Social Media
-
17/11/2024കൂടെ നില്‍ക്കുമെന്ന് കരുതിയ ആ നടി അപമാനിച്ചു; സിനിമയിലെ ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്
സിനിമയില്‍ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി നടി അപര്‍ണ ദാസ്. ഒരു വലിയ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ മോശം അനുഭവാണ് താരം പങ്കുവച്ചിരിക്കുന്നത്. സംവിധായകന്‍ നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് താന്‍ പറഞ്ഞപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ മനസ് തുറന്നത്. പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അപര്‍ണ. അഭിലാഷ് പിള്ളയും ഒപ്പമുണ്ടായിരുന്നു. ഒരു സിനമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ടെന്നാണ് അപര്‍ണ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”സര്‍ ഇങ്ങനെയുള്ള കോസ്റ്റിയും ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ഇടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു പറഞ്ഞു. അവിടെ ഈ പുള്ളിക്കാരിയുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നത് പിന്തുണയാണ്. കുറേ ആണുങ്ങള്‍ ഇരിക്കുന്ന സ്പേസില്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യേണ്ടി വരുമ്പോള്‍, ഒരു സ്ത്രീയെ കാണുമ്പോള്‍ നമ്മള്‍ കരുതുമല്ലോ ഒന്ന് കൂടെ നില്‍ക്കുമോ…
Read More » -
16/11/2024”3 സെക്കന്‍ഡ് ദൃശ്യത്തിന് 10 കോടി.. ധനുഷിന് പക, ഉള്ളിലുള്ള സ്വഭാവം പുറത്ത് വന്നു”
നാനും റൗഡി താന്‍ സിനിമയിലെ ബിടിഎസ് രംഗങ്ങള്‍ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിലുപയോഗിച്ചതിന് നയന്‍താരയ്ക്കെതിരെ നടന്‍ ധനുഷ് കോപ്പിറൈറ്റ്സ് നോട്ടീസ് അയച്ചത് വലിയ വാര്‍ത്തയായിരുന്നു. 3 സെക്കന്‍ഡ് ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു സിനിമയുടെ നിര്‍മാതാവായ ധനുഷ് മുന്നോട്ടു വെച്ച ആവശ്യം. എന്നാല്‍ വിഷയത്തില്‍ ധനുഷിനെതിരെ രൂക്ഷഭാഷയിലിപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് നയന്‍താര. ധനുഷിന്റേത് വെറും പകര്‍പ്പവകാശ പ്രശ്നമല്ലെന്നും ധനുഷ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും നയന്‍താര തുറന്നടിച്ചു. ധനുഷിനെ പരാമര്‍ശിച്ച്, ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന കത്ത് പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം. തങ്ങളുടെ വിവാഹ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ പാട്ടുപയോഗിക്കാന്‍ രണ്ട് വര്‍ഷത്തോളം ധനുഷിന്റെ നിര്‍മാണക്കമ്പനിയില്‍ നിന്ന് അനുമതിക്ക് കാത്തു എന്നാണ് നയന്‍താര പറയുന്നത്. ഒരുപാട് തവണ ഇക്കാര്യം ധനുഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്നും ധനുഷ് ഇക്കാര്യം മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നും നയന്‍താര കത്തില്‍ കുറിക്കുന്നു. കത്തിന്റെ പൂര്‍ണരൂപം: ഒരുപാട് കാര്യങ്ങളിലെ തെറ്റിദ്ധാരണ മാറ്റാനാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്. അങ്ങയെപ്പോലെ എല്ലാവിധ പിന്തുണയോടെയും വളര്‍ന്നു…
Read More » -
12/11/2024കാമുകനൊപ്പമുള്ള സ്വകാര്യ വീഡിയോ ലീക്കായി; പാകിസ്ഥാനി താരത്തെ തിരഞ്ഞ് ഇന്ത്യക്കാരും
പാകിസ്ഥാനി ടിക് ടോക് താരത്തെ ഗൂഗിളില്‍ തിരഞ്ഞതില്‍ നിരവധി ഇന്ത്യക്കാരും. മിനാഹില്‍ മാലിക് എന്ന പാകിസ്ഥാനി യുവതിയെയാണ് നിരവധിപേര്‍ ഗൂഗിളില്‍ തിരഞ്ഞത്. ഗൂഗിള്‍ ട്രെന്‍ഡ്സില്‍ നിന്നുള്ള വിശദാംശങ്ങളിലാണ് ഇന്ത്യയില്‍ നിന്നുള്ള തിരച്ചില്‍ കൂടിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനാഹില്‍ മാലിക്കും അവരുടെ കാമുകനായ യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായത്. ഒക്ടോബറിലാണ് മിനാഹിലിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചത്. സംഭവം വന്‍ വിവാദമായതോടെയാണ് മിനാഹിലിനെ തിരയുന്നവരുടെ എണ്ണവും വിമര്‍ശനവും ശക്തമായത്. ഒരു അടച്ചിട്ട മുറിയില്‍ നിന്ന് കാമുകനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ മിനാഹിലും ആണ്‍സുഹൃത്തും ചേര്‍ന്ന് ചെയ്തതാണെന്നാണ് പാകിസ്ഥാനില്‍ വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം. നിരവധിപേര്‍ മിനാഹിലിനെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും വിമര്‍ശനവും ശക്തമായിരുന്നു. ആഴ്ചകളോളം ഇത് പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് ഇന്ത്യയില്‍ നിന്നും ടിക് ടോക് താരത്തെ തിരയുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നത്. സ്വകാര്യ വീഡിയോ…
Read More » -
11/11/2024വിവാഹവേദിയില്‍ ഫോട്ടോയെടുക്കാനെത്തി, പിന്നാലെ വരനെ ഇടിച്ചുകൂട്ടി യുവാവ്; വധുവിന്റെ കാമുകനോ?
വിവാഹ വേദിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് സ്റ്റേജില്‍ കയറി വധൂവരന്‍മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ സ്റ്റേജിലേക്ക് എത്തുകയായിരുന്നു. വരന് ഹസ്തദാനം നല്‍കിയ ശേഷം ഇയാള്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സംഭവത്തെത്തുടര്‍ന്ന് വധു ചാടിയെഴുന്നേറ്റ് യുവാവിനെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് മര്‍ദ്ദനം തുടരുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണെങ്കിലും വീഡിയോ ഇപ്പോഴും സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ ചര്‍ച്ച ചെയ്യുകയാണ്. ഉത്തരേന്ത്യയില്‍ എവിടെയോ ആണ് സംഭവമെന്നാണ് കമന്റ് ബോക്സില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ യുവാവ് വരനെ മര്‍ദ്ദിക്കുന്നതിനുള്ള കാരണം വ്യക്തമല്ല. നിരവധിയാളുകളുടെ കമന്റ് പ്രത്യക്ഷപ്പെടുന്നത് വരനെ മര്‍ദ്ദിച്ച യുവാവ് വധുവിന്റെ മുന്‍ കാമുകനാണെന്ന തരത്തിലാണ്. വരനെ മര്‍ദ്ദിച്ച വ്യക്തി യുവതിയുടെ കാമുകനാണെങ്കില്‍ തെറ്റ് യുവതിയുടെ ഭാഗത്താണെന്നും എന്തിനാണ് ഇത്തരത്തില്‍ പെരുമാറുന്നയാളെ വിവാഹത്തിന് ക്ഷണിച്ചതെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. എന്നാല്‍ വന്നത് യുവതിയുടെ കാമുകനാണെന്ന് ഉറപ്പില്ലെങ്കില്‍ വെറുതെ ആ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന…
Read More » -
11/11/2024രാവണന്റെ ലങ്കയിലെ രാമായണത്തിന്റെ ശേഷിപ്പുകള്‍; വൈറലായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പരസ്യം
രാവണനെക്കുറിച്ചോര്‍ക്കുമ്പോള്‍ ലങ്കയാണ് മനസിലെത്തുക. രാമായണത്തില്‍ പരാമര്‍ശിക്കുന്ന ശ്രീലങ്കയിലെ മിക്ക സ്ഥലങ്ങളും ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഈ സ്ഥലങ്ങളെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. കൊച്ചുമകന് രാമായണ കഥ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിയിലൂടെ പുരോഗമിക്കുന്ന പരസ്യം രാമായണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലുള്ള എല്ലാ സ്ഥലങ്ങളിലൂടെയും ഒരു ചെറിയ സഞ്ചാരമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. രാവണന്‍ സീതാദേവിയെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചിരുന്ന അശോകവനം, ഹനുമാന്‍ സീതാദേവിയുമായി കൂടിക്കാഴ്ച നടത്തിയ സ്ഥലം, വിഭീഷണനെ രാമന്‍ ലങ്കാധിപതിയായി അഭിഷേകം നടത്തിയ സ്ഥലം ഇങ്ങനെ പോകുന്നു വീഡിയോയിലെ സ്ഥലങ്ങള്‍. ശ്രീലങ്കയില്‍ രാമായണ കഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ സ്ഥലങ്ങളിലൂടെയും വീഡിയോ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നു. പച്ചപ്പും ഹരിതാഭയും കടലും മലയും ക്ഷേത്രങ്ങളുമൊക്കെയായി ശ്രീലങ്കയുടെ പ്രകൃതിഭംഗി മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് വീഡിയോയില്‍. ഒടുവില്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തെക്കുറിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ മനസിലാക്കി എന്നാണ് വീഡിയോയുടെ കമന്റ്ബോക്സിലുള്ള മിക്കവരുടെയും അഭിപ്രായം.
Read More » -
11/11/2024ട്രംപിന്റെ വിജയത്തിന് പിന്നാലെ മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ ടിവി ചാനലില്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്‌നചിത്രങ്ങള്‍ റഷ്യന്‍ ടിവി ചാനലില്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘റഷ്യ നെറ്റ്വര്‍ക്ക്’ എന്ന വാര്‍ത്താചാനലിന്റെ ’60 മിനിട്‌സ്’ എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍മോഡലായ മെലാനിയ 2000ല്‍ ‘ജി.ക്യു മാഗസി’ന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്സില്‍ പങ്കുവച്ചതിന് പിന്നാലെ ചാനലിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. ”മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. മുന്‍ പ്രഥമവനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. 2000ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നു എന്നാണ് ഇനി കാണിക്കാന്‍ പോകുന്നത്. ജി.ക്യു മാസികയുടെ കവറാണിത്” എന്ന അവതാരക യെവ്ജെനി പോപോവിന്റെ മുഖവരയോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും നല്‍കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യയെയും പരിഹസിക്കുകയാണ് ചാനല്‍ എന്നും അവരുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്നും വിമര്‍ശനം ഉയരുന്നു. അതേസമയം നഗ്‌നമോഡലിംഗിനെ മെലാനിയ നേരത്തെ ന്യായീകരിച്ചിരുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തെ…
Read More » -
09/11/2024ആദരാഞ്ജലി അര്‍പ്പിച്ച് 1500 പേര്‍, ചടങ്ങിന് പുരോഹിതര്‍, ചെലവ് 4ലക്ഷം; ലക്കികാറിനെ സമാധിയിരുത്തി ഉടമ
അഹമ്മദാബാദ്: ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്ന കാര്‍ കാലഹരണപ്പെട്ടപ്പോള്‍ ആചാരപരമായി ‘സമാധി’യിരുത്തി ഉടമയും കുടുംബവും ആദരമര്‍പ്പിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ പാദര്‍ശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാരയാണ് തന്റെ വാഗണര്‍ കാറിനെ സംസ്‌കരിച്ചത്. 1500-ഓളം പേരാണ് ചടങ്ങില്‍ ‘ആദരാഞ്ജലിയര്‍പ്പിക്കാന്‍’ എത്തിയത്. തന്റെ കുടുംബത്തില്‍ ഐശ്വര്യം വരാന്‍ കാരണം 12 വര്‍ഷം പഴക്കമുള്ള ഈ കാറാണെന്ന് പൊളാര കരുതുന്നു. കര്‍ഷകനും സൂറത്തില്‍ കെട്ടിടനിര്‍മാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറുവാങ്ങിയതുതൊട്ട് വെച്ചടി കയറ്റമായിരുന്നത്രെ. ”അതോടെ ഞങ്ങള്‍ക്ക് സമൂഹത്തില്‍ ഒരു വിലയും നിലയും കൈവന്നു. അതിനാലാണ് വണ്ടി പഴകിയപ്പോള്‍ വില്‍ക്കുന്നതിനുപകരം സമാധിയിരുത്താന്‍ തീരുമാനിച്ചത്” -പൊളാര പറഞ്ഞു. സംസ്‌കാരച്ചടങ്ങിന് കുറിയടിച്ച് ആളുകളെ ക്ഷണിച്ചു. മുല്ലപ്പൂകൊണ്ട് അലങ്കരിച്ച കാറിനെ വീട്ടില്‍നിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി. 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി. പുരോഹിതര്‍ മന്ത്രങ്ങള്‍ ചൊല്ലി. കുടുംബാംഗങ്ങള്‍ പൂക്കള്‍ ചൊരിഞ്ഞു. ബുള്‍ഡോസര്‍കൊണ്ട് മണ്ണിട്ട് മൂടി. എത്തിയവര്‍ക്കെല്ലാം സമൃദ്ധമായ അന്നദാനവുമുണ്ടായി. ഭാവിതലമുറയും ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാര അറിയിച്ചു.…
Read More » -
02/11/2024പാചകം ചെയ്യരുത്, ആണ്‍സുഹൃത്തുക്കള്‍ പാടില്ല; കോടീശ്വരന്‍ ഭര്‍ത്താവിന്റെ നിയമങ്ങള്‍ പങ്കുവെച്ച് ഭാര്യ
ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനുള്ള സ്വകാര്യതയ്ക്ക് വേണ്ടി സ്വന്തമൊയാരു ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങിയ കോടീശ്വരനെ ഓര്‍മയില്ലേ? ദുബായിയിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്ക് ആണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ ഭാര്യ സൂദിക്ക് വേണ്ടി ദ്വീപ് സ്വന്തമാക്കിയത്. കോടീശ്വരനായ ഭര്‍ത്താവിനൊപ്പമുള്ള ആഡംബരജീവിതത്തിന്റെ വിവരങ്ങള്‍ സൂദി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ സൂദി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഭര്‍ത്താവ് തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ കുറിച്ചാണ് സൂദിയുടെ പുതിയ പോസ്റ്റ്. ഭര്‍ത്താവിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം സൂദി പിന്തുടരേണ്ട കാര്യങ്ങള്‍ ഇവയെല്ലാമാണ്. ഷൂസും ബാഗും എല്ലായ്പ്പോഴും മാച്ചിങ് ആയിരിക്കണം. മാച്ച് അല്ലാത്തവ ധരിക്കാന്‍ അനുവാദമില്ല. എല്ലാ ചെലവുകളും ഭര്‍ത്താവ് കൈകാര്യം ചെയ്യുന്നതിനാല്‍ സൂദിക്ക് ജോലി ചെയ്യാന്‍ അനുവാദമില്ല. സൂദി ഒരിക്കലും ഭക്ഷണം പാകം ചെയ്യേണ്ട, എല്ലാദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കും. സൂദി എല്ലാദിവസും മുടിയും മേക്കപ്പും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ച് മനോഹരമാക്കണം. കൂടാതെ ആണ്‍സുഹൃത്തുക്കള്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ നിര്‍ദേശമുണ്ട്. നിങ്ങള്‍ക്ക് എന്നെ സൂദിറെല്ല എന്ന് വിളിക്കാം.…
Read More » -
02/11/2024ഐശ്വര്യ റായിയുടെ ജീവിതം ഇനിയെന്താവും? പിറന്നാള്‍ ദിനത്തില്‍ ജ്യോതിഷിയുടെ പ്രവചനം വൈറല്‍
വിശ്വസുന്ദരി ഐശ്വര്യ റായിയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇന്നലെ മുതല്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ്. കര്‍ണ്ണാടകയിലെ മംഗലാപുരത്ത് 1973 നവംബര്‍ 1 നായിരുന്നു ഐശ്വര്യ റായിയുടെ ജനനം. മോഡലായി കരിയര്‍ തുടങ്ങിയ നടി ലോകസുന്ദരി പട്ടം നേടിയതോടെയാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. ഇന്ന് ബോളിവുഡിലെ പ്രമുഖ നടിയാണ്. അമ്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന ഐശ്വര്യയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അതില്‍ പ്രധാനം നടിയുടെ പേരും നാളുമടക്കം ഭാവിയെ കുറിച്ചുള്ള ജ്യോതിഷിയുടെ ചില പ്രവചനങ്ങളാണ്. ഇനി വരാന്‍ പോകുന്ന ഐശ്വര്യയുടെ നാളുകള്‍ നല്ലതായിരിക്കുമോ എന്ന് തുടങ്ങിയ കാര്യങ്ങളും നടി ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളുമാണ് പുറത്ത് വന്നിരിക്കുന്നത്. ‘ഐശ്വര്യ’ എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ്, ‘സമൃദ്ധി’ അല്ലെങ്കില്‍ ‘സമ്പത്ത്’ എന്നാണ് അര്‍ത്ഥമാക്കുന്നത്. കരിയറില്‍ വലിയ ഉയരങ്ങള്‍ നേടിയ ഒരാള്‍ക്ക് അനുയോജ്യമായ പേര് തന്നെയായിരുന്നു ഐശ്വര്യയ്ക്ക്. വൃശ്ചിക രാശിയില്‍ ജനിച്ച ഐശ്വര്യ തന്റെ അഭിനിവേശത്തിനും നിശ്ചയദാര്‍ഢ്യത്തിനും പേരുകേട്ടവളാണ്. ഈ വര്‍ഷം, വൃശ്ചിക രാശിക്കാര്‍ക്ക് വ്യക്തിഗത വളര്‍ച്ചയും തിരിച്ച് വരവുമൊക്കെ ഉണ്ടാവും.…
Read More » -
02/11/2024കുഞ്ഞുമായെത്തിയ യാചകയ്ക്ക് കോണ്ടം നല്‍കി ഡോക്ടര്‍; സഹായമെന്ന് ന്യായീകരണം; വിമര്‍ശനം
കുഞ്ഞുമായി ഭിക്ഷ യാചിക്കുന്ന യുവതിക്ക് കോണ്ടം നല്‍കുന്ന വീഡിയോ പങ്കുവെച്ച് യുവഡോക്ടര്‍. റോഡില്‍ ഭിക്ഷയാചിക്കുന്നവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമിതാണെന്നാണ് വീഡിയോ പങ്കുവെച്ച യുവാവിന്റെ അഭിപ്രായം. വഴിയരികില്‍ കുഞ്ഞുമായി ഭിക്ഷയാചിക്കുന്ന യുവതിയുടെ സമീപത്തേക്ക് യുവാവ് കോണ്ടവുമായി പോകുന്നതും യുവതി സഹായം പ്രതീക്ഷിച്ച് കൈനീട്ടുമ്പോള്‍ യുവാവ് കോണ്ടം നല്‍കുന്നതും വീഡിയോയില്‍ കാണാം. ദീപാവലി ദിവസമാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ യുവാവിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ദീപാവലി പോലെയൊരു ദിവസം കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് വിനിയോഗിക്കേണ്ടതെന്നും ഇത്തരം കോമാളിത്തരം ചെയ്യുകയല്ല വേണ്ടത് എന്നുള്‍പ്പടെ വിമര്‍ശനങ്ങളുയര്‍ന്നു. ആ യുവതിയുടെ ദയനീയത മുതലെടുത്ത് കണ്ടന്റുണ്ടാക്കുകയാണെന്നും നിരവധി പേര്‍ വ്യക്തമാക്കി. തമാശയ്ക്ക് വേണ്ടി മറ്റുള്ളവരെ അവഹേളിക്കുന്നത് ശരിയാണോയെന്നും ചിലര്‍ കമന്റ് ചെയ്തു. കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം നല്‍കാനും കഴിയാത്ത അവസ്ഥയില്‍ കുട്ടികളെ ജനിപ്പിക്കുന്നതിനെതിരേ ബോധവത്കരണമാണ് താനുദ്ദേശിച്ചത് എന്നാണ് ഡോക്ടറുടെ പക്ഷം.
Read More »