LIFELife StyleSocial MediaTRENDING

നടി കുളിച്ച വെള്ളം ഉപയോഗിച്ച് സോപ്പുമായി അമേരിക്കന്‍ കമ്പനി; ആദ്യഘട്ടത്തില്‍ 5000 സോപ്പ്

സിനിമയിലൂടെ കടന്നുവന്ന്, സീരിയലിലുകളിലൂടെ പ്രശസ്തിയായ താരമാണ് സിഡ്നി സ്വീനി. ‘ZMD: Zombies of Mass Destruction’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നാലെ ഹ്രസ്വചിത്രങ്ങളിലൂടെ തന്റെ സ്ഥാനമുറപ്പിച്ചു.

അതിനിടയിലാണ് ടെലിവിഷന്‍ രംഗത്തേക്ക് കടക്കുന്നത്. 2018-ല്‍ ‘Everything Sucks!’ എന്ന അമേരിക്കന്‍ കോമഡി ഡ്രാമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ‘The Handmaid’s Tale’, ‘Sharp Objects’ എന്നിവയിലൂടെ പ്രസിദ്ധയായി. പിന്നാലെയെത്തിയ എച്ച്.ബി.ഒ ചാനലിലെ ‘യുഫോറിയ’ എന്ന ഡ്രാമ സീരീസാണ് സിഡ്നിയുടെ കരിയറിലെ വമ്പന്‍ ഹിറ്റ്.

Signature-ad

2020-ല്‍ ഫിഫ്റ്റ്-ഫിഫ്റ്റി ഫിലിംസ് എന്ന പേരില്‍ സ്വന്തമായൊരു നിര്‍മാണക്കമ്പനിയും അവര്‍ ആരംഭിച്ചു. 2022-ല്‍ ടൈം മാസികയുടെ ‘ടൈം 100 നെക്സ്റ്റ് ലിസ്റ്റി’ല്‍ അവര്‍ ഇടംപിടിച്ചു. പല വന്‍കിട ബ്രാന്‍ഡുകളും തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സിഡ്നിയെ നിയോഗിച്ചു.

ഒട്ടേറെ ആരാധകരുള്ള താരമാണ് സിഡ്നി. അത് ബിസിനസാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ താരം. താന്‍ കുളിക്കാനുപയോഗിച്ച വെള്ളം കൊണ്ട്, സോപ്പ് നിര്‍മിച്ച് വിപണിയിലിറക്കാനുള്ള ശ്രമത്തിലാണവര്‍. ബാത്ത് ടബ്ബിലെ ബബിള്‍ ബാത്തിനുശേഷമുള്ള വെള്ളമാണ് ഈ ലിമിറ്റഡ് എഡിഷന്‍ സോപ്പിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഡോ.സ്‌ക്വാച്ച് സോപ്പുമായി സഹകരിച്ചാണ് ഇതിന്റെ ഡിസൈനും നിര്‍മാണവും. ആദ്യഘട്ടത്തില്‍ 5000 സോപ്പാണ് വില്‍പനയ്ക്കായെത്തിക്കുന്നത്. ഒരു സോപ്പിന് ഏകദേശം 680 രൂപയായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ”താന്‍ കുളിച്ച വെള്ളം വേണമെന്ന് ആരാധകര്‍ തുടര്‍ച്ചയായി ആവശ്യപ്പെടാറുണ്ട്. അങ്ങനെയാണ് ഇത്തരമൊരു സോപ്പിന്റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചത്”, സിഡ്നി പറയുന്നു. ‘സിഡ്നിസ് ബാത്ത് വാട്ടര്‍ ബ്ലിസ്’ എന്നാണതിന് പേരിട്ടിരിക്കുന്നത്.

നേരത്തെ ഡോ.സ്‌ക്വാച്ചിന്റെ നാച്വറല്‍ ബോഡി വാഷിന്റെ പരസ്യത്തില്‍ സിഡ്നി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ടബ്ബില്‍ ബബിള്‍ ബാത്ത് ചെയ്യുന്ന രീതിയിലായിരുന്നു ആ പരസ്യം. ആ പരസ്യത്തില്‍ ഉപയോഗിച്ച വെള്ളമാണ് ശേഖരിച്ച്, സോപ്പുകളായി എത്തിക്കുന്നതെന്ന് കമ്പനി പറയുന്നു.

Back to top button
error: