KeralaNEWSSocial Media

സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല നിരീക്ഷകന്‍; അടുത്ത 10 മാസം മന്ത്രിയാകുമെന്നും പ്രവചനം

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളില്‍ ബിജെപിക്കു വേണ്ടി രംഗത്തു വരാറുള്ള ഷാബു പ്രസാദ് ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത പത്തു മാസം അയാള്‍ മന്ത്രിയുമാകും… നിലമ്പൂര്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും എന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പില്‍ പ്രവചിക്കുന്നു.

‘കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും. അല്ലെങ്കില്‍ വിട്ട് നില്‍ക്കും. 2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ നടക്കാന്‍ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂര്‍. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.’

Signature-ad

‘വാരരേ… എങ്ങും പോകല്ലേ… കോണ്‍ഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗള്‍ഫീന്ന് കിട്ടിയ ഐ ഫോണുകള്‍ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ… അടുത്ത ഇലക്ഷനില്‍ എടുത്ത് വീശാനുള്ളതാ… എന്നിട്ട് എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബര്‍ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാന്‍. ലേ അന്‍വര്‍… എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ… ‘ ഷാബു പ്രസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷാബു പ്രസാദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

നിലമ്പൂരില്‍ സ്വരാജ് ജയിക്കും… അടുത്ത പത്തു മാസം അയാള്‍ മന്ത്രിയുമാകും… നിലമ്പൂര്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും… കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും അല്ലെങ്കില്‍ വിട്ട് നില്‍ക്കും…

2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ നടക്കാന്‍ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂര്‍… മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും…

വാരരേ… എങ്ങും പോകല്ലേ… കോണ്‍ഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗള്‍ഫീന്ന് കിട്ടിയ ഐ ഫോണുകള്‍ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ… അടുത്ത ഇലക്ഷനില്‍ എടുത്ത് വീശാനുള്ളതാ… എന്നിട്ട് എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബര്‍ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാന്‍…

ലേ അന്‍വര്‍… എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ…

Back to top button
error: