മേക്കപ്പ് ഒരല്പം ഓവറായി! സ്‌കാനിങ്ങില്‍ തിരിച്ചറിയാനായില്ല, വിമാനത്താവളത്തില്‍ പുലിവാല് പിടിച്ച് യുവതി

പണ്ട് നടന്ന സംഭവങ്ങള്‍ ഇന്ന് ചര്‍ച്ചയാവുന്നതാണിപ്പോള്‍ ട്രെന്‍ഡ്. അങ്ങനെയൊരു വീഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. ചൈനയിലെ വിമാനത്താവളത്തിലാണ് സംഭവബഹുലമായ ‘കഥ’ അരങ്ങറുന്നത്. 2024 സെപ്റ്റംബറില്‍ ഷാങ്ഹായ് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരിക്ക് ഇമിഗ്രേഷന്‍ കൗണ്ടറില്‍ അപ്രതീക്ഷിത അനുഭവമുണ്ടായി.
പാസ്‌പോര്‍ട്ട് ഫോട്ടോയും നേരിട്ടുള്ള യുവതിയും തമ്മില്‍ വലിയ സാമ്യമില്ല. യുവതിയുടെ മേക്കപ്പായിരുന്നു കാരണം. പറഞ്ഞത് വിമാനത്താവള ജീവനക്കാര്‍ അല്ല, എയര്‍പ്പോര്‍ട്ടിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്‌കാനറാണ്. ഫേഷ്യല്‍ സ്‌കാനറിന് യുവതിയെ തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ മേക്കപ്പ് നീക്കം ചെയ്യാന്‍ വിമാനത്താവള ജീവനക്കാര്‍ ആവശ്യപ്പെടുന്ന വിഡിയോയാണ് യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
‘നിങ്ങളുടെ പാസ്പോര്‍ട്ട് ഫോട്ടോ പോലെ എല്ലാം തുടച്ചുമാറ്റുക. നിങ്ങള്‍ എന്തിനാണ് മേക്കപ്പ് ഇങ്ങനെ ചെയ്യുന്നത്? നിങ്ങള്‍ പ്രശ്‌നമുണ്ടാക്കുകയാണ്’ വിമാനത്താവള ജീവനക്കാര്‍ പ്രകോപിതരായ സ്വരത്തില്‍ നിര്‍ദേശിക്കുമ്പോള്‍ യുവതി മുഖം തുടക്കുന്നത് വിഡിയോയില്‍ കാണാം. വിഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ്. ഇത് സാധാരണ മേക്കപ്പ് അല്ല, കോസ്‌പ്ലേ ആണെന്നതടക്കമുള്ള കമന്റുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ യുവതിയോട് സഹതാപം പ്രകടിപ്പിച്ചു.
View this post on Instagram
യുവതി അസ്വസ്ഥയായി കാണപ്പെട്ടുവെന്നും മേക്കപ്പിന്റെ പേരില്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ പ്രകോപിതരാകേണ്ടതില്ല എന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിലര്‍ ഫേഷ്യല്‍ സ്‌കാനറിന്റെ പ്രവര്‍ത്തനക്ഷമതയെ ചോദ്യം ചെയ്തു. എത്ര വലിയ മേക്കപ്പ് ആണെങ്കിലും സ്‌കാനര്‍ മുഖം തിരിച്ചറിയാന്‍ കഴിയാത്തതായിരിക്കരുത്. ഉപകരണങ്ങള്‍ അപ്ഗ്രേഡ് ചെയ്യേണ്ട സമയമല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.






