Breaking NewsKeralaLead NewsLocalNEWSpolitics

ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലയെന്ന് എസ്എഫ്ഐ വനിതാ നേതാവിന്റെ തുറന്നു പറച്ചിൽ; പരാമർശം ഏരിയാ സമ്മേളന വേദിയിൽ

ആലപ്പുഴ: വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടെന്ന് ഏരിയാ സമ്മേളന വേദിയിൽ എസ്എഫ്ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്നും ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്നും ശ്രീ മോൾ പറഞ്ഞു.

വ്യക്തി താൽപര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ ഞാൻ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവർത്തനത്തിന്റെ അന്ത്യം കുറിക്കുന്നതെന്നും ശ്രീമോൾ പറഞ്ഞു. സംഘടനാ വേദിയിൽ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ ശ്രീമോളുടെ വാക്കുകൾ വൈറലാണ്. എസ്എഫ്ഐ ചാരുമൂട് കമ്മിറ്റിയിൽ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമർശം ഉണ്ടായതെന്നാണ് സൂചന.

Back to top button
error: