Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ജയിപ്പിച്ചു വിട്ടിട്ടെന്തിന്? ഒന്നര വര്‍ഷത്തിനിടെ ചില്ലിക്കാശിന്റെ വികസനം നടത്താതെ കേരള എംപിമാര്‍; ഇ.ടി. മുഹമ്മദ് ബഷീറിനും എം.കെ. രാഘവനും പേരിനു പോലും പദ്ധതികളില്ല; ഷാഫിക്കും ഷോ മാത്രം; സുരേഷ് ഗോപിയും കണക്ക്! തമ്മില്‍ ഭേദം ബ്രിട്ടാസ്

തൃശൂരില്‍നിന്ന് വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സുരേഷ് ഗോപി, കേന്ദ്ര സഹമന്ത്രിയായിട്ടും ചെലവിട്ടത് 58.51 ലക്ഷം രൂപയാണ്. 9.80 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ഫണ്ട് അലോക്കേഷന്‍

ന്യൂഡല്‍ഹി: വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചിട്ടും കേരളത്തിനുവേണ്ടി ചില്ലിക്കാശിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാതെ യുഡിഎഫ് എംപിമാര്‍. എംപിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം. 19 ലോക്‌സഭാ എംപിമാരില്‍ കെ. രാധാകൃഷ്ണന്‍ ഒഴിച്ചു ബാക്കിയുള്ളവരെല്ലാം യുഡിഎഫ് എംപിമാരാണ്. പാര്‍ലമെന്റില്‍ പോകാനും വരാനും ചെലവിട്ട പണം പോലും ഇവര്‍ കേരളത്തിനുവേണ്ടി ചെലവിട്ടിട്ടില്ല.

നിര്‍ണായകമായ ഒന്നര വര്‍ഷത്തിനിടെ മലപ്പുറം എംപി ഇ.ടി. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസിന്റെ എം.കെ. രാഘവന്‍ എന്നിവര്‍ ചില്ലിക്കാശുപോലും ചെലവിട്ടിട്ടില്ല. 11.48 കോടി രൂപ ഇ.ടിക്കും 9.80 കോടി എം.കെ. രാഘവനും അലോക്കേറ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ രണ്ടുപേരും എംപി ഫണ്ടില്‍നിന്ന് ചെലവിട്ടത് പൂജ്യം രൂപയാണ്. ജില്ലാ കളക്ടര്‍മാര്‍ മുഖേനയാണ് എംപിമാര്‍ പദ്ധതികള്‍ സമര്‍പ്പിക്കുന്നത്. കൃത്യമായ പദ്ധതിരേഖകളില്ലെങ്കില്‍ ഇവയെല്ലാം തള്ളിപ്പോകും.

Signature-ad

12 കോടിക്കു മുകളില്‍ അലോക്കേഷനുള്ള പൊന്നാനി എംപി അബ്ദുസ്സമദ് സമദാനി ഇതുവരെ ചെലവിട്ടത് ആകെ അനുവദിച്ചതിന്റെ 0.33 ശതമാനം മാത്രമാണ്. ഏതാണ്ടു നാലുലക്ഷം രൂപയ്ക്ക് അടുത്തുവരും. വടകരയില്‍ വമ്പിച്ച വിജയം നേടിയിട്ടും ഷാഫി പറമ്പില്‍ എംപി ഇതുവരെ 4 ശതമാനം പദ്ധതി വിഹിതമാണ് ചെലവിട്ടത്. 9.80 കോടിക്കുമുകളില്‍ അലോക്കേഷനുണ്ടായിട്ടും 39 ലക്ഷത്തിന്റെ പദ്ധതികള്‍ മാത്രമാണ് സര്‍പ്പിച്ചത്. റോഡ് നിര്‍മാണം, ആംബുലന്‍സ് വാങ്ങല്‍, ഹൈമാസ്റ്റ് ലൈറ്റ് നിര്‍മാണം, അങ്കണവാടി കെട്ടിട നിര്‍മാണം, ഫുട്പാത്ത് നിര്‍മാണം എന്നിങ്ങനെ 212 പ്രോജക്ടുകള്‍ ഉണ്ടെങ്കിലും പദ്ധതി രേഖകളുടെ വിവരങ്ങളില്ല. ഇതിലൊന്നുപോലും പൂര്‍ത്തിയാക്കിയിട്ടുമില്ല.

കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ് 4.21 ശതമാനമാണ് ചെലവിട്ടത്. മൂന്നു പദ്ധതി മാത്രമാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. തൃശൂരില്‍നിന്ന് വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സുരേഷ് ഗോപി, കേന്ദ്ര സഹമന്ത്രിയായിട്ടും ചെലവിട്ടത് 58.51 ലക്ഷം രൂപയാണ്. 9.80 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ഫണ്ട് അലോക്കേഷന്‍. 6 ശതമാനമാണ് ഫണ്ട് യൂട്ടിലൈസേഷന്‍. ഏഴു പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. ഇതിലൊന്നു ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിനു കമ്പ്യൂട്ടര്‍ നല്‍കിയതും മറ്റ് ആറെണ്ണം റോഡുകളുടെ ഇന്റര്‍ലോക്കിംഗിന് പണം അനുവദിച്ചതുമാണ്.

ശശി തരൂര്‍ 13 പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. അദ്ദേഹം ആകെ ഫണ്ട് അലോക്കേഷന്റെ 13.28 ശതമാനം ചെലവിട്ടിട്ടുണ്ട്. വയനാട് എംപി പ്രിയങ്കയ്ക്കു 7.35 കോടിയാണ് അലോക്കേഷനെങ്കില്‍ ആകെ ചെലവിട്ട്ത് 13.37 ശതമാനമാണ്. 98 ലക്ഷം രൂപയ്ക്കുള്ള പദ്ധതി ആരംഭിച്ചെങ്കിലും ഒന്നുപോലും പൂര്‍ത്തിയാക്കിയിട്ടില്ല. കെ. രാധാകൃഷ്ണന്‍ എംപി 11.8 ശതമാനമാണ് ചെലവിട്ടത്. ആറു പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. കെ.സി. വേണുഗോപാല്‍ 12.75 ശതമാനവും അടൂര്‍ പ്രകാശ് 14.25 ശതമാനവും ചെലവിട്ടു. എന്‍.കെ. പ്രേമചന്ദ്രന്‍ 21.42 ശതമാനം ചെലവിട്ടു. രാജ്യസഭാ എംപിയായ ജോണ്‍ ബ്രിട്ടാസ് ആണ് കേരളത്തില്‍നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ സമര്‍പ്പിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളത്. 27 പ്രോജക്ടുകള്‍ ബ്രിട്ടാസ് പൂര്‍ത്തിയാക്കി.

 

#KeralaPolitics, #MPFund, #KeralaDevelopment, #Loksabha, #UDF, #LDF, #NDA, #MPLADS, #KeralaNews, #PoliticalAccountability, #KeralaMP, #DevelopmentReport

#Kerala_MP_Performance, #MP_Fund_Utilization_Kerala, #Kerala_Political_News, #SureshGopi, #ShafiParambil, #JohnBrittas, #ETMohammedBasheer, #MKRaghavan, #KeralaNewsUpdates, #IndianPolitics2026, #ParliamentFund #KeralaPolitics, #Development, #MPFund, #KeralaNews, #SocialIssues, #PublicAccountability, #UDFKerala, #LDFKerala, #BJPCentralGovt, #PoliticalDebate, #KeralaDevelopment, #MPPerformance, #Janapaksham, #KeralaUpdates

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: