Social Media
-
06/02/2023ടാങ്ക് നിറയെ ഇന്ധനം അടിച്ചാൽ വാഹനം കത്തുമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; ഇത് വിശ്വസിക്കരുതെന്നും നിര്‍മാതാക്കള്‍ നിശ്ചയിച്ച പൂര്‍ണപരിധി വരെ ഇന്ധനം നിറയ്ക്കാമെന്നും ഐ.ഒ.സി.
കൊച്ചി: ഇന്ധനം ടാങ്ക് നിറയെ അടിച്ചാല്‍ കൊടുംചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് എണ്ണക്കമ്പനിയുടെ പേരിലുള്ള വ്യാജസന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ രംഗത്തെത്തി. കണ്ണൂരില്‍ അടക്കം ഓടിക്കൊണ്ടിരുന്ന കാറുകള്‍ കത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം വ്യാജസന്ദേശം പ്രചരിക്കുന്നത്. ഈ സന്ദേശം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വാഹന ടാങ്കില്‍ പൂര്‍ണമായി പെട്രോള്‍ നിറയ്ക്കരുതെന്നുമാണ് വ്യാജസന്ദേശത്തിലുള്ളത്. പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിന് ഇടംനല്‍കുക. പെട്രോള്‍ ടാങ്ക് ദിവസത്തില്‍ ഒരിക്കല്‍ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വിടണം. ഇതിനൊപ്പം ഈ സന്ദേശം മറ്റുള്ളവര്‍ക്ക് അയക്കാനും നിര്‍ദേശിക്കുന്നതാണ് പ്രചരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും അടക്കം വിവിധ ഭാഷകളിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജസന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വാഹന നിര്‍മാതാക്കള്‍ നിശ്ചയിച്ച പൂര്‍ണപരിധി വരെ ഇന്ധനം നിറയ്ക്കാം. വേനലിലോ മഴക്കാലത്തോ ഒന്നും സംഭവിക്കില്ല. ഏത് വാഹനത്തിലും…
Read More » -
06/02/2023ചത്തിട്ടില്ല; കടന്നു പോകുന്നത് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ: അഭിരാമി സുരേഷ്
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഭിരാമി സുരേഷ്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഭിരാമി എത്താറുണ്ട്. ഇടയ്ക്കിടെ ചേച്ചി അമൃത സുരേഷിനൊപ്പം ഉള്ള ഫോട്ടോസും അഭിരാമി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് തനിക്ക് നേരെ സോഷ്യല്‍ മീഡിയ ആക്രമണം കൂടിയപ്പോള്‍ കരഞ്ഞുകൊണ്ട് അഭിരാമി പ്രതികരിച്ചിരുന്നു. അഭിരാമിയുടെ കരച്ചില്‍ കണ്ട് ആരാധകരും സങ്കടത്തില്‍ ആയി. ചില ആളുകള്‍ അഭിരാമിയുടെ കുടുംബക്കാരെ പോലും മോശമായി പറയാന്‍ തുടങ്ങിയതോടെയാണ് അഭിരാമി പ്രതികരിച്ചത്. അതിനുശേഷം വലിയ മോശം തരത്തിലുള്ള കമന്റ് ഒന്നും അഭിരാമിയുടെ പോസ്റ്റിനു താഴെ വന്നിരുന്നില്ല. എന്തിന് അഭിരാമിയെ മറന്നു പോയതുപോലെ ആയിരുന്നു പ്രേക്ഷകര്‍. താരത്തിന്റെ ഒരു വാര്‍ത്ത തന്നെ സോഷ്യല്‍ മീഡിയയില്‍ എത്താറില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ നാളുകള്‍ക്കു ശേഷം പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭിരാമി. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മോശ അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് നടി. ഒരു കേക്കിന് മുന്നില്‍ ഇരിയ്ക്കുന്ന ചിത്രത്തിന് ഒപ്പമാണ് സോഷ്യല്‍ മീഡിയ…
Read More » -
06/02/2023മുംബൈ തെരുവുകളില്‍ കറങ്ങി നടക്കുന്ന ഈ പച്ചപ്പരിഷ്‌കാരിയെ മനസിലായോ? മൂക്കത്ത് വിരല്‍വച്ച് സോഷ്യല്‍ മീഡയ
താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എല്ലാകാലത്തും ഒരു പ്രത്യേക ഉത്സാഹം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണെന്നാല്‍ താരങ്ങളെ നമ്മള്‍ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മള്‍ ഇവരെ കാണുന്നതും സ്‌നേഹിക്കുന്നതും എന്നതുകൊണ്ടുമാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം നാം ഇരുകൈയും നീട്ടി സ്വീകരിക്കും എന്ന് അറിയാവുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവരുടെ വിശേഷങ്ങള്‍ വലിയ പ്രാധാന്യമാണ് എപ്പോഴും വാര്‍ത്തകളില്‍ നല്‍കാറുള്ളത്. ഇപ്പോള്‍ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് വയറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹം മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മുംബൈ തെരുവുകളിലൂടെ താരം ഒറ്റയ്ക്ക് നടന്നു പോകുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരം മുംബൈയിലേക്ക് ട്രിപ്പ് പോയിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. സമയം പലര്‍ക്കും നടിയെ ഫോട്ടോയില്‍ കണ്ടിട്ട് മനസ്സിലാവുന്നില്ല എന്നതാണ് സത്യം. നാടന്‍ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. അതുകൊണ്ടുതന്നെ നടിയുടെ മുഖം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ഒരു…
Read More » -
05/02/2023ട്രിപ്പ്ലെറ്റുകളായ സഹോദരിമാർ ഒരേസമയം സ്നേഹിച്ചത് ഒരേ പുരുഷനെ! ആരെയും സങ്കടപ്പെടുത്താതെ മൂന്ന് പേരെയും വിവാഹം കഴിച്ച് കാമുകൻ…
കെനിയയിലെ ഈ മൂന്ന് സഹോദരിമാരുടെ പ്രണയകഥ കേട്ടാൽ ആരായാലും അമ്പരന്നു പോകും. കാരണം ഇവർ മൂന്നുപേരും ഒരേസമയം സ്നേഹിച്ചത് ഒരു പുരുഷനെ തന്നെയാണ്. മൂന്നു പേരെയും വിഷമിപ്പിക്കാൻ മനസ്സ് വരാത്തതുകൊണ്ട് ഒരേസമയം മൂന്നു പേരെയും സ്നേഹിക്കാനുള്ള മഹാമനസ്കത എന്തായാലും കാമുകനും കാണിച്ചു. ഒടുവിൽ മൂന്ന് പേരുടെയും സമ്മതത്തോടുകൂടി മൂന്നു പേരെയും വിവാഹം കഴിച്ച് ഒരേ വീട്ടിൽ ഒരുമിച്ച് താമസിക്കുകയാണ് ഇപ്പോൾ ഇവരെല്ലാവരും. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ പ്രണയകഥ കേട്ടാണ് നെറ്റിസൺസ് അമ്പരന്നു പോയത്. ഒരു ക്വയർ ബാൻഡിലെ ഗായകരാണ് ഈ മൂന്ന് സഹോദരിമാരും. ഒരു ക്വയർ പരിപാടിക്കിടയിൽ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ ഇവർ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും. ആദ്യം സ്റ്റീവോയെ പരിചയപ്പെട്ട കേറ്റ് ആണ് മറ്റു രണ്ടു സഹോദരിമാർക്ക് അയാളെ പരിചയപ്പെടുത്തി കൊടുത്തത്. മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു എന്നത് മാത്രമല്ല ഇവരുടെ പ്രണയകഥയിലെ പ്രത്യേകത. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാർക്കും സ്റ്റീവോയെയും…
Read More » -
05/02/2023രാത്രി നഗ്‌നയായെത്തി വീടുകളുടെ കോളിംഗ് ബെല്‍ അടിക്കുന്ന യുവതി; അന്വേഷണത്തില്‍ ലഭിച്ച വിവരം പങ്കുവച്ച് പോലീസ്
ലക്‌നൗ : കൊടുംതണുപ്പില്‍ തെരുവുകളിലൂടെ നഗ്‌നയായി സഞ്ചരിക്കുന്ന യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെയാണ് പോലീസ് അന്വേഷണത്തിന് ഇറങ്ങിയത്. അലഞ്ഞുതിരിയുന്ന യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഞ്ച് വര്‍ഷമായി ചികിത്സയിലാണെന്നും പോലീസ് വെളിപ്പെടുത്തി. രാംപൂര്‍ പോലീസാണ് സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചത്. യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തിയാണ് പോലീസ് കാര്യങ്ങള്‍ അറിഞ്ഞത്. യുവതി വീട്ടില്‍നിന്നു രാത്രി പുറത്ത് പോകാതെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും പോലീസ് പറഞ്ഞു. അര്‍ദ്ധരാത്രിയില്‍ നഗ്‌നയായ സ്ത്രീ വീടുകളുടെ ഡോര്‍ബെല്‍ അടിക്കുന്ന സിസി ടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. रात डेढ़ बजे रामपुर में इनको निर्वस्त्र सड़क पर देखा गया.. पता नहीं कब से निर्वस्त्र होंगी.. कहां-कहां भटकी!! नहीं पता कौन हैं?? क्या परिस्थितियां थीं?? पर सीसीटीवी…
Read More » -
05/02/2023”എന്‍െ്‌റ രാജവമ്പാലയെ എണ്ണ തേപ്പിക്കുമെമ്പം പാടടീ”; വളര്‍ത്തു പാമ്പിനെ കുളിപ്പിക്കുന്ന യുവാവിന്‍െ്‌റ വീഡിയോ വൈറല്‍
വളര്‍ത്തു മൃഗങ്ങളുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് പതിവാണ്. സാധാരണ വിഡിയോകളില്‍ നിന്ന് വളരെ വ്യത്യസ്തമായി ഒരു വളര്‍ത്തു മൃഗത്തെ കുളിപ്പിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയത്. ആരും കണ്ടാല്‍ പേടിച്ചു വിറയ്ക്കുന്ന വിഷപാമ്പുകളിലൊന്നായ രാജവെമ്പാലയെ സോപ്പും വെള്ളവും ഉപയോഗിച്ച് ഒരാള്‍ കുളിപ്പിക്കുന്ന വീഡിയോ ആണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്. കുപ്പിയില്‍ നിന്ന് സോപ്പ് ലായനി കയ്യിലൊഴിച്ച് പതപ്പിച്ച് പാമ്പിന്റെ ശരീരമൊട്ടാകെ പുരട്ടുന്നതും പിന്നീട് വെള്ളം ഉപയോഗിച്ച് കുളിപ്പിക്കുന്നതുമാണ് വിഡിയോയില്‍ ഉള്ളത്.മറ്റൊരു ശ്രദ്ധേയമായ കാര്യം മലയാള സിനിമയിലെ ‘ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ല പൈങ്കിളി’ എന്ന ഗാനത്തിലെ വെള്ളം കോരി കുളിപ്പിച്ച് കിന്നരിച്ചോമനിച്ച് എന്ന് തുടങ്ങുന്ന വരികളാണ് വീഡിയോയില്‍ കൊടുത്തിരിക്കുന്നത്. ഒരു മിനിറ്റോളം നീണ്ടു നില്‍ക്കുന്ന വിഡിയോയില്‍ ഒരിക്കല്‍ പോലും പാമ്പ് യാതൊരു തരത്തിലുള്ള അസ്വസ്ഥതയും കാണിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. അബ്ദുള്‍ ഖ്വായം ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് തമാശയല്ലെന്നും ഏഴ് വര്‍ഷം…
Read More » -
05/02/2023രാജസ്ഥാനില്‍നിന്ന് ഓള്‍ഡ് മങ്ക് വാങ്ങിച്ചു, കേരളവുമായി വില വ്യത്യാസം 545 രൂപ!!! വൈറലായി ഹരീഷ് പേരടിയുടെ പോസ്റ്റ്
ബജറ്റില്‍ മദ്യത്തിന് വീണ്ടും വിലകൂട്ടിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. രാജസ്ഥാനില്‍ നിന്ന് വാങ്ങിയ ഓള്‍ഡ് മങ്ക് റം കുപ്പിയുടെ ചിത്രവും സംസ്ഥാനത്തെ പുതുക്കിയ മദ്യ നിരക്കും പങ്കുവച്ചാണ് താരം മദ്യവില വര്‍ധവിനെതിരെ ഇങ്ങനെ പ്രതികരിച്ചത്. ”രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് റം 750 മില്ലി വാങ്ങിച്ചു…വില 455/….കേരളത്തിലെ വിലയില്‍ നിന്ന് 545/ രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്‌ക്കാരം..” എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോള്‍ രാജസ്ഥാനിലുള്ളത്. അതേസമയം മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചിരുന്നു. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ല. 500 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നത്. 500 രൂപ മുതല്‍…
Read More » -
04/02/2023ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് പുറത്തുവരുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്നു മകൻ ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ. ചികിത്സയുടെ ഭാഗമായി അടുത്ത റിവ്യൂവിനായി ബെംഗളൂരുവിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കുടുംബമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ ചില വാര്‍ത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണക്കുറിപ്പുമായി മകൻ തന്നെ രംഗത്തെത്തിയത്. ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം “അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.. ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും,…
Read More » -
04/02/2023ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിതബന്ധം, വഞ്ചിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്
എന്നും വിവാദങ്ങളുടെ കളിത്തോഴിയാണ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത്. അമ്മ മരിച്ചതിനു പിന്നാലെ തന്റെ വിവാഹം തകര്‍ച്ചയിലാണ് എന്ന് വെളിപ്പെടുത്തി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രാഖി ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിതബന്ധമുണ്ടെന്നാണ് നടിയുടെ ആരോപണം. ജിമ്മില്‍ എത്തിയ രാഖി സാവന്ത് വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ പാപ്പരാസികളുമായി പങ്കുവയ്ക്കുകയായിരുന്നു. രാഖിയുടെ തുറന്നു പറച്ചിൽ സമൂഹ മധ്യമങ്ങളിലും വൈറലായി. ആദിലിന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്. താന്‍ മറാത്തി ബിഗ് ബോസിലായിരുന്ന സമയത്ത് ഈ പെണ്‍കുട്ടി മുതലെടുപ്പ് നടത്തുകയായിരുന്നു. ആ പെണ്‍കുട്ടിയുടെ ഫോട്ടോയും വിഡിയോയും തന്റെ കയ്യിലുണ്ടെന്നും എന്നാല്‍ അതൊന്നും ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും രാഖി പറഞ്ഞു. ആദിലിനെതിരെ രൂക്ഷവിമര്‍ശനവും താരം നടത്തി. ആദില്‍ ഒരു നുണയനാണ്. ആ പെണ്‍കുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാനില്‍ തൊട്ടാണ് സത്യം ചെയ്തത്. പക്ഷേ അയാള്‍ അത് ചെയ്തില്ല. ഇപ്പോള്‍ ആ പെണ്‍കുട്ടി അയാളെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും രാവി…
Read More » -
04/02/2023വാഹനങ്ങൾ ഓട്ടത്തിനിടെ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്നു; ദുരന്തമെഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം, നിർദേശങ്ങളുമായി പോലീസ്
ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവം നാടിനെ നടുക്കിയിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂടും സമാന സംഭവമുണ്ടായി. കാറിനു തീ പിടിച്ചെങ്കിലും പെട്ടെന്നു വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വൻ അപകടമൊഴിവാകുകയായിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ച എന്താണ് ചെയ്യേണ്ടത് ? അത്തരം ചില നിർദേശങ്ങളാണ് കേരളാ പോലീസ് മുന്നോട്ടു വയ്ക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പോലീസ് ഇക്കാര്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്. വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം. ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ…
Read More »