Social Media

  • സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു, മുഖത്തടിച്ചു, താടിയെല്ല് തകര്‍ത്തു; നിര്‍മാതാവിന്റെ പീഡനങ്ങള്‍ വെളിപ്പെടുത്തി നടി ഫ്ളോറ സൈനി

    മുംബൈ: നിര്‍മാതാവ് ഗൗരംഗ് ദോഷിയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയ ബോളിവുഡ് നടിയാണ് ഫ്ളോറ സൈനി. നാല് വര്‍ഷം മുമ്പ് മീടുവിന്റെ ഭാഗമായാണ് ഫ്ളോറ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഗൗരംഗ് ദോഷിയുമായി ബന്ധമുണ്ടായിരുന്ന കാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങളേയും അയാളുടെ വധഭീഷണിയേയുമെല്ലാം കുറിച്ചാണ് ഫ്ളോറ തുറന്നുപറഞ്ഞിരുന്നത്. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഫ്ളോറ രംഗത്തെത്തിയിരിക്കുകയാണ്. ശ്രദ്ധ വാള്‍ക്കര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതുമായ സംഭവത്തെയാണ് ഫ്ളോറ തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഗൗരംഗ് ദോഷി മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഫ്ളോറയുടെ വെളിപ്പെടുത്തല്‍. ഹ്യൂമാന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടി ദുരനുഭവങ്ങള്‍ വിവരിച്ചത്. ”ഗൗരംഗ് ദോഷിയുമായുള്ള ബന്ധം തുടങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാന്‍ അയാള്‍ സമ്മതിച്ചിരുന്നില്ല. അന്ന് ഞാന്‍ പ്രണയത്തിലായിരുന്നു. അയാള്‍ പ്രശസ്തനായ നിര്‍മാതാവും. എന്നാല്‍, കാര്യങ്ങള്‍ മാറിമറിഞ്ഞു. അയാള്‍ എന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിച്ചു. എന്റെ ഫോണ്‍ കൈവശപ്പെടുത്തി. എന്നെ ജോലി ചെയ്യാന്‍…

    Read More »
  • ഒരു കൈയില്‍ 16 പ്ലേറ്റുകള്‍; ഹോട്ടല്‍ വെയിറ്ററുടെ വെറൈറ്റി പ്രകടനത്തിന് കൈയടിച്ച് നെറ്റിസണ്‍സ്

    സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഇത്രമേല്‍ വര്‍ധിച്ചതോടെ ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ള വാര്‍ത്തകളും നിമിഷം നേരത്തിലാണ് വൈറലാകുന്നത്. പലതരം കഴിവുകളുള്ള നിരവധി ആളുകളാണ് ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെക്കുറിച്ച് ഒരു അറിവുമില്ലാത്തവരാണ് ഇതില്‍ പലരും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ തലവനായ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോയാണിത്. ഒരു കൈയില്‍ 16 പ്ലേറ്റുമായി കടയില്‍ എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പുന്ന സൂപ്പര്‍ ഹീറോയായ ഒരു വെയ്റ്ററിന്റെ വീഡിയോയാണിത്. എന്തായാലും ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സാധാരണക്കാരനായ ഈ വെയ്റ്റര്‍. ‘വെയ്റ്റര്‍ പ്രോഡക്റ്റിവിറ്റി’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതൊരു ഒളിമ്പിക് ഇനമായി അംഗീകരിച്ചാല്‍ സ്വര്‍ണ മെഡല്‍ ഉറപ്പാണെന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്. അടുപ്പില്‍ നിന്ന് ചുട്ട് എടുക്കുന്ന ചൂടുള്ള ദോശ വയ്ക്കുന്ന പാത്രങ്ങളാണ് കൈയില്‍ വെയ്റ്റര്‍ അടുക്കി വച്ചിരിക്കുന്നത്. We need to…

    Read More »
  • ഇത്രയും ‘ഇന്റിമേറ്റ് സീന്‍ ഒന്ന് മാത്രമേയുള്ളു… ‘ക്രിസ്റ്റി’യിലെ മാളവികയുമായുള്ള ചുംബന രംഗത്തെക്കുറിച്ച് പ്രതികരിച്ച് മാത്യു

    ക്രിസ്റ്റി സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ ഹോട്ട് ടോക്ക്. മാളവിക മോഹനും മാത്യു തോമസുമൊത്തുള്ള പ്രണയ രംഗങ്ങളും പാട്ടും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമയില്‍ ചുംബിക്കാൻ വരുന്ന സീന്‍ എടുക്കുമ്പോള്‍ മാത്യു പേടിച്ചിരിക്കുകയായിരുന്നു എന്ന് മാളവിക ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ രംഗത്തെക്കുറിച്ച് ഇതാദ്യമായി മാത്യുവും മനസു തുറന്നിരിക്കുകയാണ്. ഈ സിനിമയിൽ ഇത്രയും ഇന്റിമേറ്റ് ആയുള്ള സീന്‍ ഒന്നേയുള്ളൂവെന്ന് മാത്യു പറഞ്ഞു. പതിനെട്ട് വയസാകുന്നതിന് മുമ്പും മെച്വേഡ് ആയതിന് ശേഷവും ക്രിസ്റ്റിയിലെ തന്റെ കഥാപാത്രത്തിന് തന്നേക്കാള്‍ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോട് പ്രണയമുണ്ട്. അതിനാല്‍ പ്രായം മാറുമ്പോള്‍ വരുന്ന വ്യത്യാസങ്ങളും ട്രാന്‍സിഷനും കാണിക്കുന്നുണ്ട്. വെറുതെ ചെറിയ പ്രായത്തില്‍ തോന്നിയ പ്രണയമല്ല വയസ് കൂടുന്തോറും ആ പ്രണയവും വളരുന്നുണ്ടെന്നും സിനിമയില്‍ കാണിക്കുന്നുണ്ട്. കോളേജ് ഫൈനല്‍ ഇയര്‍ വരെയുള്ള ജേര്‍ണി പടത്തിലുണ്ടെന്നും മാത്യു പറഞ്ഞു. പതിനെട്ട് വയസാകാത്ത ഒരുത്തന്റെ പ്രണയമല്ല. കുറച്ച് കാലമായി ക്രിസ്റ്റിയിലേത് പോലൊരു…

    Read More »
  • ‘ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും പേരുകൾ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ രേഖപ്പെടുത്തും…’ ശബരിമല കയറിയ അനുഭവങ്ങളുമായി കനകദുർഗയുടെ പുസ്തകം, ആശംസ നേർന്ന് രഹന ഫാത്തിമ

    ശബരിമലയിൽ പ്രവേശിച്ചതിലൂടെ  പൊതുജന ശ്രദ്ധ നേടിയവരാണ് കനക ദുർഗ്ഗയും ബിന്ദു അമ്മിണിയും. സ്ത്രീ പ്രവേശനം അനുവദിച്ചതിനെതിരായ പ്രക്ഷോഭ കാലത്ത് ഇരുവരും ശബരിമലയിൽ പ്രവേശിച്ചത് വലിയ വിവാദമാവുകയും ചെയ്തു. തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് കനക ദുര്‍ഗയ്ക്കും ബിന്ദു അമ്മിണിക്കും നേരിടേണ്ടി വന്നത്. വ്യക്തി ജീവിതത്തിലും അവർക്ക് അതിനു വലിയ വിലയും കൊടുക്കേണ്ടി വന്നു. ശബരിമലയിൽ കയറുന്നതിനു മുൻപും അതിനുശേഷവും താൻ നേരിട്ട പ്രയാസങ്ങളെ കുറിച്ച് വിശദമാക്കുന്ന കനക ദുർഗയുടെ പുസ്തകം വായനക്കാരിലേക്ക് എത്തുകയാണ്. ചിത്ര രശ്മി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിൻറെ പ്രകാശനം ഫെബ്രുവരി 22നാണ് നിശ്ചയിച്ചിട്ടുള്ളത്. മാളികപ്പുറത്തമ്മ മുതൽ കനകദുർഗ വരെ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് റഹ്ന ഫാത്തിമ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചരിത്രത്തിൻറെ താളുകളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന രണ്ട് പേരുകൾ ആയിരിക്കും കനകദുർഗയുടെയും ബിന്ദു അമ്മിണിയുടെയും എന്ന് രഹന ഫാത്തിമ ഫെയ്സ്ബുക്കിൽ കുറിച്ചു. ശബരിമല കയറിയ…

    Read More »
  • ‘സിനിമയിലെ നല്ല വേഷത്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, ഒടുവിൽ ആ സിനിമ വേണ്ടെന്നു വച്ചു’; തുറന്നുപറഞ്ഞ് നയൻതാര

    മലയാളത്തിലൂടെ സിനിമയിലെത്തി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻതാര. വിവാഹത്തോടെ സിനിമയിൽ നിന്ന് തൽക്കാലം അവധിയെടുത്ത നയൻസിന്റെ പുതിയ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൈറലായി. സിനിമയിലേക്ക് അവസരം തേടുന്നവരുടെയും നല്ല വേഷം തേടുന്ന നടിമാരുടെയും കാസ്റ്റിങ് കൗച്ച് എന്ന ദുരനുഭവത്തെക്കുറിച്ചാണ് നടിയുടെ തുറന്നു പറച്ചിൽ. താനും കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ട് എന്നാണ് നയൻതാര പറഞ്ഞത്. ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്‍കാന്‍ അവര്‍ക്ക് വേണ്ട ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് താരത്തോട് പറയുകയായിരുന്നു. എന്നാൽ, തന്‍റെ കഴിവിന്‍റെ പേരില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് പറഞ്ഞ് ചിത്രത്തിലേക്കുള്ള ഓഫർ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്ന് നയൻതാര പറഞ്ഞു. അഭിമുഖത്തിനിടെയാണ് താരം തനിക്ക് നേരിട്ട അനുഭവം തുറന്നു പറഞ്ഞത്. താരത്തിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ബാഹുബലി താരം അനുഷ്ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്ത് എത്തിയിരുന്നു. കർശനമായ നിയമങ്ങൾ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും സ്വാധീനമുള്ളവര്‍…

    Read More »
  • സദസില്‍ നിന്നും ”മമ്മൂക്കാ”ന്നൊരു കുഞ്ഞുവിളി; പ്രസംഗം നിര്‍ത്തി മറുപടി കൊടുത്ത് താരം

    മലയാളികള്‍ക്ക് മമ്മൂട്ടി എന്നാല്‍ ‘മമ്മൂക്കയാണ്’. കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ സ്‌നേഹത്തോടെ വിളിക്കുന്നതും അങ്ങനെയാണ്. എവിടെപോയാലും ഏതു തിരക്കിനിടയിലും മമ്മൂട്ടിയെ തേടി ആള്‍ക്കൂട്ടത്തില്‍ നിന്നും ആ വിളി എത്താറുണ്ട്. ഇപ്പോഴിതാ ഒരു കുഞ്ഞ് ആരാധകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. https://www.instagram.com/reel/CoG-2NSpeIy/?utm_source=ig_web_copy_link ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസംഗിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് സദസില്‍ നിന്നും ഒരു കുഞ്ഞ് ‘മമ്മൂക്ക’എന്നു വിളിക്കുന്നത്. പെട്ടെന്ന് പ്രസംഗം നിര്‍ത്തി ”ഓ..” എന്ന് താരം മറുപടി നല്‍കി. പിന്നെ ചിരിച്ചുകൊണ്ട് പ്രസംഗം തുടരുകയും ചെയ്തു. മമ്മൂട്ടിയുടെ പി.ആര്‍.ഒയും ഷെയര്‍ ആന്‍ഡ് കെയര്‍ ഫൗണ്ടേഷന്റെ അമരക്കാനുമായ റോബര്‍ട്ട് കുര്യാക്കോസാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. റോബര്‍ട്ടിന്റെ മകനാണ് സദസില്‍ നിന്നും മമ്മൂട്ടിയെ വിളിച്ചത്. ”ആ വിളി, അതെന്റെ മകന്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലടക്കം പ്രദര്‍ശിപ്പിച്ച…

    Read More »
  • വികാരഭരിതയായി ഹൻസിക, വിവാഹത്തിന്റെ അസുലഭ സുന്ദര മുഹൂർത്തങ്ങളുമായി “ഹൻസികാസ് ലവ് ശാദി ഡ്രാമ”; ടീസർ പുറത്ത്

    തെന്നിന്ത്യയിലുൾപ്പെടെ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഹൻസിക. 2022 ഡിസംബർ നാലിന് ജയ്‌പൂരിൽ വെച്ചായിരുന്നു ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയാണ് ഹൻസികയുടെ വിവാഹ വേദിയായത്. വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അസുലഭ സുന്ദര മുഹൂർത്തങ്ങൾ കോർത്തിണക്കി തയാറാക്കിയ വിവാഹ വിഡിയോ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരി 10ന് ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിലൂടെ വിവാഹ വീഡിയോ സ്‌ട്രീം ചെയ്യും. ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന് പേരിട്ടിരിക്കുന്ന ഷോ ഒരു സ്പെഷൽ പ്രോഗ്രാം പോലെയാണ് അവതരിപ്പിക്കുന്നത്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് വികാരാധീനയായി സംസാരിക്കുന്ന ഹൻസികയെ ടീസറിൽ കാണാം. ആരുടെയും ഭൂതകാലത്തിലേക്ക് ചികഞ്ഞ് നോക്കരുതെന്നൊരു സന്ദേശവും വിഡിയോയിലെ നടി നൽകുന്നു. സന്തോഷകരമായ നിമിഷങ്ങളോടെയാണ് പ്രമൊ ആരംഭിച്ചതെങ്കിലും, മാതാപിതാക്കളെ വിട്ട് പോകുന്നതിനെക്കുറിച്ചുള്ള വിഷമകരമായ നിമിഷങ്ങളെക്കുറിച്ച് ഏറെ വികാരഭരിതയായാണ് നടി സംസാരിക്കുന്നത്. വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും…

    Read More »
  • ഒരു വെറൈറ്റി പിടിച്ചതാ, പക്ഷേ ഫുഡ് ബ്ലോഗര്‍ക്ക് പണികിട്ടി, 15 ലക്ഷം രൂപ പിഴ; ബ്ലോഗര്‍ ചെയ്തത് പത്ത് വര്‍ഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം! വ്യത്യസ്തതയ്ക്ക് വേണ്ടി എന്ത് സാഹസികതയും ചെയ്യുന്ന ബ്ലോഗര്‍മാര്‍ക്ക് ഇതൊരു പാഠം

    സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ ലഭിക്കുന്നതിനായി പല കാര്യങ്ങളും ചെയ്യുന്നവരുണ്ട്. വീഡിയോകള്‍- റീല്‍സ് എന്നിവയാണ് മിക്കവരും ഇതിനായി ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍. യാത്രകളെ കുറിച്ചോ, ഭക്ഷണത്തെ കുറിച്ചോ, അല്ലെങ്കില്‍ വീട്ടുവിശേഷങ്ങള്‍ തന്നെ ഇത്തരത്തില്‍ വീഡിയോകളായി തയ്യാറാക്കി മാര്‍ക്കറ്റിംഗ് ചെയ്യുന്നവരാണ് ഏറെ പേരും. എന്നാല്‍ ചിലപ്പോഴെങ്കിലും പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമായി ഓടിനടക്കുന്ന ബ്ലോഗര്‍മാര്‍ അശ്രദ്ധ മൂലമോ അഹങ്കാരം കൊണ്ടോ എല്ലാം പല അബദ്ധത്തിലും ചെന്ന് ചാടാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടിസി എന്നറിയപ്പെടുന്ന ജിൻ മോമോ എന്ന ഫുഡ് ബ്ലോഗര്‍ വ്യത്യസ്തതയ്ക്ക് വേണ്ടി വൈറ്റ് ഷാര്‍ക്ക് ഇനത്തില്‍ പെടുന്നൊരു സ്രാവിനെ പാചകം ചെയ്തതോടെ നിയമനടപടി നേരിട്ടിരിക്കുകയാണ്. സ്രാവിനെ ഓണ്‍ലൈനായിട്ടാണത്രേ ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. ഈ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിനെതിരെയും കച്ചവടക്കാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കൂട്ടത്തില്‍ ടിസിക്ക് 15 ലക്ഷം രൂപയുടെ പിഴയാണ് ചുമത്തിയിരിക്കുന്നത്. 2022 ജൂലൈയിലാണ് ടിസി സ്രാവിനെ പാചകം ചെയ്ത് കഴിക്കുന്ന വീഡിയോ പുറത്തുവിട്ടത്. ഇതിന് ശേഷം ഇവര്‍ വിവാദത്തിലാവുകയും ശേഷം…

    Read More »
  • ഓ മൈ ​ഗോഡ്! പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന്‍റെ ‘സര്‍പ്രൈസ്’ സമ്മാനം കണ്ട് ഭാര്യ ഞെട്ടി- വീഡിയോ

    സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ കമിതാക്കളുടെയും ദമ്പതികളുടെയുമെല്ലാം രസകരമായ വീഡിയോകള്‍ നിങ്ങള്‍ കണ്ടുകാണും. പലരും വീട്ടിലെ വിശേഷങ്ങളും പ്രണയബന്ധത്തിലെ വിവിധ രുചികളുമെല്ലാം തന്നെയാണ് വീഡിയോകളുടെ ഉള്ളടക്കമാക്കാറ്. ഭാര്യ, ഭര്‍ത്താവിനോ- ഭര്‍ത്താവ് ഭാര്യക്കോ എല്ലാം സര്‍പ്രൈസായി നല്‍കുന്ന സമ്മാനങ്ങളെ കുറിച്ചെല്ലാം ഇത്തരം വീഡിയോകളില്‍ ഉള്ളടക്കമായി വരാറുണ്ട്. ചില വീഡിയോകളെല്ലാം വളരെ വലിയ രീതിയില്‍ തന്നെ പ്രചരിക്കാറും പങ്കുവയ്ക്കപ്പെടാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധേയമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ അവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായി നല്‍കുന്നൊരു സമ്മാനമാണ് വീഡിയോയിലുള്ളത്. ആഴ്ചകള്‍ മാത്രം പ്രായമുള്ളൊരു കുഞ്ഞിനെ യുവതിയുടെ മടിയില്‍ കാണാം. മറ്റൊരു കുട്ടി ഇവര്‍ക്ക് സമീപമുണ്ട്. ഇവര്‍ക്കരികിലെത്തിയ ശേഷം തന്‍റെ കയ്യിലെ കെട്ടഴിക്കാൻ യുവാവ് ഇവരോട് ആവശ്യപ്പെടുകയാണ്. എന്താണ് സംഭവമെന്നറിയാതെ അല്‍പം പകപ്പോടെയാണ് ഇവര്‍ ഭര്‍ത്താവിന്‍റെ കയ്യിലെ കെട്ടഴിക്കുന്നത്. പ്ലാസ്റ്റിക്കിന്‍റെ കവറിംഗ് മാറ്റി വരുമ്പോള്‍ പിന്നീട് കോട്ടണ്‍ തുണി കയ്യില്‍ പതിപ്പിച്ച് വച്ചതാണ്…

    Read More »
  • ‘ഭവാനിയമ്മ’യെ തിരഞ്ഞ് സോഷ്യല്‍മീഡിയ; ഉപ്പും മുളകിലെ സുന്ദരിയമ്മൂമ്മ എവിടെ?

    ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്ത നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ഉപ്പും മുളകും. ഉപ്പും മുളകിലെ ഓരോ താരങ്ങളെയും പ്രേക്ഷകര്‍ ഹൃദയത്തോട് തന്നെയാണ് ചേര്‍ത്ത് നിര്‍ത്തിയിരുന്നത് എന്നതാണ് സത്യം. ഈ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായ ഒരു നടിയാണ് കെപിഎസി ശാന്ത. ഉപ്പും മുളകിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന്റെ അമ്മയായ ഭവാനിയമ്മ എന്ന കഥാപാത്രമായിയായിരുന്നു ശാന്ത എത്തുന്നത്.. പടവലം വീട്ടിലെ കുട്ടന്‍പിള്ളയുടെ ഭാര്യയാണ്.. ഈ കഥാപാത്രത്തെ വളരെ അനായാസമായ രീതിയില്‍ തന്നെ ഭവാനി അമ്മ അവതരിപ്പിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം നാടകവേദികളില്‍ തിളങ്ങി നിന്നിട്ടുള്ള താരമാണ് ശാന്ത. ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉപ്പും മുളകും എന്ന പരമ്പരയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെപിഎസി ശാന്തയല്ല. അതോടെയാണ് ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ആളുകള്‍ തിരക്കാന്‍ തുടങ്ങിയത്. 1978 ല്‍ ഇതാ ഒരു മനുഷ്യന്‍ ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ എന്റെ നീലാകാശം എന്ന സിനിമയില്‍ അഭിനയിച്ചു എങ്കിലും…

    Read More »
Back to top button
error: