Social Media
-
February 10, 2024
സൗദിയിൽ മഴക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ; മഴയില്‍ കുതിര്‍ന്ന് മക്ക
റിയാദ്: സൗദി അറേബ്യയില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തി ഒരാഴ്ച പിന്നിടും മുമ്ബ് മക്കയില്‍ മഴ. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ആഹ്വാന പ്രകാരമാണ് മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മക്കയില്‍ മഴ പെയ്തത്. ഏതാനും ദിവസങ്ങളായുള്ള തണുപ്പിന് ശേഷം രാജ്യം ചൂടിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും മഴ ലഭിച്ചത്. മക്കയിലെ മഴയുടെ വീഡിയോ നിരവധി പേര് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.
Read More » -
February 9, 2024
തണ്ണിമത്തൻ കൃഷി അറിയേണ്ടതെല്ലാം
തണ്ണിമത്തന് കൃഷി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യം ചെയുന്നത് പോലെയാണ് തോന്നുക.എന്നാല്‍ നമുക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ കഴിയുന്നതും ധാരാളം ഫലം ലഭിക്കുന്നതുമായ ഒരു കൃഷിയാണ് തണ്ണിമത്തന്.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യവുമാണിത്.കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന് കൃഷി ചെയ്യാവുന്നതാണ്. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍.ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം.രണ്ടാം വിള കഴിഞ്ഞ നെല്‍പ്പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും ഒക്കെ തണ്ണിമത്തന് നന്നായി വളരും.നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം. ചെടിക്ക് മൂന്നോ നാലോ ഇല വരുമ്പോൾ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്, 2 കിലോ മണ്ണിരവളം എന്നിവ ചേർത്തുകൊടുക്കണം. വിത്തിട്ട് 35 മുതൽ 45 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും.ആൺപൂക്കളാണ് ആദ്യം വിരിയുക.അവ പെട്ടെന്നുതന്നെ കൊഴിഞ്ഞുവീഴും.ഒരാഴ്ചയ്ക്കകം പെൺപൂക്കൾ വിരിയും. ചെടി പടർന്നുവളരാൻ തുടങ്ങിയാൽ അടിയിൽ തെങ്ങോലകളോ ചുള്ളികളോ ഇട്ടുകൊടുക്കണം. മണ്ണിലെ…
Read More » -
February 9, 2024
ചൂടുകാലത്ത് മാത്രമല്ല, എല്ലായ്പ്പോഴും പ്രിയപ്പെട്ടതാണ് ഇളനീർ; ഇളനീരിന്റെ ആരോഗ്യ ഗുണങ്ങൾ
പ്രകൃതി കനിഞ്ഞു തരുന്ന ശുദ്ധമായ പാനീയമാണ് ഇളനീര്.ക്ഷീണമകറ്റി,ഉന്മേഷം നല്‍കുക മാത്രമല്ല, പ്രതിരോധ ശക്തി വര്‍ദ്ധിക്കാനും ഉത്തമമാണ് ഇളനീര്. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്.എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളമുണ്ട്താനും. ഇതിലെ ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്മേഷം പ്രാധാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇളനീര് കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുണം ചെയ്യും. മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇളനീര് എന്നും കുടിക്കുന്നത് ആരോഗ്യകരമായ മൂത്ര സംബന്ധമായ രോഗങ്ങളെ തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും രക്തത്തിന്റെ ഒഴുക്കിനെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇളനീരില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പ്രോട്ടീന്‍, മഗ്നീഷ്യം എന്നിവയും ശരീരത്തിന് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകളില്‍ ഉണ്ടാകുന്ന അമിത ടെന്‍ഷനും സ്ട്രോക്കിനും ഇളനീര് കുടിക്കുന്നത് ഗുണം ചെയ്യും. വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികള്‍ക്ക് ഇളനീര് നല്ലൊരു സിദ്ധൗഷധമാണ്. മാംസ്യഹേതുക്കളായ അമിനോ ആസിഡും രാസത്വരകങ്ങളും ദഹനസഹായിയായ…
Read More » -
February 8, 2024
കലാഭവന്‍ മണിയെ അപമാനിച്ചുവെന്ന ആരോപണം; ദിവ്യയ്ക്കും ചിലത് പറയുണ്ട്
ബാലതാരമായി സിനിമയില്‍ വന്ന് 1990 കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയ ദിവ്യ പിന്നീടങ്ങോട്ട് നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വര്‍ഷങ്ങളായി ദിവ്യയുടെ പേരിനൊപ്പം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം വിവാദത്തോട് പ്രതികരിക്കുകയാണ് ദിവ്യ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് നടന് കലാഭവന്‍ മണിയെ അപമാനിച്ചുവെന്ന ആരോപണത്തിന് ദിവ്യ ഉണ്ണി മറുപടി നല്‍കിയത്. വിനയന് സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കാനായാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഒരു പാട്ട് രംഗത്തില്‍ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ…
Read More » -
February 7, 2024
ഒരു കൂട്ടം മാധ്യമപ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ:മുഹമ്മദ് റിയാസിന്റെ പിന്നാലെയുണ്ട്: പി വി അൻവർ
ഒരു കൂട്ടം മാധ്യമപ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ:മുഹമ്മദ് റിയാസിന്റെ പിന്നാലെയുണ്ട്. ഊണിലും,ഉറക്കത്തിലും അവർക്ക് ചിന്ത റിയാസിനെ കുറിച്ചാണ്. റിയാസിനെ ടാർജ്ജറ്റ് ചെയ്ത് പ്രവർത്തിക്കാൻ വേണ്ടി മാത്രം അസൈൻ ചെയ്യപ്പെട്ട മാപ്രകൾ പോലുമുണ്ട് ഇന്ന് കേരളത്തിൽ. കാര്യം മറ്റൊന്നുമല്ല. പൊതുമാരമത്ത് വകുപ്പ് അത്ര മാത്രം കൃത്യതയോടെ,ഊർജ്ജ്വസ്വലതയോടെ ഇന്നിവിടെ പ്രവർത്തിക്കുന്നുണ്ട്. മുൻപെങ്ങുമില്ലാത്തവിധം നിരവധി വികസന പദ്ധതികൾ പൊതുമരാമത്ത് വകുപ്പും,ടൂറിസം വകുപ്പും ഇന്ന് നടപ്പിലാക്കി വരുന്നുണ്ട്.നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാൻ കഴിയുന്ന പ്രോജക്ടുകൾ ഇന്നിവിടെ നടപ്പിലാക്കപ്പെടുന്നുണ്ട്.ജനങ്ങൾക്ക് ഏറ്റവുമധികം നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന വികസന പദ്ധതികൾ സ്വാഭാവികമായും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടാണ്. ആ ഗൗരവത്തോടെ തന്നെ പൊതുമാരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്നുണ്ട്. വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലമായി ഇന്ന് കേരളം മാറിയിരിക്കുന്നു.അതിന്റെ പിന്നിലും മുഹമ്മദ് റിയാസിന്റെ കഠിനാധ്വാനമുണ്ട്. ഇതൊക്കെ എങ്ങനെയെങ്കിലും തകർക്കണം.മുഹമ്മദ് റിയാസിന്റെ ഗ്രാഫ് താഴെ പോകണം.ഇതൊക്കെയാണ് ഈ “സ്പോർൺസേർഡ് മാധ്യമവ്യഗ്രതയുടെ” പിന്നിൽ. ഇത്തരം മാപ്രകൾക്ക് തെറ്റിപ്പോയിട്ടുണ്ട്.അയാളുടെ പേര് മുഹമ്മദ് റിയാസ് എന്നാണ്.സഖാവ്…
Read More » -
February 7, 2024
എയർപോർട്ട് പോലൊരു റെയിൽവേ സ്റ്റേഷൻ
നടപ്പാതയിൽ പോലും കുളിർകാറ്റുവീശുന്ന സെൻട്രലൈസഡ് എസി യും സൗജന്യമായി ഓടാൻ തയ്യാറായികിടക്കുന്ന ബാറ്ററി കാറുകളും, ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച ട്രോളികളും. സാധാരണക്കാരായ യാത്രക്കാർക്കും ഉപയോഗിക്കാനായി നിർമ്മിച്ച വിശാലമായ വിഐപി ലോഞ്ചുകളും,ഫ്രീ വൈഫൈയും, പൂക്കൾ നിറഞ്ഞുനിൽക്കുന്ന സുഖന്ധപൂരിതമായ ഉദ്യാനവും, ഒരു മുറിയുടെ അത്രയും വലുപ്പത്തിൽ വിരിച്ച കണ്ണാടിപോലെ തിളങ്ങുന്ന ടൈൽസും. റെയിൽവേ അനൗൺസുകളുടെ ഇടവേളകളിൽ കുളിർമഴപോലെ പൊഴിയുന്ന മെലഡിയും,തിരക്ക്കൂട്ടാതെ സുഖിച്ചു കയറിയിറങ്ങാൻ വിശാലമായ എസ്കലേറ്ററുമൊക്കെ ഇവിടുത്തെ ഏതാനും പ്രതേകതകൾ മാത്രം. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ തോന്നുന്നതും, അത്യാവശ്യമില്ലെങ്കിൽ രണ്ടുമണിക്കൂർ ഇവിടെ കറങ്ങിനടക്കാൻ തോന്നുന്നതുമായ ഈ റെയിൽവേ സ്റ്റേഷൻകാണാൻ അങ്ങ് ജപ്പാനീലോ, ജർമ്മനിയിലോ, ഗൾഫിലോ എങ്ങും പോകേണ്ട. വെറും പന്ത്രണ്ട്മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന 624 കിലോമീറ്റർ ദൂരം മാത്രം യാത്രചെയ്താൽ മതി.നമ്മുടെ അയൽസംസ്ഥാനമായ കർണ്ണാടകത്തിലെ ബാംഗ്ലൂർ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെ വിശേഷങ്ങളാണിതൊക്കെ. പത്തനംതിട്ടജില്ലയിലെ One and only റെയിൽവേ സ്റ്റേഷനായ തിരുവല്ലയിലെ മേൽമൂടിയില്ലാത്ത പ്ലാറ്റഫോമിലെ പൊട്ടിപൊളിഞ്ഞ ടൈൽസിൽക്കൂടെനടന്ന് കാക്ക തൂറാത്ത സിമെന്റ്…
Read More » -
February 7, 2024
ശമ്പളമില്ല ; യാത്രക്കാരെ വിളിച്ചു കയറ്റി കെ എസ് ആർ ടി സി ഡ്രൈവർ
ജോലിയോട് ആത്മാർത്ഥതയുള്ള ജീവനക്കാരും കെഎസ്ആർടിസിയിലുണ്ട്.ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കൂ -ഡ്രൈവർ യാത്രക്കാരെ വിളിച്ച് കയറ്റുകയാണ്. ചോദിച്ചപ്പോൾ കഴിഞ്ഞ തവണത്തെ ശമ്പളം കിട്ടിയപ്പോൾ മാസം തീരാറായിരുന്നു. കളക്ഷൻ കുറവ് ആണെങ്കിൽ ശമ്പളം കട്ടപ്പുറത്തും ആകും. സംഭവം ശരിയാണ്.ഇനി ചെറിയ ചെറിയ ഓഫറുകൾ കൂടി യാത്രക്കാർക്ക് കൊടുത്താൽ സംഗതി ക്ലച്ചു പിടിക്കും. ഉദാഹരണത്തിന് 2 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബം ഒരുമിച്ചു കയറിയാൽ മീട്ടായി, സിപ്പ് അപ്പ് തുടങ്ങി ഐറ്റംസ് ഫ്രീ നൽകണം. 5 പേര് കയറിയാൽ ഒരു സമോസ/ ലഡ്ഡു ഫ്രീ. അങ്ങനെ എന്തെങ്കിലും ഒക്കെ. 25 കൊല്ലം മുൻപ് എന്തായിരുന്നു കെ എസ് ആർ ടി സി യുടെ പവർ. സ്റ്റോപ്പിന് 100 മീറ്റർ മുൻപോ അല്ലെങ്കിൽ 50 മീറ്റർ പിറകിലോ ആകും നിർത്തുക. ഇറങ്ങാനുണ്ട് എന്ന് ഉറക്കെ കൂവിയാൽ പോലും കണ്ടക്ടർ കേട്ട ഭാവം കാണിക്കില്ല. ടിക്കറ്റ് ബാക്കി കിട്ടാൻ മൂപ്പര് കനിയണം.കൈ നീട്ടി യാചിക്കണം.അല്ലെങ്കിൽ ചില്ലറയുമായി കയറണം.
Read More » -
February 5, 2024
തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നില്‍ പ്രധാനമന്ത്രി; സന്തോഷം പങ്കുവെച്ച് തുഷാര്‍
ന്യൂഡല്‍ഹി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവികയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് പ്രധാനമന്ത്രി ദേവികയേയും വരന് ഡോ. അനൂപിനേയും ആശിര്‍വദിക്കാനെത്തിയത്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷം തുഷാര്‍ വെള്ളപ്പാള്ളി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. വരനും വധുവും കുടുംബാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളും തുഷാര്‍ വെള്ളാപ്പള്ളി പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപി.മാര്‍, എംഎല്‍എമാര്‍, സാമൂഹ്യ- സാംസ്്കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ രംഗത്തെ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര് വിരുന്നിന്റെ ഭാഗമായി. ”ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകള്‍ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡല്‍ഹിയില്‍ നടത്തിയ സ്നേഹവിരുന്നില്‍, ഒട്ടേറെ തിരക്കുകള്‍ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീര്‍ഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിയ്ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു”-തുഷാര്‍…
Read More » -
February 5, 2024
ആർക്ക് വേണം ഇത്രവേഗം ? ഡോക്ടർ ഷാനവാസ് എഴുതുന്നു
മുംബൈ അടൽ സേതു ? നീളം 22 കി.മി. ചിലവ് 18,000 കോടി ചിലവ്/ കി.മി 820 കോടി. വേണ്ട സമയം ‘ 90 മിനിറ്റ് ഇപ്പോൾ സമയം 20 മിനിറ്റ് സമയ ലാഭം? 70 മിനിറ്റ് നിർമാണ കമ്പനി JAlCA, JAPPAN വായ്പ 80% 15,000 കോടി പലിശ 1 -1.4% വൻതുക ഗ്യാരൻ്റി കേന്ദ്ര സർക്കാർ വൻ തുക…
Read More » -
February 5, 2024
കുംഭത്തില്‍ നട്ടാല്‍ കുടത്തോളം; ചേന നടാൻ ഇതാണ് പറ്റിയ സമയം; മൂലക്കുരു മാറാൻ ചേന മതി
ചേന നടാൻ അനുയോജ്യമായ സമയമാണ് കുംഭമാസം.‘കുംഭത്തില്‍ നട്ടാല്‍ കുടത്തോളം മീനത്തില്‍ നട്ടാല്‍ മീൻകണ്ണോളം’ എന്നാണ് പഴമക്കാർ പറയാറുള്ളത്. അത് സത്യവുമാണ്. വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ചേന സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രീ മെൻസ്ട്രല്‍ സിൻഡ്രം ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ചേനയില്‍ വളരെ കൂടുതലായി അടങ്ങിയിട്ടുള്ള ഈസ്ട്രജൻ ആണ് ഇതിന് സഹായിക്കുന്നത്. കുടല് ബാക്ടീരിയകളെ അകറ്റുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച് ചേനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചേന സഹായിക്കും. ചേന എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. രണ്ടടിവ്യാസത്തില്‍ ഒരടി ആഴത്തില്‍ കുഴിയെടുത്തതിനുശേഷം 100 ഗ്രാം കുമ്മായം ചേർത്ത് പുട്ടുപൊടി നനയ്ക്കുന്നതുപോലെ നനച്ച് രണ്ടാഴ്ച കാത്തിരിക്കണം. രണ്ടാഴ്ചയ്ക്കുശേഷം ചാണകപ്പൊടി, എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ കുറേശ്ശെ ചേർത്ത് കൊടുത്ത് പടം പകുതി മൂടിയെടുക്കണം. പിന്നീട് ചേന കഷ്ണങ്ങള്‍ വെച്ചുകൊടുക്കാം. പിന്നീട് ഇതിനു മുകളിലായി മണ്ണ് ഇട്ട് കരിയിലകള്‍ കൊണ്ട് പുതയിട്ടു കൊടുക്കാം. കുംഭത്തില്‍ നട്ടുകഴിഞ്ഞ ചേന ജൂണ്‍മാസം ആകുമ്ബോഴേക്കും മുള പുറത്തുവന്നു തുടങ്ങും. മുള…
Read More »