Social Media
-
31/01/2023”അയാള്‍ ആദ്യം എന്റെ തോളില്‍ കൈയിട്ടു, പിന്നെ അവിടെനിന്നും പതുക്കെ കൈ താഴേക്കിറക്കി” ദുരനുഭവം വിവരിച്ച് ആര്യ ബഡായി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ ബഡായി. ഏഷ്യാനെറ്റിലെ കോമഡി പരമ്പരയായിരുന്ന ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതാരികയായപ്പോഴാണ് ആര്യയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഏഷ്യാനെറ്റില്‍ തന്നെ സംപ്രക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലില്‍ ആര്യ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബഡായി ബംഗ്ലാവിലേക്ക് വരുന്നത്. അതിനുശേഷം ഏഷ്യാനെറ്റില്‍ സംരക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ 2 ല്‍ മത്സരാര്‍ത്ഥി ആയി എത്തി. എന്നാല്‍, ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല പ്രേക്ഷകര്‍ ബിഗ്‌ബോസില്‍ കണ്ടത്. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബീ തുടങ്ങിയ ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചു .ലളിതവും രസകരവുമായ അവതരണ ശൈലി കൊണ്ടാണ് ആര്യ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. ബഡായി ബംഗ്ലാവിലൂടെ കിട്ടിയ പ്രശസ്തി കൊണ്ടാണ് സിനിമയിലേക്കും ബിഗ് ബോസ് ഷോയ്ക്കും ആര്യ അവസരം ലഭിച്ചത്. വിവാഹമോചിതനായ ആര്യ തന്റെ പുതിയ കാമുകനെക്കുറിച്ച് ബിഗ്‌ബോസ് ഷോയില്‍ വെച്ച്…
Read More » -
31/01/2023മകളെ ലോകത്തിന് പരിചയപ്പെടുത്തി പ്രിയങ്കാ ചോപ്ര; വൈറലായി ചിത്രങ്ങള്‍
മുംബൈ: ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പക്ഷേ മകളുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോഴിതാ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. വാടക ഗര്‍ഭധാരണത്തിലൂടെ 2022 ജനുവരിയിലാണ് പ്രിയങ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായ വേളയിലാണ് താരം മാള്‍ട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും സഹോദരങ്ങളുടേയും മ്യൂസിക് ബാന്റായ ജൊനാസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിക്കെത്തിയതായിരുന്നു താരം. മാസം തികയാതെ ജനിച്ച് മാള്‍ട്ടി മൂന്ന് മാസത്തോളം ഐ.സി.യുവിലായിരുന്നു. മകളെ ജീവനോടെ തിരിച്ചുകിട്ടുമോയെന്ന ആശങ്കപ്പെട്ടതായും അടുത്തിടെ ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പങ്കുവെച്ചിരുന്നു. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്കയും നിക് ജോണ്‍സും വിവാഹിതരാകുന്നത്. 2017ല്‍ ഒരു പൊതുപരിപാടിക്കിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു.
Read More » -
30/01/2023വെള്ളാപ്പള്ളിയുടെ വാഴക്കുല എന്ന് എഴുതാഞ്ഞത് ഭാഗ്യം, ചേച്ചിയെ സംരക്ഷിക്കൂ, ക്യാപ്സ്യൂളുകള്‍ വാരിവിതറൂ; എയറില്‍ നിന്നിറങ്ങാനാവാതെ ചിന്ത
യുവജന കമ്മിഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകള്‍ ഏറ്റെടുത്ത് ട്രോളന്‍മാര്‍. മലയാള ചരിത്രത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചതോടെയാണ് ചിന്ത ട്രോള്‍ താരമായത്. ചിന്ത, വെള്ളാപ്പള്ളിയുടെ വാഴക്കുല എന്ന് എഴുതാഞ്ഞത് ഭാഗ്യം, ചേച്ചിയെ സംരക്ഷിക്കാന്‍ ക്യാപ്സ്യൂളുകള്‍ വാരിവിതറാനും ചിലര്‍ ട്രേളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.ചങ്ങമ്പുഴയുടെ ‘വാഴക്കുല’യെന്ന കവിതയാണ് വൈലോപ്പിള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ ഏക്കാലത്തും പ്രതിപാദിപ്പിക്കുന്ന കവിതയാണ് വാഴക്കുല. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത പരാമര്‍ശിച്ചിരിക്കുന്നത്. ഇതാണ് ട്രോളില്‍ കലാശിച്ചിരിക്കുന്നത്. 2021 ല്‍ ചിന്ത ജെറോം ഡോക്ടറേറ്റ് നേടി.…
Read More » -
30/01/2023ഞാനും എന്റെ പൂന്തോട്ടവും ഒരു പ്രണയകഥ… വീഡിയോ പങ്കുവച്ച് നടി പത്മപ്രിയ; കൈയടിച്ച് ആരാധകര്‍
അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് മലയാള സിനിമയിലൂടെ ആയിരുന്നില്ല എങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമായി മാറിയ അഭിനേത്രിയാണ് നടി പത്മപ്രിയ. പദ്മപ്രിയ ജാനകിരാമന്‍ എന്ന താരം മലയാള സിനിമയുടെ ഭാഗമാകുന്നത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കാഴ്ച’ എന്ന ചിത്രത്തില്‍ താരത്തിന്റെ ഭാര്യയായി വേഷമിട്ടുകൊണ്ടാണ്. താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുടെ തെലുങ്ക് പതിപ്പില്‍ അഭിനയിച്ചു കൊണ്ടാണ്. അരങ്ങേറ്റം തെലുങ്കിലൂടെ ആയിരുന്നു എങ്കിലും താരം കൂടുതലും തിളങ്ങിയത് മലയാളത്തിലും തമിഴിലുമാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി ഒട്ടേറെ ചിത്രങ്ങളിലാണ് പത്മപ്രിയ വേഷമിട്ടത്. വമ്പന്‍ താരങ്ങളുടെ നായികയായി അഭിനയിക്കാന്‍ ആരംഭിച്ചതോടെ മലയാളി പ്രേക്ഷക മനസ്സില്‍ വളരെ വേഗം തന്നെ പത്മപ്രിയ എന്ന താരം ഇടം പിടിച്ചു. 2017 വരെ അഭിനയരംഗത്ത് സജീവമായി തുടര്‍ന്ന് താരം പിന്നീട് ഒരു അഞ്ചു വര്‍ഷം സിനിമയില്‍നിന്ന് അകന്നു നിന്നു.…
Read More » -
30/01/2023ചളി അടി ലേശം കൂടിപ്പോയോ? അടിമാലിയെയും ടീമിനെയും കണ്ടംവഴി ഓടിച്ച് ഒമാനിലെ കാണികള്‍, എതിര്‍ത്തും അനുകൂലിച്ചും നെറ്റിസണ്‍സും
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബിനു അടിമാലി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ കൂടിയാണ് ബിനു അടിമാലി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പിന്നീട് ഫ്‌ളവേഴ്‌സ് ടിവി സംരക്ഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. കഴിഞ്ഞ 30 വര്‍ഷക്കാലമായി സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചു വരികയാണ് താരം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബിനു അടിമാലി ഒമാനില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നു. ഈ പരിപാടിക്ക് എടുത്ത ഒരു വീഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ബിനു അടിമാലി സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ നിര്‍ത്തി പോടാ എന്നാണ് കാണികളില്‍ നിന്ന് ചിലര്‍ വിളിച്ച് പറയുന്നത്. ബിനുവിനൊപ്പം പരിപാടി അവതരിപ്പിക്കാന്‍ വേറെ രണ്ടു കലാകാരന്മാരും സ്റ്റേജില്‍ ഉണ്ട്. എന്നാല്‍, കാണികള്‍ക്കിടയില്‍ നിന്നും വലിയ രീതിയിലുള്ള ആണ് കൂവല്‍ ആണ് ഉണ്ടായിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പരിപാടി നിര്‍ത്തിയിട്ട് എന്താണ് ചെയ്യണ്ടത് എന്ന് ബിനു അടിമാലി…
Read More » -
29/01/2023ഇത്ര ബിൽഡപ്പ് വേണോ ഒരു മസാല ചായക്ക് ? ചായ പ്രേമികളെ ചൊടിപ്പിച്ച വീഡിയോ
ചായ എന്നത് പലരുടെയും ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. രാവിലെ ഒരു ഗ്ലാസ് ചൂടു ചായ കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം പോയി എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഈ ചായയിലും പല വിധത്തിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ മികച്ച അഭിപ്രായം നേടിയെടുത്ത ഒന്നാണ് മസാല ചായ. ചായപ്പൊടിക്കൊപ്പം ഏലക്കയും ഇഞ്ചിയും ഗ്രാമ്പൂവും കറുവാപ്പട്ടയുമൊക്കെ ചേര്‍ത്താണ് മസാല ചായ തയ്യാറാക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നതും ഇത്തരമൊരു മസാല ചായ തയ്യാറാക്കുന്ന രീതിയാണ്. സാധാരണയായി പാല്‍ തിളച്ച് കഴിയുമ്പോള്‍ ഈ ചേരുവകളെല്ലാം നേരിട്ട് പാലിലേയ്ക്ക് ചേര്‍ത്താണല്ലോ മസാല ചായ തയ്യാറാക്കുന്നത്. എന്നാല്‍ ‘സ്പൂണ്‍സ്ഓഫ്ദില്ലി’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച മസാല ചായ തയ്യാറാക്കുന്ന വീഡിയോ ആണ് ചായ പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്. View this post on Instagram A post shared by SPOONS OF DILLI™️ (@spoonsofdilli) ഒരു കപ്പില്‍ വെള്ളമെടുത്ത് അതിന് മുകളില്‍ കട്ടി കുറഞ്ഞ തുണി…
Read More » -
29/01/2023തേച്ചിട്ടുപോയ മുഴുവൻ കാമുകന്മാരെയും വിവാഹത്തിന് ക്ഷണിച്ച് യുവതിയുടെ പ്രതികാരം! യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ, ക്ഷണം സ്വീകരിച്ചെത്തിയ മുൻ കാമുകന്മാരുടെ ആ മനസ് കാണാതെ പോകരുതെന്നും അഭിപ്രായങ്ങൾ
പ്രണയിച്ച് പറ്റിച്ചുപോയ കാമുകിയോടോ കാമുകനോടോ എപ്പോഴെങ്കിലും പ്രതികാരം ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ? അങ്ങനെ തോന്നുന്നവർ ഉണ്ടെങ്കിൽ തീർച്ചയായും ഈ ചൈനീസ് യുവതിയുടെ മാതൃക സ്വീകരിക്കാവുന്നതാണ്. തന്നെ പ്രണയിച്ച് വഞ്ചിച്ചു പോയ മുഴുവൻ കാമുകന്മാരെയും വിവാഹത്തിന് ക്ഷണിച്ചാണ് യുവതി ഇവരോട് പ്രതികാരം ചെയ്തത്. അവർക്കുണ്ടായ നഷ്ടം എത്രമാത്രം വലുതാണെന്ന് കാമുകന്മാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വിവാഹവേളയിൽ ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് യുവതി പറയുന്നത്. ജനുവരി എട്ടിന് ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ആണ് വിവാഹാഘോഷം നടന്നത്. തന്റെ മുൻകാമുകന്മാരെ എല്ലാം വിവാഹാഘോഷത്തിന് ക്ഷണിച്ചു വരുത്തുക മാത്രമല്ല ഇവർ ചെയ്തത്. ഇവരെ എല്ലാവരെയും ഒരുമിച്ച് ഒരു ടേബിളിനു ചുറ്റുമായി ഇരുത്തുകയും ആ ടേബിളിന് ടേബിൾ ഓഫ് എക്സ് ബോയ് ഫ്രണ്ട്സ് എന്ന പേര് നൽകുകയും ചെയ്തു. വിവാഹ റിസപ്ഷന്റെ ഈ വീഡിയോ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാവുകയാണെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. Bride takes revenge on her exes…
Read More » -
29/01/2023അഴകിനും അഴകായ് സുപ്രിയ; ഗ്യാലറിയെ കീഴടക്കി രോഹന്‍ ബൊപ്പണ്ണയുടെ ഭാര്യ
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം ബ്രസീല്‍ സഖ്യത്തിനു മുന്നില്‍ തോല്‍വി വഴങ്ങിയിരുന്നു. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. ഫൈനല്‍ പോരാട്ടം കാണാന്‍ രോഹന്‍ ബൊപ്പണ്ണയുടെ കുടുംബവും മെല്‍ബണിലെത്തിയിരുന്നു. മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനെത്തിയ ഭാര്യ സുപ്രിയയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. സമൂഹമാധ്യമത്തില്‍ സുപ്രിയയുടെ മെല്‍ബണിലെ ചിത്രങ്ങള്‍ വൈറലാണ്. ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആരാധകരിലൊരാള്‍ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട രോഹന്‍ ബൊപ്പണ്ണ ”ഞാന്‍ ഇതിനോടു യോജിക്കുന്നു” എന്നാണു ട്വിറ്ററില്‍ കുറിച്ചത്. https://twitter.com/rohanbopanna/status/1619262588155736064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619262588155736064%7Ctwgr%5E48b40b52157089d48b29bf12755a5990f21604e4%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Ftennis%2F2023%2F01%2F29%2Ffan-calls-rohan-bopannas-wife-most-beautiful-woman-tennis-star-responds.html മക്കളോടൊപ്പമാണ് സുപ്രിയ അണ്ണയ്യ മെല്‍ബണില്‍ രോഹന്‍ ബൊപ്പണ്ണയുടെ മത്സരം കാണാനെത്തിയത്. രോഹന്‍ ബൊപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇതുവരെ ചാംപ്യനായിട്ടില്ല. മുന്‍പ് 2018ല്‍ ടിമിയ ബാബോസിനൊപ്പം മിക്‌സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.
Read More » -
29/01/2023അമ്മയുടെ മാല വിറ്റിട്ടാണ് വിവാഹമോചനക്കേസ് നടത്തിയത്; വെളിപ്പെടുത്തലുമായി മഞ്ജുപിള്ള
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജുപിള്ള. മലയാളത്തലെ ആദ്യകാല ഹാസ്യതാരം എസ്.പി. പിള്ളയുടെ ചെറുമകളാണ് മഞ്ജു വര്‍ഷങ്ങളായി കലാരംഗത്ത് സജീവമാണ്. നടന്‍ മുകുന്ദന്‍ മേനോന്‍ ആയിരുന്നു ഇവരുടെ ആദ്യത്തെ ഭര്‍ത്താവ്. സീരിയല്‍ മേഖലയിലൂടെയുള്ള പരിചയത്തിന് ശേഷം ആയിരുന്നു ഇരുവരും തമ്മില്‍ വിവാഹം ചെയ്തത്. പക്ഷേ ഈ വിഭാഗം അധികകാലം നീണ്ടു നിന്നില്ല. ഇവര്‍ വേര്‍പിരിയുകയായിരുന്നു. പിന്നീട് മഞ്ജു പിള്ള ചായാഗ്രഹകന്‍ സുജിത്ത് വാസുദേവിനെ വിവാഹം ചെയ്യുകയായിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇപ്പോള്‍ മിര്‍ച്ചി മലയാളം ചാനലിന് താരം നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ എല്ലാം തന്നെ താരം പറയുന്നത്. ”ഡിവോഴ്‌സ് ആയ സമയത്ത് കേസ് നടത്തുവാന്‍ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ മാല വിറ്റിട്ടാണ് കേസ് എല്ലാം നടത്തിയത്. വിഷമം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. കാരണം അതിനുശേഷം അമ്മ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ഞാന്‍ അമ്മയ്ക്ക് വാങ്ങി കൊടുത്തു. ഒരു ദിവസം…
Read More » -
29/01/2023”ഐ ലവ് യു മോളെ, ഉമ്മ.. ഉമ്മ.. ഉമ്മ”!!! മെസ്സേജ് അയച്ചയാളുടെ പ്രൊഫൈല്‍ കയറി നോക്കിയ നമിതയും ആരാധകരും ഒരുപോലെ ഞെട്ടി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നമിത പ്രമോദ്. ട്രാഫിക് സിനിമയില്‍ ബാലതാരമായി ആണ് താരം അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ താരം നായികയായി അഭിനയിച്ചു. ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നമിത പ്രമോദ്. അതേസമയം, ഇപ്പോള്‍ ഒരു നടി മാത്രമല്ല ഒരു സംരംഭക കൂടിയാണ് താരം. അടുത്തിടെയായിരുന്നു താരം എറണാകുളത്ത് ഒരു കഫെ തുടങ്ങിയത്. നിരവധി താരങ്ങളായിരുന്നു ഇതിന്റെ ഉദ്ഘാടനത്തിന് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. ‘മയില്‍സ്റ്റോണ്‍ മേക്കേഴ്‌സ്’ എന്ന യൂട്യൂബ് ചാനലിന് താരം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ തനിക്ക് ഇന്‍സ്റ്റാഗ്രാമിലും മറ്റുമായി മെസ്സേജ് അയക്കാറുണ്ട് എന്നാണ് താരം പറഞ്ഞു തുടങ്ങിയത്. ഇതിനുശേഷം തനിക്ക് വന്ന രസകരമായ ഒരു മെസ്സേജും താരം പങ്കുവെച്ചു. ഒരു വ്യക്തി തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മെസ്സേജ് അയച്ചു എന്നാണ് നമിത പ്രമോദ് പറയുന്നത്. ”ഐ ലവ് യു മോളു,…
Read More »