Social Media

  • വാലൻ്റൈൻസ് ദിന ഓഫർ; 79,900 രൂപ വിലയുള്ള 128 ജിബി  ആപ്പിള്‍ ഐഫോണ്‍ 15 വെറും 39,949 രൂപക്ക്

    വാലൻ്റൈൻസ് ദിനത്തിന് മുന്നോടിയായി ആപ്പിള്‍ ഐഫോണ്‍ 15-ന് വില കുറച്ചുകൊണ്ട് ഫ്ലിപ്കാർട്ട്.79,900 രൂപയുടെ 128 ജിബി  ആപ്പിള്‍ ഐഫോണ്‍ 15 വെറും 39,949 രൂപക്ക് വാലെന്റൈൻസ് ഡേയ്ക്ക് നിങ്ങള്‍ക്ക്  ലഭിക്കും. ആപ്പിളിൻ്റെ മുൻനിര ഐഫോണ്‍ 15 സീരീസിലെ ഏറ്റവും  മൂല്യമുള്ള മോഡലാണ് ആപ്പിള്‍ ഐഫോണ്‍ 15. സ്വന്തമായി ഉപയഗിക്കാനോ അല്ലെങ്കില്‍ വാലൻ്റൈൻസ് ഡേ സമ്മാനമായോ  നല്‍കാൻ കഴിയും വിധമാണ് ഫ്ലിപ്കാർട്ട് ഈ‌ ഓഫറിലൂടെ അവസരമൊരുക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ 15-ല്‍ പുതിയ ചിപ്‌സെറ്റ്, ഡൈനാമിക് ഐലൻഡ്, യുഎസ്ബി-സി പോർട്ട്, 48 എംപി ക്യാമറ സജ്ജീകരണം എന്നിവ ഉള്‍പ്പെടുന്നു.

    Read More »
  • ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനം പോണ്ടിച്ചേരി സ്വദേശിയായ 33 കാരന് 

    തിരുവനന്തപുരം: 2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി.പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. ശബരിമല തീർത്ഥാടനായി വന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. തന്‍റെ വിവരങ്ങള്‍ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നല്‍കി. അയ്യപ്പന്‍റെ സമ്മാനമായി കാണുന്നുവെന്നാണ് ഭാഗ്യശാലി സംഭവത്തിൽ പ്രതികരിച്ചത്.  XC 224091 എന്ന നമ്ബറിനാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 20 കോടിയില്‍ എത്ര ഭാഗ്യശാലിക്ക് ? 20 കോടിയായ സമ്മാനത്തുകയില്‍ നിന്നും ആദ്യം പോകുന്നത് ഏജന്റ് കമ്മീഷനാണ്. സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ് ഏജന്റ് കമ്മീഷൻ. 20കോടിയില്‍ 2 കോടി ആ ഇനത്തില്‍ പോകും. അതില്‍ നിന്നും ഡിഡിഎസും ടാക്സും പോയിട്ട് ബാക്കി തുക ടിക്കറ്റ് വിറ്റ ദുരൈ രാജിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ്…

    Read More »
  • ടാക്സി കൂലി ചെലവായത് 3500 രൂപ, അക്കാദമി തന്നത് 2400; വില മനസ്സിലാക്കിത്തന്നതിനു നന്ദിയെന്ന് ചുള്ളിക്കാട്

    കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്. എന്റെ വില എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എഴുത്തുകാരി എച്ച്മുക്കുട്ടിയാണ് ചുള്ളിക്കാടിന്റെ കുറിപ്പ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കുറിപ്പ് ഇങ്ങനെ: എന്റെ വില. ബാലചന്ദ്രന്‍ ചുള്ളിക്കാട് കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30012024). കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പതു വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.…

    Read More »
  • പൂനത്തിന്റെ മരണത്തില്‍ ഞെട്ടി ആരാധകര്‍; അവിശ്വസനീയമെന്ന് സോഷ്യല്‍മീഡിയ

    മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ(32)യുടെ മരണവാര്‍ത്ത വിശ്വസിക്കാതെ ആരാധകരും സോഷ്യല്‍ മീഡിയയും. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൂനം പൊതുവേദിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ് വരെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. കാന്‍സറിന് ചികിത്സയിലായിരുന്നുവെന്ന് പറയുന്നുവെങ്കിലും വളരെ ആരോഗ്യവതിയായാണ് കാണപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് ഒട്ടേറെയാളുകള്‍ സംശയം രേഖപ്പെടുത്തുന്നത്. പൂനത്തിന്റെ മരണവാര്‍ത്ത രേഖപ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ കമന്റ് ബോക്സ് ഇപ്പോള്‍ ഓഫ് ചെയ്തിട്ടുണ്ട്. ശോഭനാഥ് പാണ്ഡേ, വിദ്യ ദമ്പതികളുടെ മകളായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം ജനിച്ചത്. മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2010ല്‍ നടന്ന ഗ്ലാഡ്രാഗ്‌സ് മാന്‍ഹണ്ട് ആന്‍ഡ് മെഗാമോഡല്‍ മത്സരത്തിലെ ആദ്യ ഒന്‍പതു സ്ഥാനങ്ങളിലൊന്നില്‍ ഇടംനേടിയതോടെ ഫാഷന്‍ മാസികയുടെ മുഖചിത്രമായി. 2013 ല്‍ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ്…

    Read More »
  • ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്ന് നിങ്ങള്‍ സ്വപ്നം പോലും കാണണ്ട; ഉണ്ണി കലിപ്പിലാണ്

    തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തിന് എതിരെ രംഗത്ത് വന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ശ്രീരാമ ജയന്തി ആഘോഷിക്കാത്തവരും ജയ് ശ്രീറാം വിളിക്കാത്തവരും തന്റെ സിനിമ കാണേണ്ട എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കിയാണ് ഉണ്ണി രംഗത്ത് എത്തിയത്. തന്റെ പുതിയ സിനിമയായ ജയ് ഗണേഷ് തകര്‍ക്കാനുള്ള ശ്രമമാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്നാണ് ഉണ്ണി പറയുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്ന് നിങ്ങള്‍ സ്വപ്നം പോലും കാണണ്ട എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്. കുറിപ്പ് ഇങ്ങനെ – How low will you go to bring down a movie that hans’t even released. This random thing of trying to kill…

    Read More »
  • അയോധ്യയും ബാബ്റി മസ്ജിദും തമ്മിലുള്ള വ്യത്യാസമാണ് രഞ്ജിത് ശ്രീനിവാസനും അഭിമന്യുവും തമ്മിലുള്ളത്: കുറിപ്പ് വൈറല്‍

    കൊല്ലം: രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലേത് സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയിലെ അപൂര്‍വവിധിയായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച്‌ വധശിക്ഷ വിധിച്ചത്. കേസിലെ മുഴുവൻ പ്രതികള്‍ക്കും മാവേലിക്കര അഡീ. സെഷന്‍സ് കോടതി വധശിക്ഷയാണ് വിധിച്ചത്. ജഡ്ജി വി.ജി. ശ്രീദേവിയായിരുന്നു ശിക്ഷ വിധിച്ചത്. അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു രഞ്ജിത്ത് വധക്കേസില്‍ സുപ്രധാന വിധി വന്നത്. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ്. ഈ സാഹചര്യത്തില്‍ അഭിമന്യു കേസുമായി ഈ കേസിനെ താരതമ്യം ചെയ്യുകയാണ് യുവരാജ് ഗോകുല്‍.   അയോധ്യയും ബാബ്റി മസ്ജിദും തമ്മിലുള്ള വ്യത്യാസമാണ് രഞ്ജിത് ശ്രീനിവാസനും അഭിമന്യുവും തമ്മിലുള്ളതെന്ന് യുവരാജ് ഫേസ്‌ബുക്കില്‍ കുറിച്ചു. അയോധ്യ ഹൈന്ദവരുടെ വികാരമായിരുന്നുവെന്നും, അതുകൊണ്ട് തന്നെ വിധി വന്ന് അഞ്ച് വർഷത്തിനുള്ളില്‍ അവിടെ ഭവ്യമന്ദിരം ഉണ്ടായെന്നും യുവരാജ് ചൂണ്ടിക്കാട്ടി. അഞ്ചു കൊല്ലം ആയിട്ടും ബാബ്റി മസ്ജിദിന് കൊടുത്ത പറമ്ബ് അങ്ങനെ തന്നെ കിടക്കുന്നുവെന്നും യുവരാജ് പറയുന്നു. ഇതിനെയാണ് അഭിമന്യു, രഞ്ജിത്ത് കേസുമായി യുവരാജ് താരതമ്യം ചെയ്യുന്നത്. രഞ്ജിത്തിന്റെ സംഘടന കേസിന്‍റെ…

    Read More »
  • ഇത് വെറുമൊരു ബസ് അല്ല! സഞ്ചരിക്കുന്ന ആഢംബരക്കൊട്ടാരം; വില 27 കോടി 

    റോഡിൽ പലയിനം വാഹനങ്ങളുണ്ട്. കാറുകൾ, ബൈക്കുകൾ വാനുകൾ അങ്ങനെയങ്ങനെ അനേകം. ഇക്കൂട്ടത്തിൽ പ്രത്യേകതയുള്ള ബസുകൾ പോലെയുള്ള വാഹനങ്ങളാണ് റീക്രിയേഷനൽ വെഹിക്കിൾ അഥവാ ആർവി. മോട്ടോർഹോം, കാംപർവാൻ, കാരവൻ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. റീക്രിയേഷനൽ വെഹിക്കിൾ വിഭാഗത്തിൽ ഉൾപ്പെടുന്ന ബസുകളിൽ വലിയ വിലയുള്ള ഒന്നാണ് മാർച്ചി മൊബൈൽ എലമെന്റ് പലാസോ എന്ന വാഹനം. ലോകത്തിലെ ഏറ്റവും വിലകൂടിയതും ആഢംബര സൗകര്യങ്ങളുള്ളതുമായ ബസുകളിലൊന്നും കൂടിയാണ് ഇത്. 27 കോടി രൂപയ്ക്കുമേലാണ് ഇതിന്റെ വില. ഭാവികാലഘട്ടത്തിലേക്കെന്ന രീതിയിൽ നിർമിക്കപ്പെട്ട ഈ ബസ് കണ്ടാൽ ഹോളിവുഡ് സിനിമകളിലും മറ്റുമുള്ള ഒരു ബസ് മാതിരി തോന്നും. ഒരു ബഹിരാകാശവാഹനമാണോ അത്യാധുനിക ബോട്ടാണോ എന്നൊക്കെ സംശയം തോന്നാം.   ഏവിയേഷൻ, യാട്ട്, മോട്ടർസ്‌പോർട്ട്‌സ് ഡിസൈനുകൾ കൂട്ടിയിണക്കിയാണ് ഈ ബസിന്റെ നിർമാണം. ലൂഞ്ച് ഏരിയ, കിച്ചൻ, ബാത്ത്‌റൂം, മാസ്റ്റർ ബെഡ്‌റൂം തുടങ്ങിയ സൗകര്യങ്ങൾ ഈ ബസിലുണ്ട്. ഈ ബസിലുള്ള മൾട്ടിമീഡിയ സംവിധാനം യാത്രകൾ വളരെ ആസ്വാദ്യകരമാക്കുന്നതാണ്. രണ്ട്…

    Read More »
  • ”നന്ദി ലിജോ, ഷിബു! സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയില്‍ അവസരം നല്‍കിയതിന്”… വാലിബനിലെ രാജകുമാരിയെക്കുറിച്ച് ഹൈക്കോടതി വക്കീലിന്റെ കുറിപ്പ്

    ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ മനോഹരകാവ്യമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന സിനിമ. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിക്കൊണ്ട് ഈ ചിത്രം തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടിക്കൊണ്ട് മുന്നേറുകയാണ്. അമര്‍ച്ചിത്ര കഥകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ കഥപറച്ചില്‍. മരുഭൂമികളില്‍ വെച്ച് ചിത്രീകരിച്ച സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പ്രേക്ഷകന്റെ കണ്ണിനും മനസിനും ഗംഭീര വിഷ്വല്‍ ട്രീറ്റാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തില്‍ മറ്റൊരു ഘടകമാണ് ചിത്രത്തിലെ നായികമാര്‍. വാലിബനില്‍ പ്രധാനമായും മൂന്ന് നായികമാരാണുള്ളത്. ഇതില്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ വാലിബനൊപ്പം കാണുന്ന സുചിത്ര നായര്‍ എന്ന നടിയാണ് ചര്‍ച്ചാവിഷയമാകുന്നത്. സുചിത്രയെ ടെലിവിഷന്‍ ആസ്വാദകരല്ലാത്ത പ്രേക്ഷകര്‍ക്ക് തീരെ പരിചയം കാണില്ല. നേരത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥി ആയിരുന്ന സുചിത്രയെക്കുറിച്ച് അഡ്വക്കേറ്റ് ആയ സംഗീത ലക്ഷ്മണ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സുചിത്രയെ വാലിബന്റെ ഭാഗമാക്കിയതിന് ലിജോ ജോസ് പെല്ലിശ്ശേരിയോടും നിര്‍മ്മാതാവ് ഷിബു ബേബി ജോണിനോടും നന്ദി പറയുകയാണ് സംഗീത. തന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും…

    Read More »
  • 7.5 ശതമാനം പലിശ, നികുതി ഇളവ്; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം വിശദാംശങ്ങൾ

    ഓരോ വ്യക്തിയുടെയും സാമ്ബത്തിക നില അനുസരിച്ചു് വേണം നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കാൻ.മെച്ചപ്പെട്ട പലിശനിരക്കാണ് ആവശ്യമെങ്കില്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നത് ഉചിതമായ മാര്‍ഗമാണെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം.നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കുമെന്നതാണ് ഇതിന് കാരണം. നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കാന്‍ പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ബാങ്ക് എഫ്ഡി പോലെ പോസ്റ്റ് ഓഫീസ് എഫ്ഡി എന്നാണ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെ വിശേഷിപ്പിക്കുന്നത്. വിവിധ കാലയളവിലേക്കായി നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം. 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ. നിക്ഷേപകന്റെ ആവശ്യം അനുസരിച്ച്‌ ദീര്‍ഘകാലത്തേയ്ക്കും ഹ്രസ്വകാലത്തേയ്ക്കും നിക്ഷേപിക്കാനാവും. ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ ആണ് ഉള്ളത്. ജോയിന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആകും എന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും ഈ സ്‌കീം തെരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞത് ആയിരം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍…

    Read More »
  • കാഴ്ചകളുടെ പറുദീസയായ ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം

    ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എന്നത്തേയും സ്വപ്‌നമാണ് ഉദഗമണ്ഡലം അഥവാ ഊട്ടി. നീലഗിരിക്കുന്നുകളുടെ  അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം.  കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഊട്ടി.അതുപോലെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമായി ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് ഏതൊരാളും കൊതിക്കുന്ന ഒന്നാണ് ‘ഊട്ടി മൗണ്ടന്‍ റെയില്‍വേ’. സമുദ്ര നിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്. 206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍…

    Read More »
Back to top button
error: