Social MediaTRENDING

‘ഭവാനിയമ്മ’യെ തിരഞ്ഞ് സോഷ്യല്‍മീഡിയ; ഉപ്പും മുളകിലെ സുന്ദരിയമ്മൂമ്മ എവിടെ?

ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്ത നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ഉപ്പും മുളകും. ഉപ്പും മുളകിലെ ഓരോ താരങ്ങളെയും പ്രേക്ഷകര്‍ ഹൃദയത്തോട് തന്നെയാണ് ചേര്‍ത്ത് നിര്‍ത്തിയിരുന്നത് എന്നതാണ് സത്യം. ഈ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായ ഒരു നടിയാണ് കെപിഎസി ശാന്ത. ഉപ്പും മുളകിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗിന്റെ അമ്മയായ ഭവാനിയമ്മ എന്ന കഥാപാത്രമായിയായിരുന്നു ശാന്ത എത്തുന്നത്.. പടവലം വീട്ടിലെ കുട്ടന്‍പിള്ളയുടെ ഭാര്യയാണ്.. ഈ കഥാപാത്രത്തെ വളരെ അനായാസമായ രീതിയില്‍ തന്നെ ഭവാനി അമ്മ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളോളം നാടകവേദികളില്‍ തിളങ്ങി നിന്നിട്ടുള്ള താരമാണ് ശാന്ത. ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉപ്പും മുളകും എന്ന പരമ്പരയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെപിഎസി ശാന്തയല്ല. അതോടെയാണ് ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ആളുകള്‍ തിരക്കാന്‍ തുടങ്ങിയത്. 1978 ല്‍ ഇതാ ഒരു മനുഷ്യന്‍ ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ എന്റെ നീലാകാശം എന്ന സിനിമയില്‍ അഭിനയിച്ചു എങ്കിലും പിന്നീട് ഈ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു.

2015 ലാണ് ഉപ്പും മുളകിലേക്ക് എത്തുന്നത്. വീണ്ടും സിനിമ സീരിയല്‍ മേഖലയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഇവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടാകുന്നത്. കുടുംബപ്രേഷകര്‍ക്കിടയില്‍ നിറസാന്നിധ്യം ആകുമ്പോഴാണ് എറണാകുളം സ്വദേശിയായ 31 വയസ്സുകാരനുമായി നടിക്കുണ്ടായ ഒരു ബന്ധവും അതിന്റെ വീഡിയോ ക്ലിപ്പുകളും പുറത്തു വരുന്നത്..മലയാള സിനിമ സീരിയല്‍ പ്രേക്ഷകര്‍ അത് കണ്ട് ഞെട്ടുകയായിരുന്നു ചെയ്തത്. ഈ വീഡിയോ വൈറല്‍ ആയതോടെ നടി കായംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നടിയുടെ വീഡിയോകള്‍ വാട്‌സാപ്പില്‍ അടക്കം പ്രചരിക്കുകയും ചെയ്തു.

ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് വീഡിയോ പടര്‍ന്ന് തുടങ്ങിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഉപ്പും മുളകും വീണ്ടും തുടങ്ങിയപ്പോള്‍ നടിയുടെ അഭാവം നിറഞ്ഞു നിന്നിരുന്നു. ഇപ്പോള്‍ അഭിനയവും കലയുമൊക്കെ ഉപേക്ഷിച്ച് കഴിയുകയാണ് നടി. കായംകുളത്ത് ഭര്‍ത്താവിനും മകനും ഒപ്പം സമാധാനവും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. എന്നെങ്കിലും ഒരിക്കല്‍ അഭിനയ ലോകത്തേക്ക് വീണ്ടും താരം തിരികെ വരുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് ഉപ്പും മുളകില്‍ നിന്നും നടി മാറ്റപ്പെട്ടത് എന്ന് ചോദിക്കുമ്പോള്‍ തന്നെ പലരും മോശം കമന്റുകളുമായാണ് സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: