അത്രയും കാര്യങ്ങള്‍ അറിഞ്ഞൊരു വ്യക്തി കൂടിയാണ്.

അത്രയൊന്നും എനിക്ക് അറിയില്ലല്ലോ. അതുകൊണ്ട് തന്നെ അത്രയൊന്നും പച്ചയായി തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ല. അതുപോലെ തന്നെ എനിക്ക് എന്റേതായ ചില പോളിസീസുണ്ട്. അത് ഞാന്‍ നേരിട്ട് കണ്ടാലും എനിക്ക് അതുപോലുള്ള അനുഭവങ്ങള്‍ വരികയാണെങ്കിലും ഞാന്‍ പറയും. അഭിനയം എന്ന പ്രൊഫഷനില്‍ നമുക്ക് മാസശമ്പളമായല്ല വരുമാനം.

സംവിധായകര്‍, നിര്‍മ്മാതാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, തിരക്കഥാകൃത്ത് എന്നിവരുടെ ബെല്‍റ്റും ?ഗ്രൂപ്പും ഉണ്ടിവിടെ. അവര്‍ നമ്മളെ കുറിച്ച് നെ?ഗറ്റീവ് പറയുകയാണെങ്കില്‍ നമുക്ക് വര്‍ക്കുണ്ടാവില്ല. അങ്ങനെ നമ്മള്‍ ചിന്തിക്കാത്ത കാര്യത്തിന് പറയുന്നവരുണ്ട്. അതുപോലെ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കിയെടുത്ത് ഇവരെ താലോലിച്ച് പോകുന്നവരുമുണ്ട്. അതിനൊന്നും നമ്മളെ കിട്ടില്ല. പക്ഷെ പ്രൊഫഷന്‍ ഇതായതുകൊണ്ട് ചിലത് കണ്ടാലും കേട്ടാലും മിണ്ടാതിരിക്കേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. എന്തോ ആവട്ടെ നമുക്ക് എന്ത് എന്ന് ചിന്തിച്ച് പോകുന്നവരുമുണ്ട്.

എല്ലാം ശരിയാണോ സത്യമാണോയെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ചില കാര്യങ്ങള്‍ സത്യമായിരിക്കാം. പക്ഷെ മിണ്ടാന്‍ പറ്റാത്ത അവസ്ഥയാതുകൊണ്ട് മൗനമായി ഇരുന്ന് പോകും. ഒരാള്‍ എന്നോട് നന്നായിട്ടാണ് പെരുമാറുന്നതെങ്കില്‍ അയാളെ കുറിച്ച് എന്തെങ്കിലും കേട്ടാല്‍ ഞാന്‍ എങ്ങനെ വിശ്വസിക്കും. വിശ്വസിക്കാന്‍ പറ്റില്ല. ഒരു പുരുഷനും സ്ത്രീയും സ്‌നേഹിച്ച് അതിന്റെ അള്‍ട്ടിമേറ്റിലേക്ക് പോകുമ്പോള്‍ പുരുഷന്‍ മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ലല്ലോ.

ഈ സ്ത്രീയും അയാള്‍ക്കൊപ്പം ഒരു റൂമിലേക്ക് പോയാല്‍ മാത്രമെ ഈ പ്രേമവും സ്‌നേഹവും നടക്കുകയുള്ളു. അല്ലെങ്കില്‍ നടക്കില്ലല്ലോ. ഒരു സ്ത്രീ വേണ്ടെന്ന് വെച്ച് കഴിഞ്ഞാല്‍ ഇത് നടക്കുമോ?. ഇല്ല. എല്ലാം കഴിഞ്ഞ് അവനില്‍ നിന്നും പിഴിഞ്ഞെടുക്കാന്‍ പറ്റുന്നതെല്ലാം പിഴിഞ്ഞ് എടുത്തിട്ട് വരുമാനം കുറയുന്നുവെന്ന് കാണുമ്പോള്‍ പത്ത് കൊല്ലം കഴിഞ്ഞ് എന്നെ പീഡിപ്പിച്ചുവെന്ന് പുറത്ത് പറയുന്നത് പരിഹാസമായിട്ടെ എനിക്ക് പറയാന്‍ പറ്റൂ. ഇതുവരെ തുറന്ന് പറഞ്ഞ നടിമാരെല്ലാം ഡമ്മികളാണെന്നല്ല. അവര്‍ ക്ഷമയടെ കാത്തിരുന്ന് കഴിവ് പ്രൂവ് ചെയ്ത് വരണമായിരുന്നു.

അല്ലാതെ പത്ത് കൊല്ലം കഴിഞ്ഞ് വന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അവരായിട്ട് ഇഷ്ടത്തിന് പോയതാകും എന്നാണ് തോന്നിയിട്ടുള്ളത്. പീഡനം എന്ന് എങ്ങനെ പറയും. പീഡിപ്പിച്ചുവെന്ന് പറയാന്‍ പറ്റില്ല. ഇവര്‍ പറയുന്ന ആളുകളെല്ലാം വളരെ സൂപ്പര്‍ ?ഹിറ്റായിട്ടുള്ള ആളുകളായിരുന്നു. അവര്‍ക്ക് എങ്ങനെ ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ പറ്റും. എന്നോട് ഒരാള്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ ഞാന്‍ അയാളുടെ റൂമില്‍ പോകാതെ അയാള്‍ എങ്ങനെ എന്നെ പീഡിപ്പിക്കും.

എല്ലാവരുടെയും മുന്നില്‍ വെച്ച് എന്നെ ഒരാള്‍ തൊടുമോ?. ആ പെണ്‍കുട്ടികളാണെങ്കിലും തൊടുമോ?. അങ്ങനെ തൊട്ടാല്‍ മുഖത്ത് അടിക്കണ്ടേ?. അത് ചെയ്യാതെ എല്ലം കഴിഞ്ഞിട്ട് എന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നതിനോട് എങ്ങനെയാണ് യോജിക്കുക. അത് പരിഹാസമായിട്ടല്ലേ തോന്നു. പീഡനമെന്ന വാക്കാണ് തെറ്റ്. അവര്‍ രണ്ടുപേരും എഞ്ചോയ് ചെയ്തു. എന്തോ വൈരാ?ഗ്യത്തന്റെ പേരില്‍ അവര്‍ എന്തോ ചെയ്യുന്നു. പാവങ്ങള്‍ അത് അനുഭവിച്ചേ പറ്റു.

പുരുഷനായതുകൊണ്ട്. പണം കൊടുക്കാതെയാകുമ്പോള്‍ ഉപയോ?ഗിക്കുന്ന ഭാഷയാണ് പീഡനമെന്നത്. അതാണ് ഇവിടെ മറ്റേണ്ടത്. ??ഗവണ്‍മെന്റ് സ്ത്രീക്കും പുരുഷനും ഒരേ കോടതിയായിരിക്കണം. സ്ത്രീ പറയുന്നതിന് മുന്‍ തൂക്കം കൊടുക്കുന്നതും പുരുഷന് അതൊന്നും ലഭിക്കാത്തതും തെറ്റാണ്. ഇനിയുള്ള കാലം സ്ത്രീയും പുരുഷനും ഈക്വലാണ് എന്നുമാണ് ജീജ സുരേന്ദ്രന്‍ പറഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: