LIFEMovieSocial MediaTRENDING

‘സിനിമയിലെ നല്ല വേഷത്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, ഒടുവിൽ ആ സിനിമ വേണ്ടെന്നു വച്ചു’; തുറന്നുപറഞ്ഞ് നയൻതാര

ലയാളത്തിലൂടെ സിനിമയിലെത്തി തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻതാര. വിവാഹത്തോടെ സിനിമയിൽ നിന്ന് തൽക്കാലം അവധിയെടുത്ത നയൻസിന്റെ പുതിയ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൈറലായി. സിനിമയിലേക്ക് അവസരം തേടുന്നവരുടെയും നല്ല വേഷം തേടുന്ന നടിമാരുടെയും കാസ്റ്റിങ് കൗച്ച് എന്ന ദുരനുഭവത്തെക്കുറിച്ചാണ് നടിയുടെ തുറന്നു പറച്ചിൽ.

താനും കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ട് എന്നാണ് നയൻതാര പറഞ്ഞത്. ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്‍കാന്‍ അവര്‍ക്ക് വേണ്ട ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് താരത്തോട് പറയുകയായിരുന്നു. എന്നാൽ, തന്‍റെ കഴിവിന്‍റെ പേരില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് പറഞ്ഞ് ചിത്രത്തിലേക്കുള്ള ഓഫർ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്ന് നയൻതാര പറഞ്ഞു. അഭിമുഖത്തിനിടെയാണ് താരം തനിക്ക് നേരിട്ട അനുഭവം തുറന്നു പറഞ്ഞത്. താരത്തിന്റെ ധീരമായ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് ബാഹുബലി താരം അനുഷ്ക ഷെട്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ രംഗത്ത് എത്തിയിരുന്നു. കർശനമായ നിയമങ്ങൾ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും സ്വാധീനമുള്ളവര്‍ ചൂഷണം നടത്തുന്നുണ്ടെന്നാണ് കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് അനുഷ്ക ഷെട്ടി പറഞ്ഞത്. അതിനിടെ ഷാരുഖ് ഖാന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നയൻതാര. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്റെ ഷൂട്ടിംഗില്‍ ഉടന്‍ തന്നെ താരം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

Back to top button
error: