Social Media
-
29/04/2025‘ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ എന്നെ ഓടിച്ചു, അന്നിറങ്ങി; ചോക്ലേറ്റിന്റെ സെറ്റില്‍ ഞാന്‍ നേരിട്ടത്’
താരങ്ങള്‍ക്ക് വിവിഐപി പരിഗണന ലഭിക്കുന്ന സിനിമാ രംഗത്ത് പക്ഷെ ചെറിയ റോളുകള്‍ ചെയ്യുന്നവരുടെ അവസ്ഥ അതല്ല. വലിയ തോതില്‍ ഹൈറാര്‍ക്കി ഇന്നും നിലനില്‍ക്കുന്ന സിനിമാ മേഖലയില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടുമുണ്ട്. പിന്നീട് താരങ്ങളായി മാറിയവര്‍ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാറുമുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കുന്ന കാലത്ത് നനഞ്ഞ വസ്ത്രം മാറാന്‍ കാരവാനില്‍ കയറിയതിന് വഴക്ക് കേട്ട അനുഭവം നടി സുരഭി ലക്ഷ്മി അടുത്തിടെ പറയുകയുണ്ടായി. ചോക്ലേറ്റ് എന്ന മലയാള സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണിപ്പോള്‍ നടന്‍ മനോജ് ഗിന്നസ്. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് മനോജ് ഗിന്നസ്. ചോക്ലേറ്റില്‍ ഒരു സീനില്‍ ചാക്യാര്‍ കൂത്തുകാരന്റെ വേഷത്തിലാണ് മനോജ് ഗിന്നസ് അഭിനയിച്ചത്. സെറ്റില്‍ വേദനിപ്പിച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് മനോജ് ഗിന്നസ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. രാവിലെ 6.30-7 മണിയായപ്പോള്‍ ചാക്യാര്‍ കൂത്തിന്റെ മേക്കപ്പ് ഇട്ടു. ചാക്യാര്‍ കൂത്തിന് പിറകില്‍ കെട്ടുന്ന ഞൊറികളുള്ള കോസ്റ്റ്യൂമുണ്ട്. അത് കയറിട്ട് കെട്ടണം. കസേരയില്‍ ഇരിക്കാന്‍…
Read More » -
29/04/2025‘ഞായറാഴ്ചയും നാലു മണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നു; ഭീമന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നത് സ്റ്റാര്‍ട്ടപ്പുകളേക്കാള്‍ കഷ്ട’മെന്ന് ഗൂഗിള്‍ എന്‍ജിനീയര്‍; ‘പൊരിവെയിലത്തല്ലല്ലോ എസിയിലല്ലേ ജോലി ചെയ്യുന്നത്? 40 ലക്ഷം ശമ്പളം വാങ്ങുമ്പോള്‍ പണിയെടുക്കേണ്ടി’ വരുമെന്ന് സോഷ്യല്‍ മീഡിയ
ബംഗളുരു: ഞായറാഴ്ചയും ജോലിക്കുപോകേണ്ടി വന്നതിനെ പഴിച്ച് ഗൂഗിള്‍ ജീവനക്കാരി സോഷ്യല്‍ മീഡിയില്‍ ഇട്ട പോസ്റ്റ് വൈറല്‍. എക്‌സില്‍ അനുശര്‍മമെന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണു അവധി ദിവസമായിട്ടും നാലുമണിക്കൂര്‍ ഞായറാഴ്ച ജോലിക്കു പോകേണ്ടിവന്നതിനെതയും ‘ഓണ്‍ കോള്‍’ ജീവിതത്തിന്റെ പ്രശ്‌നങ്ങളും ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റുന്നതിനെക്കുറിച്ചും ‘ചെറുതായി’ ഒന്നു സൂചിപ്പിച്ചത്. ഗൂഗിളിലെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്നാണ് അപ്രതീക്ഷിതമായി ഞായറാഴ്ച നാലുമണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നത്. പോസ്റ്റിനു കീഴില്‍ ടെക് മേഖലയില്‍ ജോലിചെയ്യുന്നവര്‍ വ്യാപക പിന്തുണയുമായി വന്നെങ്കിലും അതിനു പുറത്തുള്ളവര്‍ പരിഹാസവുമായും രംഗത്തെത്തി. നിങ്ങള്‍ക്കു വാര്‍ഷിക ശമ്പളമായി ലഭിക്കുന്ന 40 ലക്ഷത്തില്‍ ഇത്തരം ‘ടെന്‍ഷനു’കള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആദ്യ കമന്റ് വന്നതോടെയാണു വിഷയം വൈറലായത്. I wish I wasn’t bought up so well. Otherwise imagine the replies I would have given https://t.co/ZkwPvgp2VS — Anu Sharma (@O_Anu_O) April 29, 2025 സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ സാഹചര്യം കലങ്ങി…
Read More » -
29/04/2025വേലക്കാരിയെ പോലൊരുത്തിയെ വിവാഹം കഴിക്കും, ആരും അവളെ നോക്കില്ല! അജിത്തിനെതിരേ മുന്‍കാമുകി ഹീര രാജഗോപാല്‍
തല എന്ന് തമിഴ്നാട്ടുകാര്‍ വിളിക്കുന്ന നടന്‍ അജിത് കുമാര്‍ യാതൊരു വിവാദങ്ങളിലും ഇല്ലാതെ സ്വതന്ത്രനായി ജീവിക്കുന്ന വ്യക്തിയാണ്. ഭാര്യയും നടിയുമായ ശാലിനിയുടെയും മക്കളുടെയുമൊപ്പം സന്തുഷ്ടനായി ജീവിക്കുന്നു, സിനിമകളില്‍ അഭിനയിക്കുന്നു, കാര്‍ ബൈക്ക് റേസിങ്ങ് ഇതൊക്കെയാണ് അജിത്തിന്റെ ജീവിതം. സിനിമയുമായി ബന്ധപ്പെട്ടോ രാഷ്ട്രീയമോ ഒന്നിലും വിമര്‍ശനങ്ങള്‍ക്ക് കാരണമാവാത്ത അധികം ഗോസിപ്പുകള്‍ പോലുമില്ലാത്ത പെര്‍ഫെക്ഷനിസ്റ്റാണ്. മുന്‍പും അജിത്തിന്റെ പേരിനൊപ്പം വന്ന ഒരേയൊരു ഗോസിപ്പ് നടി ഹീര രാജഗോപാലുമായി പ്രണയത്തിലായിരുന്നു എന്നതാണ്. ഇവരുടെ പ്രണയകഥ ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ നടനെതിരെ ഗുരുതരമായ ആരോപണവുമായി ഹീര വന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മുന്‍കാമുകനെതിരെ ഹീര ബ്ലോഗിലൂടെ തുറന്ന് സംസാരിച്ചിരുന്നു. ഇത് അജിത്തിനെ കുറിച്ചാണെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അജിത്തും ഭാര്യ ശാലിനിയും അവരുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളുടെ പ്രണയകഥയും വൈറലായി. അങ്ങനെ അജിത്ത്-ശാലിനി വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെയാണ് തന്റെ പ്രണയകഥയും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ…
Read More » -
28/04/2025‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല, അല്‍പം സത്യസന്ധതയും കരുണയും ഈ ലോകത്ത് ആവശ്യമാണെന്നു ദയവായി മനസിലാക്കണം’: ഒന്നര വയസുള്ള മകന്റെ മുഖഭാവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചവര്‍ക്കു രൂക്ഷ വിമര്‍ശനവുമായി ബുംറയും ഭാര്യ സന്‍ജനയും
ബംഗളുരു: ലക്‌നൗവുമായുളള മത്സരത്തിനിടെ മകന്റെ മുഖത്തെ ഭാവങ്ങളുടെ പേരില്‍ പരിഹാസം പൊഴിച്ചവര്‍ക്കെതിരേ രൂക്ഷ വിമര്‍ശവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ഭാര്യ സന്‍ജന ഗണേശനും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരുടെയും അതൃപ്തി അറിയിച്ചത്. വാങ്കടെ സ്‌റ്റേഡിയത്തില്‍ ലക്‌നൗവിനെതിരായ മുംബൈയുടെ മത്സരത്തിനിടെ നാലു വിക്കറ്റ് എടുത്തിട്ടും മകന്റെ മുഖം നിര്‍വികാരമായിരുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ട്രോളുമായി ഇറങ്ങിയത്. ഇതിനു പിന്നാലെയാണു സന്‍ജന ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍ക്ക് വിരാമമിട്ടു രൂക്ഷമായി പ്രതികരിച്ചത്. ‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല’ എന്നായിരുന്നു കുറിപ്പ്. അംഗദിനെ സോഷ്യല്‍ മീഡിയയില്‍ കാണിക്കാതിരിക്കാന്‍ ഞാനും ജസ്പ്രീതും പരമാവധി ശ്രമിക്കാറുണ്ട്. ഇന്റര്‍നെറ്റ് മോശം ആളുകളെക്കൊണ്ടുകൂടി നിറഞ്ഞ ഇടമാണ്. ക്യാമറകള്‍ നിറഞ്ഞ സ്‌റ്റേഡിയത്തിലേക്കു മകനെ കൊണ്ടുവരുന്നതിലുള്ള എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞാണു അവനെയും കൊണ്ടുവന്നത്. പക്ഷേ, ഞാനും അവനും അന്നു ഗാലറയിലെത്തിയത് ജസ്പ്രീതിനെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ്. ഇക്കാര്യം നിങ്ങള്‍ ദയവു ചെയ്തു മനസിലാക്കണമെന്നും സന്‍ജന പറഞ്ഞു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും അവതാരകയും കൂടിയാണു സന്‍ജന. മൂന്നു സെക്കന്‍ഡ് ദൃശ്യത്തില്‍നിന്ന് വെറും…
Read More » -
28/04/2025വാതില്‍ തുറന്നതും അയാള്‍ വീട്ടില്‍ കയറി കുളിച്ച് സോഫയില്‍ കയറിക്കിടന്നു! ശിവാംഗിയുടെ ഞെട്ടിക്കുന്ന അനുഭവം…
ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് ദുരന്തങ്ങളാണെങ്കിലും ഇന്റര്‍വ്യൂ എല്ലാം സൂപ്പര്‍ഹിറ്റാണ്. നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍െക്കുറിച്ചാണ് പറഞ്ഞത്. എന്നാല്‍, ഇന്റര്‍വ്യൂ രംഗത്ത് ധ്യാനിന് ഒരു വെല്ലുവിളിയുണ്ടെങ്കില്‍ അത് ശിവാംഗിയാണെന്ന് എല്ലാവരും പറയുന്നു. ഗായികയും അഭിനേത്രിയുമായ ശിവാംഗി കൃഷ്ണകുമാറിന്റെയും അമ്മ ബിന്നി കൃഷ്ണകുമാറിന്റെയും അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന്റെ അച്ഛനമ്മാരായ ബിന്നിയും കൃഷ്ണകുമാറും ശിവാംഗിക്കും മുന്‍പേ മലയാളികള്‍ക്ക് പരിചിതരാണ്. മലയാളത്തിലെ അറിയപ്പെടുന്ന ഗായകരാണ് ഇരുവരും. ബിന്നി മലയാളിയും കൃഷ്ണകുമാര്‍ തമിഴ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗവുമാണ്. ചന്ദ്രമുഖിയില്‍ രജനികാന്തും, ജ്യോതികയും, വിനീതും അഭിനയിച്ച ‘രാ രാ…’ എന്ന് തുടങ്ങുന്ന ക്ലാസിക് ഗാനം ആലപിച്ചത് ബിന്നി കൃഷ്ണകുമാറാണ്. റിയാലിറ്റി ഷോയിലെ പ്രകടനത്തിലൂടെയാണ് ശിവാംഗിയെ പ്രേക്ഷകര്‍ പരിചയിച്ചത് ‘കുക്ക് വിത്ത് കോമാളി’ എന്ന കോമഡി കുക്കറി ഷോയിലെ പ്രകടനത്തോട് കൂടിയാണ് ശിവാംഗി ശ്രദ്ധനേടുന്നത്. ഡോണ്‍, നായി ശേഖര്‍ റിട്ടേണ്‍സ്, ഷോട്ട് ബൂട്ട് ത്രീ തുടങ്ങിയ ചിത്രങ്ങളില്‍ ശിവാംഗി വേഷമിട്ടുകഴിഞ്ഞു. തമിഴ് ചിത്രം പസംഗയില്‍ ശിവാങ്ങി പിന്നണിഗായികയായി. ‘ബോയ്ഫ്രണ്ട്’…
Read More » -
27/04/2025എംവിഡി ഇതൊന്നും കാണുന്നില്ലേ? തിരക്കേറിയ നടുറോഡില്‍ രേണുവിന്റെ പ്രണയ റീലിന് വ്യാപക വിമര്‍ശനം; ബൈക്ക് യാത്രികര്‍ ഇടഞ്ഞതോടെ ദാസേട്ടനൊപ്പമുള്ള ഷൂട്ടിംഗ് നിര്‍ത്തി
കോഴിക്കോട്: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിനാണ് ഇരയാകുന്നത്. സുധിയുടെ മരണത്തിന് ശേഷം അഭിനയ രംഗത്ത് രേണു സജീവമാണ്. എന്നാല്‍ രേണുവിന്റെ ചില റീലുകളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. സോഷ്യല്‍ മീഡിയ താരമായ ദാസേട്ടന്‍ കോഴിക്കോട് എന്ന ദാസ് കോഴിക്കോടുമൊത്തുളള റീലുകള്‍ പുറത്ത് വന്നതോടെ രേണുവിന് നേരെയുളള ആക്രമണം കടുത്തു. ഏറ്റവും ഒടുവില്‍ വിമര്‍ശനമേറ്റ് വാങ്ങുന്നത് ഇരുവരുടേയും റീല്‍സ് ചിത്രീകരണ വിഡിയോ ആണ്. രേണുവും ദാസേട്ടന്‍ കോഴിക്കോടും തിരക്ക ഉളള റോഡിന് നടുവില്‍ ഒരു പ്രണയഗാനത്തിന് ചുവട് വെയ്ക്കുന്നതാണ് വിഡിയോയിലുളളത്. സമീപത്ത് കൂടി വാഹനങ്ങള്‍ പോകുന്നത് കാണാം. അതുവഴി ബൈക്കില്‍ പോയ രണ്ട് പേര്‍ ഇവരെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഇതോടെ രണ്ട് പേരും ഡാന്‍സ് നിര്‍ത്തി റോഡിന് അരികിലേക്ക് മാറുകയായിരുന്നു. പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയും അപകടമുണ്ടാക്കുന്ന തരത്തിലും റീല്‍സ് ചിത്രീകരണം നടത്തിയതിന്…
Read More » -
27/04/2025അസത്യപ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരേ കടുത്ത നടപടിയെന്ന് നടി പ്രയാഗാ മാര്‍ട്ടിന്‍; ‘മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കി, പ്രഫഷണല്‍ ജീവിതത്തില്‍ ഉടനീളം മാന്യതയ്ക്കും സത്യസന്ധതയ്ക്കും പ്രാധാന്യം നല്‍കി’
തനിക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നില്‍ക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണെന്ന് അവര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.. അസത്യവിവരങ്ങള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി തന്റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ലെന്നും അവര്‍ കുറിച്ചു പ്രയാഗ മാര്‍ട്ടിന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം: അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്റെ പേര് ചില മാധ്യമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇത്തരം ആരോപണങ്ങള്‍, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ഞാന്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നില്‍ക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീര്‍ത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കാന്‍ അനുവദിക്കുമ്പോള്‍ പൊതു മര്യാദയുടെയും അടിസ്ഥാന മാന്യതയുടെയും പ്രത്യക്ഷമായ തകര്‍ച്ചയും ഒരുപോലെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള…
Read More » -
26/04/2025ഏഴാം തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് സിഇഒ പോയത് മദ്യഷോപ്പിലേക്കോ?
ബെംഗളുരു: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ആര്‍.സി.ബിക്കെതിരായി നടന്ന മത്സരത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് സി.ഇ.ഒ: ജേക് ലുഷി മക്രത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങിയ മക്രം മറ്റൊരു ഉദ്യോഗസ്ഥനൊപ്പം മദ്യഷോപ്പിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ ആര്‍.സി.ബി ആരാധകനാണ് പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മ ീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. ഇംഗ്ലണ്ടുകാരനായ മക്രം 2017ലാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് 20201ല്‍ സി.ഇ.ഒയായി ചുമതലയേറ്റു. ഐ.പി.എല്ലില്‍ ഇത്തവണ രാജസ്ഥാന്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഇന്നലത്തേത് രാജസ്ഥാന്റെ സീസണിലെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണ്. ആകെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴാംതോല്‍വിയം. രണ്ടുവിജയങ്ങളില്‍ നിന്ന് നാലുപോയിന്റ് മാത്രമാണ് രാജസ്ഥാന് ഇതുവരെ നേടാനായത്. https://x.com/sumukh_ananth/status/1915485039955247110?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1915485039955247110%7Ctwgr%5E59aa2a2a13cad2bcb1a7f2ea169f946a4e204314%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1523312u%3Dsportsfbclid%3DIwY2xjawJ5S7dleHRuA2FlbQIxMQBicmlkETF4TjBvcEFHSFM1SkNNYTdKAR4EX85vZVTX48FHwWMa3-6sD2AtuLTcTC19JSH-LBPa8FaWHg6_ecQ2FJEX8g_aem_SCUoeWOGLrvx3lXbppo6Mg ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 205…
Read More » -
26/04/2025പൊന്നിയന്‍ സെല്‍വനിലെ വീര രാജ വീര ഗാനം കോപ്പിയടി? ഡല്‍ഹി കോടതിയില്‍ എ.ആര്‍. റഹ്‌മാനു തിരിച്ചടി; റഹ്‌മാനും നിര്‍മാതാവും രണ്ടുകോടി വീതം കെട്ടിവയ്ക്കണം; സംഗീത സംവിധായകരായി പരാതിക്കാരുടെ പേരു ചേര്‍ക്കണം
ന്യൂഡല്‍ഹി: പാട്ടിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടു സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍. റഹ്‌മാനും അദ്ദേഹത്തിന്റെ നിര്‍മാണക്കമ്പനിയായ മദ്രാസ് ടാക്കീസിനും തിരിച്ചടി. 2023ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2 (പിഎസ് 2)ല്‍ ഉള്‍പ്പെടുത്തിയ ‘വീര രാജ വീര’ എന്ന ഗാനത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പകര്‍പ്പവകാശ ലംഘന കേസിലാണു ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അന്തിമ വിധി വരുന്നതുവരെ റഹ്‌മാനും നിര്‍മാണക്കമ്പനിയും രണ്ടുകോടി വീതം കോടതിയില്‍ കെട്ടിവയ്ക്കണം. 2023-ല്‍ പത്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായകനുമായ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍, തന്റെ പിതാവ് നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും അമ്മാവന്‍ സാഹിറുദ്ദീന്‍ ദാഗറും ചേര്‍ന്ന് രചിച്ച ‘ശിവ സ്തുതി’ എന്ന ഗാനത്തില്‍ നിന്ന് ഗാനത്തിന്റെ രചന പകര്‍ത്തിയതാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചു. റഹ്‌മാനും മദ്രാസ് ടാക്കീസും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ധാര്‍മ്മിക അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും ഉത്തരവിടണമെന്നായിരുന്നു ആവശ്യം.…
Read More » -
25/04/2025എനിക്കു മുണ്ടുടുക്കാനും അറിയാം, മുണ്ട് കുത്തിവയ്ക്കാനും അറിയാം; വേണമെങ്കില്‍ മലയാളത്തില്‍ തെറിപറയാനും അറിയാം; വി.ഡി. സതീശന്റ പരിഹാസത്തിന് ലൂസിഫറിലെ മാസ് ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ‘എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തില്‍ തെറി പറയാനും അറിയാം’ ലൂസിഫര്‍ സിനിമയില്‍ ടൊവിനോ തോമസിന്റെ മാസ് ഡയലോഗായിരുന്നു ഇത്. ഇതേ ഡയലോഗ് കേരള രാഷ്ട്രിയത്തിലും ഉപയോഗിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖരിന് കേരള രാഷ്ട്രീയം അറിയില്ല, മലയാളം അറിയില്ല എന്ന വി.ഡി. സതീശനന്റെ ആരോപണത്തിനുള്ള മറുപടിയായിട്ടാണ് സിനിമയിലെ മാസ് അതേ പടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പകര്‍ത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍ ‘എനിക്കു കേരള രാഷ്ട്രീയം അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം എനിക്കറിയില്ല. അത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയമാണ്. എനിക്ക് വികസന രാഷ്ട്രീയമാണ് അറിയുക. അവസരങ്ങളും തൊഴിലും നിക്ഷേപവും കൊണ്ടുവരലാണ് ഞങ്ങളുടെ ലക്ഷ്യം. എനിക്കു മലയാളം അറിയില്ലെന്നാണ് രണ്ടാമത്തെ ആരോപണം. ഞാന്‍ തൃശൂരില്‍ പഠിച്ചു വളര്‍ന്ന ആളാണ്. രാജ്യസേവനം ചെയ്ത പട്ടാളക്കാരന്‍ ചന്ദ്രശേഖറിന്റെ മകനാണ്. എനിക്കു…
Read More »