Social MediaTRENDING

ചേച്ചിയും ഖുഷിയും ഇനി ഒറ്റയ്ക്കാവില്ലല്ലോ; ആര്യയെക്കാള്‍ പ്രായം കുറവോ സിബിന്? ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സഹോദരി

രാഴ്ച മുമ്പ് ഏറ്റവും കൂടുതല്‍ വൈറലായ വാര്‍ത്ത മിനിസ്‌ക്രീന്‍ താരങ്ങളായ ആര്യ ബഡായിയുടേയും സിബിന്‍ ബെഞ്ചമിന്റേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നതാണ്. വര്‍ഷങ്ങളായുള്ള പരിചയവും അടുപ്പവുമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. രണ്ടുപേരുടേയും രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു എന്‍?ഗേജ്‌മെന്റ് ചടങ്ങുകള്‍ നടന്നത്. ഫങ്ഷന്റെ ചിത്രങ്ങള്‍ ആര്യയും സിബിനും സോഷ്യല്‍മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.

അച്ഛന്റെ മരണശേഷം അമ്മയും സഹോദരിയും മകളും അടങ്ങുന്നതാണ് ആര്യയുടെ കുടുംബം. അച്ഛന്‍ അസുഖ ബാധിതനായപ്പോള്‍ മുതല്‍ കുടുംബകാര്യങ്ങളും അനിയത്തിയുടെ കാര്യങ്ങളും എല്ലാം ഒരു കുറവും കൂടാതെ നോക്കിയത് ആര്യയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഏറ്റവും മനോഹരമായി ആഢംബര പൂര്‍വം നല്ലൊരാളെ കണ്ടെത്തി അനിയത്തിയെ കൈപിടിച്ച് ഏല്‍പ്പിക്കുകയും ചെയ്തു ആര്യ.

Signature-ad

ഇരുപതുകളുടെ തുടക്കത്തില്‍ ആയിരുന്നു ആര്യയുടെ ആദ്യ വിവാഹം. വൈകാതെ മകളും പിറന്നു. പിന്നീട് വിവാഹമോചിതയായി. അതിനുശേഷം രാപ്പകല്‍ ഇല്ലാതെ കുടുംബത്തിനും മകള്‍ക്കും വേണ്ടിയായിരുന്നു ആര്യയുടെ ജീവിതം. വിവാഹമോചനത്തിനുശേഷം ഒരു പ്രണയം ആര്യയുടെ ജീവിതത്തിലുണ്ടായിരുന്നു. ബി?ഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് ആര്യ പറയുകയും ചെയ്തിരുന്നു.

എന്നാല്‍ താരം ഷോ കഴിഞ്ഞ് പുറത്ത് വന്നപ്പോഴേക്കും ആ പ്രണയം തകര്‍ന്നിരുന്നു. ആ ബന്ധത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ആര്യ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. നടിയുടെ വിവാഹ?നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്കുണ്ടായിരുന്ന സംശയമായിരുന്നു ആര്യയ്ക്കും സിബിനും കുടുംബത്തിന്റെ പിന്തുണയില്ലേ എന്നത്.

രണ്ട് കുടുംബങ്ങളുടേയും പിന്തുണ വിവാഹത്തിനുണ്ടെന്നതാണ് ആര്യ പങ്കിടുന്ന പുതിയ ഫോട്ടോകളില്‍ നിന്നും മനസിലാകുന്നത്. മാത്രമല്ല ആര്യയ്ക്കും സിബിനും ആശംസകള്‍ നേര്‍ന്ന് മനോഹരമായ ഒരു കുറിപ്പ് സഹോദരി അഞ്ജന പങ്കുവെക്കുകയും ചെയ്തു. ഇനി അങ്ങോട്ടുള്ള ജീവിതത്തില്‍ തന്റെ ചേച്ചിയും മകളും ഒറ്റയ്ക്കായിരിക്കില്ലല്ലോ എന്നത് തന്നെ വലിയ സന്തോഷം നല്‍കുന്നുവെന്നാണ് അഞ്ജന കുറിച്ചത്.

ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കും ഞാന്‍. പക്ഷെ എനിക്ക് ഇത് പ്രത്യേകമായതിനാല്‍ അല്ലെങ്കില്‍ ഒരു പ്രധാന ഓര്‍മ്മ ആയതുകൊണ്ട് ഞാന്‍ ഈ സമയം എടുത്തു. എന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ മാനിഫെസ്റ്റേഷന്‍ നടത്തിയാല്‍ അത് ഒടുവില്‍ നിങ്ങള്‍ക്ക് സംഭവിക്കും. അതുപോലെ ഞാന്‍ വര്‍ഷങ്ങളായി മാനിഫെസ്റ്റ് ചെയ്തിരുന്ന ഒരു ദിവസമാണ് ഇത്. അവളുടെ വിവാഹദിനം… ഒടുവില്‍ അത് സംഭവിച്ചു. ഇത് ഒരു വിവാഹനിശ്ചയം മാത്രമാണെന്ന് എനിക്കറിയാം.

പക്ഷെ ഞങ്ങള്‍ക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിവസമായിരിക്കും. ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി ശരിക്കും കാത്തിരുന്ന മറ്റൊരാള്‍ ഉണ്ടായിരുന്നു…അച്ഛന്‍. ഇപ്പോള്‍ അച്ഛന്‍ സമാധാനിക്കുന്നുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചേച്ചി… എനിക്ക് നീ നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ആത്മാര്‍ത്ഥമായി സന്തോഷമുണ്ട്.

ഒടുവില്‍ നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോള്‍…ഡാഡ പറയാറുള്ളത് പോലെ ഒടുവില്‍ നീ ജീവിതത്തില്‍ സെറ്റിലാവുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നമ്മള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു കാര്യം അറിയുക എന്ത് സംഭവിച്ചാലും ഞാന്‍ എപ്പോഴും നിനക്ക് ശക്തിയായി പിന്നിലുണ്ടാകും എന്നാണ് അഞ്ജന കുറിച്ചത്. ആര്യ അടക്കമുള്ളവര്‍ സഹോദരിയുടെ കുറിപ്പിന് സ്‌നേഹം അറിയിച്ച് എത്തി.

അതേസമയം ആര്യ-സിബിന്‍ പ്രായവ്യത്യാസവും ഇരുവരുടേയും വിവാഹരജിസ്‌ട്രേഷന്‍ അപേക്ഷയുടെ ഫോട്ടോ വൈറലായശേഷം ചര്‍ച്ചയാകുന്നുണ്ട്. ആര്യയ്ക്ക് സിബിനേക്കാള്‍ ഒരു വയസ് കൂടുതലാണ്. ആര്യയുടെ പ്രായം മുപ്പത്തിനാലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: