Social MediaTRENDING

ബിഗ് ബോസ് സീസണ്‍ 7ലെ താരങ്ങള്‍ ആരൊക്കെ? നിള നമ്പ്യാര്‍ മുതല്‍ രേണുസുധിയും ജാസിയും വരെ പട്ടികയില്‍

ബിഗ് ബോസിന്റെ ഏഴാം സീസണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ സീസണിന്റെ ലോഗോയും പുറത്തുവിട്ടിരിക്കുകയാണ്. ഇതോടെ പുതിയ സീസണിലെ മത്സാരാര്‍ത്ഥികളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. സിനിമ, സീരിയല്‍ രംഗത്തെ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളുടെ പേരുകളുമാണ് ചര്‍ച്ചകളില്‍ നിറയുന്നത്. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഇടം പിടിച്ച രേണു സുധിയുടെ പേരാണ് സാദ്ധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. രേണുവിന്റെ റീല്‍സും ആല്‍ബങ്ങളും വൈറലായതിനൊപ്പം വിമര്‍ശനങ്ങള്‍ക്കുംവിധേയമായിരുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ ബിഗ് ബോസില്‍ വിളിച്ചാല്‍ പങ്കെടുക്കുമെന്ന് രേണു സുധി പറഞ്ഞിരുന്നു.

പ്രശ്നേഷ് എന്നറിയപ്പെടുന്ന യുട്യൂബര്‍ രോഹിത്ത് ആണ് സാദ്ധ്യതാ പട്ടികയിലെ മറ്റൊരാള്‍. ഗ്രീന്‍ ഹൗസ് ക്ലീനിംഗ് എന്ന യുട്യൂബ് ചാനലിലൂടെ രോഹിത്ത് ശ്രദ്ധ നേടിയിരുന്നു. മറ്റൊരു സോഷ്യല്‍ മീഡിയാ താരമായ പ്രണവ് കൊച്ചുവും ഈ സീസണില്‍ ഉണ്ടായേക്കുമെന്നാണ് പ്രവചനം. മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ജാസിക്കും സാദ്ധ്യത കല്പിക്കുന്നുണ്ട്. വ്ലോഗര്‍ അലന്‍ ജോസ് പെരേരയും പുതിയ സീസണില്‍ എത്തിയേക്കുമെന്നും പറയുന്നുണ്ട്.

Signature-ad

സീരിയല്‍ രംഗത്ത് നിന്ന് അനുമോളുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് നിന്ന് നടന്‍ റോഷന്‍. ജിഷിന്‍ മോഹന്‍ എന്നിവരുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. നടി അഞ്ജന മോഹന്‍, ഡാന്‍സറും ഡോക്ടറുമായ ജാനകി ഓംകുമാര്‍, ഗായിക ഫൗസിയ റഷീദ്, അവതാരകരായ മസ്താനി, മെഹര്‍ ഫാത്തിമ, റാപ്പര്‍ വിശ്വദേവ്, വ്ലോഗര്‍ ഉണ്ണിക്കണ്ണന്‍, നിള നമ്പ്യാര്‍ എന്നിവരുടെ പേരുകളും സാദ്ധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ ഇത്തവണ സീസണില്‍ ഇടംപിടിക്കും എന്നാണ് കണ്ടറിയേണ്ടത്.

 

 

Back to top button
error: